For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേടിയായിരുന്നു, ഒരുപാട് ധൈര്യം സംഭരിക്കേണ്ടി വന്നു! ബിക്കിനി ചിത്രം പങ്കുവെച്ചതിനെക്കുറിച്ച് മൃണാല്‍

  |

  ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് എത്തുകയും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത താരമാണ് മൃണാല്‍ ഠാക്കൂര്‍. ഇതിനോടകം തന്നെ മികച്ചൊരു അഭിനേത്രിയെന്ന് തെളിയിക്കാന്‍ സാധിച്ച മൃണാലിനെ ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മൃണാല്‍. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  'ഫോൺ ഒളിപ്പിച്ച് കടത്തിയോ?'; റോൻസണിന്റെ വസ്ത്രങ്ങൾ ബി​ഗ് ബോസ് പിടിച്ചുവെച്ചതിന്റെ കാരണം തിരക്കി പ്രേക്ഷകർ

  ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള മൃണാലിന്റെ നിലപാടുകളും കുറിപ്പുകളുമെല്ലാം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തന്റെ ബിക്കിനി ചിത്രം പങ്കുവെക്കാനുള്ള ധൈര്യം സമ്പാദിച്ചതിനെക്കുറിച്ചുള്ള മൃണാലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുള്ള താരമാണ് മൃണാല്‍. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Mrunal Thakur

  ''ഇന്ത്യയില്‍ ഇപ്പോഴും വ്യത്യസ്തമായ ശരീരങ്ങള്‍ എന്നത് സാധാരണയായി കാണാന്‍ തുടങ്ങിയിട്ടില്ല. ബീച്ചില്‍ പോകണമെങ്കില്‍ പെര്‍ഫെക്ട് ബോഡിയുണ്ടായിരിക്കണമെന്നാണ് നമ്മള്‍ ഇപ്പോഴും കരുതിയിരിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികളോട് അത് പറയാനല്ല ഞാന്‍ ഇഷ്ടപ്പെടുന്നത്. തടിയുണ്ടാകുന്നതും മെലിയുന്നതുമൊക്കെ ഓക്കെയാണ്. ഫിറ്റായിരിക്കുക, പക്ഷെ സിക്‌സ് പാക്ക് വേണമെന്നൊന്നുമില്ല. എന്റെ ബോഡി ടൈപ്പ് കാരണം ബിക്കിനി ചിത്രം പങ്കുവെക്കാനുള്ള ധൈര്യം സംഭരിക്കേണ്ടി വന്നിരുന്നു എനിക്ക്. ഞാന്‍ ഇപ്പോള്‍ എന്നില്‍ കംഫര്‍ട്ടബിള്‍ ആണ്. ഞാനും പഠിച്ചു വരികയാണ്'' എന്നായിരുന്നു മൃണാല്‍ പറഞ്ഞത്.

  നേരത്തെ മൃണാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ താരത്തിനെതിരെ വലിയ ബോഡി ഷെയ്മിംഗും അരങ്ങേറിയിരുന്നു. മൃണാലിന്റെ പിന്‍വശം കുടം പോലെയുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഈ കമന്റിന് മറുപടിയുമായി മൃണാല്‍ രംഗത്ത് എത്തുകയായിരുന്നു. താരത്തിന്റെ നിലപാടിന് സോഷ്യല്‍ മീഡിയ കയ്യടിച്ചിരുന്നു. നേരത്തേയും താരം ഇത്തരത്തിലുള്ള വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരുന്നു.

  സീരിയലിലൂടെയായിരുന്നു മൃണാലിന്റെ അരങ്ങേറ്റം. മുജ്‌സെ കുച്ച് കെഹ്തി, യേ ഖാമോഷിയാന്‍ തുടങ്ങിയ പരമ്പരകളാണ് മൃണാലിനെ താരമാക്കി മാറ്റുന്നത്. പിന്നീട് ലവ് സോണിയയിലൂടെ സിനിമയിലെത്തുകയായിരുന്നു. ഹൃത്വിക് റോഷന്‍ നായകനായ സൂപ്പര്‍ 30യിലൂടെയാണ് മൃണാല്‍ താരമായി മാറുന്നത്. പിന്നാലെ ഗോസ്റ്റ് സ്‌റ്റോറീസ്, തൂഫാന്‍, ധമാക്ക തുടങ്ങിയ സിനിമകളിലും അഭിനയിച്ച് കയ്യടി നേടി. സിനിമ കുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെയാണ് മൃണാല്‍ സിനിമയിലെത്തുന്നത്. തന്റെ യാത്രയെക്കുറിച്ച് പലപ്പോഴും മൃണാല്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്.

  ജേഴ്‌സിയാണ് മൃണാലിന്റെ പുതിയ സിനിമ. തെലുങ്ക് ചിത്രമായ ജേഴ്‌സിയുടെ ഹിന്ദി റീമേക്കാണിത്. തെലുങ്കില്‍ നായകന്‍ നാനിയായിരുന്നു. ഹിന്ദിയില്‍ നായകനായി എത്തുന്നത് ഷാഹിദ് കപൂറാണ്. തെലുങ്കില്‍ ശ്രദ്ധ ശ്രീനാഥ് അവതരിപ്പിച്ച നായിക വേഷത്തിലാണ് ഹിന്ദിയില്‍ മൃണാല്‍ എത്തുന്നത്. സിനിമയുടെ ട്രെയിലറും പാട്ടുമൊക്കെ നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു. പോയ വര്‍ഷം തീയേറ്ററിലെത്തേണ്ടിയിരുന്ന സിനിമയായിരുന്നു ജേഴ്‌സി. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജേഴ്‌സിയുടെ റിലീസ് നീണ്ടു പോവുകയാണ്. ഇപ്പോഴിതാ ചിത്രം തീയേറ്ററുകളിലേക്ക് എത്തുകയാണ്.

  Read more about: actress
  English summary
  Mrunal Thakur Says She Had To Gather Courage To Post Her Bikini Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X