സഹിക്കാനായില്ല, വീട്ടില്‍ വന്നിരുന്ന് പൊട്ടിക്കരഞ്ഞു; മോശം അനുഭവങ്ങളെക്കുറിച്ച് മൃണാല്‍ ഠാക്കൂര്‍

ബോളിവുഡിലെ യുവനടിയാണ് മൃണാല്‍ ഠാക്കൂര്‍. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ താരം. മൃണാലിന്റെ പുതിയ സിനിമയായ ജേഴ്‌സ് റിലീസിന് തയ്യാറെടുക്കുകയാണ്. ഷാഹിദ് കപൂറാണ് ചിത്രത്തിലെ നായകന്‍. തെലുങ്ക് ചിത്രം ജേഴ്‌സിയുടെ ഹിന്ദി റീമേക്കാണ് ചിത്രം. തെലുങ്കില്‍ നാനിയും ശ്രദ്ധ ശ്രീനാഥും ചെയ്ത വേഷങ്ങളാണ് ഹിന്ദിയില്‍ ഷാഹിദ് കപൂറും മൃണാല്‍ ഠാക്കൂറും അവതരിപ്പിക്കുന്നത്. ബോളിവുഡിലെ താരകുടുംബങ്ങളുടേയോ ഗോഡ്ഫാദര്‍മാരുടെയോ പിന്തുണയില്ലാതെയാണ് മൃണാല്‍ ഇവിടെ വരെ എത്തിയത്. ജേഴ്‌സിയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ തന്റെ തുടക്കകാലത്തെക്കുറിച്ച് മൃണാല്‍ മനസ് തുറന്നിരുന്നു.

പിന്തുണയ്ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പലപ്പോഴും തനിക്ക് അവഗണനയും പരിഹാസങ്ങളുമെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് മൃണാല്‍ പറയുന്നത്. പലപ്പോഴും താന്‍ വീട്ടില്‍ പോയിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നാണ് മൃണാല്‍ പറയുന്നത്. ആ സമയത്ത് തനിക്ക് പ്രചോദനമായി മാറിയത് അച്ഛനും അമ്മയും പറഞ്ഞ വാക്കുകളും താരം വെളിപ്പെടുത്തി. തന്റെ ജീവിതത്തില്‍ അച്ഛനോടും അമ്മയോടും കടപ്പെട്ടിരിക്കുന്നതിനെക്കുറിച്ചും മൃണാല്‍ മനസ് തുറക്കുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മോശമായി പെരുമാറി

ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാല്‍ മനസ് തുറന്നത്. ''ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് എന്നോട് പലപ്പോഴും മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ വീട്ടില്‍ വന്ന് കരയുമായിരുന്നു. എനിക്കിതൊന്നും ഇഷ്ടമാകുന്നില്ലെന്ന് ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. അവര്‍ പറഞ്ഞത് പത്ത് വര്‍ഷം അപ്പുറത്തെ കാര്യങ്ങള്‍ ചിന്തിക്കാനാണ്. നിന്നെ കണ്ട് ആളുകള്‍ക്ക് പ്രചോദനം തോന്നും. അവള്‍ക്ക് സാധിക്കുമെങ്കില്‍ എനിക്കും സാധിക്കുമെന്ന് തോന്നും'' എന്നായിരുന്നു മൃണാല്‍ പറഞ്ഞത്.

അച്ഛനും അമ്മയും

''എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ പക്കല്‍ ഇല്ലാതിരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പഠിപ്പിച്ചത് അവരാണ്. അതിന് ഞാനവരോട് കടപ്പെട്ടിരിക്കുന്നു'' എന്നും മൃണാല്‍ പറഞ്ഞു. ടെലിവിഷനിലൂടെയാണ് മൃണാല്‍ ശ്രദ്ധ നേടുന്നത്. ഖാമോഷിയാന്‍, കുംകും ഭാഗ്യ തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് ആരാധകരെ സ്വന്തമാക്കുകയായിരുന്നു മൃണാല്‍. പിന്നീടാണ് മൃണാല്‍ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കുള്ള വരവറിയിച്ചു. പിന്നാലെ ഹൃത്വിക് റോഷന്‍് നായകനായ സൂപ്പര്‍ 30യിലെ നായികയായി മാറി മൃണാല്‍. ഈ ചിത്രത്തിലെ പ്രകടനം മൃണാലിനെ താരമാക്കി മാറ്റുകയായിരുന്നു.

കയ്യടി നേടി

തൂഫാന്‍, ധമാക്ക, തുടങ്ങിയ സിനിമകളിലെ നായികയായും മൃണാല്‍ കയ്യടി നേടി.. ജേഴ്സിയടക്കം നിരവധി സിനിമകളാണ് മൃണാലിന്റേതായി പുറത്തിറങ്ങാനുണ്ട്. ആംഗ് മിച്ചോലി, ലെഫ്റ്റനന്റ് റാം, പിപ്പ, ഗുംരാഹ് എന്നീ ചിത്രങ്ങളും മൃണാലിന്റേതായി പുറത്തിറങ്ങാനുണ്ട്. അതേസമയം ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജേഴ്‌സി. ഗൗതം തിന്നനുരിയാണ് സിനിമയുടെ സംവിധാനം. ഷാഹിദിനും മൃണാലിനുമൊപ്പം പങ്കജ് കപൂറും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ജേഴ്‌സി. ഡിസംബര്‍ 31 നായിരുന്നു സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ ഭീതിയെത്തുടര്‍ന്ന് സിനിമയുടെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം മൃണാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും അരങ്ങേറിയിരുന്നു. മൃണാലിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയായിരുന്നു സംഭവം.ചുവന്ന നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചായിരുന്നു ചിത്രത്തില്‍ താരം എത്തിയത്. പക്ഷെ ഷര്‍ട്ടിന്റെ അടിവശത്തെ ബട്ടന്‍സുകള്‍ ഇടാതെ താരം എത്തിയതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. താരത്തിന്റെ ഈ ലുക്കിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും അധിക്ഷേപങ്ങളുമായി എത്തിയിരിക്കുന്നത്. രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയുടെ ആക്രമണം. എന്നാല്‍ നിരവധി പേര്‍ മൃണാലിന് പിന്തുണയുമായി എത്തുകയായിരുന്നു.

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X