ആ നടനോട് ഭയങ്കര ക്രഷ് ആണ്! നടിയായതിനാല്‍ ഇട്ടിട്ട് പോയ കാമുകന്‍; കല്യാണത്തെക്കുറിച്ച് മൃണാല്‍

ഇന്ന് ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് മൃണാല്‍ ഠാക്കൂര്‍. ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് മൃണാല്‍. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിക്കാന്‍ മൃണാലിന് സാധിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമത്തിലൂടെയാണ് മൃണാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ താരമാകുന്നത്. ചിത്രം കേരളത്തിലും വലിയ വിജയമായിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചും മറ്റും മനസ് തുറന്നിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍. തന്റെ പുതിയ സിനിമയായ ആംഗ് മച്ചോളിയുടെ പ്രൊമോഷന്റെ ഭാഗമായാണ് മൃണാല്‍ സംസാരിക്കുന്നത്. ചിത്രത്തില്‍ നിശാന്ധത അനുഭവിക്കുന്ന കഥാപാത്രമാണ് മൃണാലിന്റേത്. ഈ കഥാപാത്രത്തിന് അനുയോജ്യനായ വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം. ഇതേക്കുറിച്ച് സംസാരിക്കവെയാണ് മൃണാല്‍ മനസ് തുറന്നത്.

Mrunal Thakur

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മൃണാല്‍ തന്റെ വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. തന്റെ കുടുംബത്തില്‍ നിന്നും നല്ല സമ്മര്‍ദ്ധമുണ്ടെന്നും എന്നാല്‍ ആരെയെങ്കിലും കിട്ടണ്ടേ എന്നുമാണ് മൃണാല്‍ നല്‍കുന്ന രസകരമായ മറുപടി. അതേസമയം താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും മൃണാല്‍ പറയുന്നുണ്ട്.

തന്റെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ചും മൃണാല്‍ പറയുന്നുണ്ട്. ഹോൡവുഡ് താരം കിയാനോ റിവീസ് ആണ് മൃണാലിന്റെ ക്രഷ്. നേരത്തെ തന്റെ കാമുകന്‍ നടിയായതിനാല്‍ താനുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെക്കുറിച്ച് മൃണാല്‍ മനസ് തുറന്നിരുന്നു. താന്‍ നേരിടുന്ന സ്റ്റീരിയോടിപ്പിക്കല്‍ ചോദ്യങ്ങളെക്കുറിച്ചും ഒരിക്കല്‍ മൃണാല്‍ സംസാരിച്ചിരുന്നു.

''അവര്‍ നിനക്കെത്ര വയസായി എന്ന് ചോദിക്കും. ഞാന്‍ 30 എന്ന് പറയുമ്പോള്‍ നീ ഇപ്പോഴാണ് വിവാഹം കഴിക്കേണ്ടത് എന്ന് പറയും. അല്ലെങ്കില്‍ കല്യാണം കഴിക്കാനായി, കല്യാണത്തെക്കുറിച്ചുള്ള പ്ലാനുകള്‍ എന്താണ് എന്നൊക്കെയാകും. 32 ആകുമ്പോഴേക്കും കുട്ടിയാകില്ലേ എന്നൊക്കെ പറയും. ഞാന്‍ ഓക്കെ ഗുഡ് നൈറ്റ് എന്ന് പറഞ്ഞ് പോകും'' എന്നാണ് മൃണാല്‍ നേരത്തെ പറഞ്ഞത്.

അതേസമയം താന്‍ നടിയായത് കൊണ്ട് മാത്രമാണ് തന്റെ മുന്‍ കാമുകന്‍ പ്രണയം ഉപേക്ഷിച്ചതെന്ന് ഒരിക്കല്‍ മൃണാല്‍ പറഞ്ഞിട്ടുണ്ട്. ''അവന്‍ ഓടിക്കളഞ്ഞു. നീ ഭയങ്കര ഇംപള്‍സീവാണ്. എനിക്കിതിനോട് ചേര്‍ന്നു പോകാനാകില്ല. നീയൊരു നടിയാണ്. എനിക്കത് ശരിയാകില്ല എന്ന് പറഞ്ഞു. പക്ഷെ അവന്‍ വരുന്നത് പരമ്പരാഗത ചിന്താഗതിയുള്ള പശ്ചാത്തലത്തില്‍ നിന്നാണെന്ന് എനിക്കറിയാം. ഞാന്‍ അവനെ കുറ്റം പറയുന്നില്ല. അവനെ വളര്‍ത്തിയത് അങ്ങനാണ്. ആ അധ്യായം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയില്‍ ഞങ്ങള്‍ മക്കളെ വളര്‍ത്തുമ്പോള്‍ എന്നെ പോലെയാകില്ല അവന്‍ അവരോട് പെരുമാറുക. അത് മക്കള്‍ക്ക് ആശങ്കയുണ്ടാക്കും'' എന്നാണ് മൃണാല്‍ അന്ന് പറഞ്ഞത്.

Mrunal Thakur

ലവ് സോണിയയിലൂടെയാണ് മൃണാല്‍ ബോളിവുഡിലെത്തുന്നത്. അതിന് മുമ്പ് ടെലിവിഷന്‍ പരമ്പരകളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിരുന്നു. പിന്നീട് സൂപ്പര്‍ 30, ബാട്ട്‌ല ഹൗസ്, തൂഫാന്‍, ധമാക്ക, ജേഴ്‌സി, സീതാരാമം, തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി. ലസ്റ്റ് സ്റ്റോറീസ് 2വിലാണ് മൃണാലിനെ ഒടുവിലായി കണ്ടത്. ആംഗ് മച്ചോലിയാണ് പുതിയ സിനിമ. പിന്നാലെ ഹായ് നന്നയിലൂടെയാണ് തെലുങ്ക് മടങ്ങിയെത്തും. തുടര്‍ന്ന് പൂജ മേരി ജാന്‍, പീപ്പ എന്നീ സിനിമകളും അണിയറയിലുണ്ട്.

More from Filmibeat

Read more about: mrunal thakur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X