രാത്രി ഏറെ വൈകിയും ധോണി അസിന്റെ വീട്ടില്‍! ആ പ്രണയകഥ അവസാനിച്ചത് എങ്ങനെ?
ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി എന്ന പേരിന് ഒരുപാട് അര്‍ത്ഥമുണ്ട്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പല നേട്ടങ്ങളും രാജ്യത്തിന് സമ്മാനിച്ച നായകനാണ് ധോണി. കഴിവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ആര്‍ക്കും ലോകത്തിന്റെ നെറുകയിലെത്താം എന്ന് കാണിച്ചു തന്ന താരമാണ് ധോണി. എത്ര വലിയ നേട്ടം സ്വന്തമാക്കിയാലും എത്ര വലിയ പരാജയം നേരിട്ടാലും ഒരേ ചിരിയോടെ എല്ലാത്തിനേയും നേരിടാന്‍ കഴിയണമെന്ന് പഠിപ്പിച്ചവനാണ് ധോണി. ഇന്ന് ധോണിയുടെ 41-ാം ജന്മദിനമാണ്.
രാജ്യവും ക്രിക്കറ്റ് ലോകവും ധോണിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യയില്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ പതിവാണ്. താരങ്ങള്‍ക്കിടയിലെ പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളും സ്ഥിരമാണ്. ധോണിയ്ക്കും അവയില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല. വിശദമായി വായിക്കാം തുടര്‍ന്ന്.

ധോണിയുടെ ജീവിതം എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പേരില്‍ സിനിമയായിട്ടുണ്ട്. ആദ്യ പ്രണയം മുതല്‍ ലോകകപ്പ് വിജയം വരെ ധോണിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ കൊണ്ടു വരാന്‍ സാധിക്കാതെ പോയ ഒരുപാട് കാര്യങ്ങള്‍ ധോണിയുടെ ജീവിതത്തില്‍ അരങ്ങേറിയിട്ടുണ്ട്. അതിലൊന്നാണ് ബോളിവുഡ് സുന്ദരിമാരുമായിട്ടുള്ള പ്രണയങ്ങള്‍.
ബോളിവുഡിലെ സൂപ്പര്‍ താരം ദീപിക പദുക്കോണ്‍ മുതല്‍ തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷ്മി വരെ ധോണിയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട താരങ്ങള്‍ നിരവധിയാണ്. ധോണിയുമായുള്ള പ്രണയത്തിന്റെ വാര്‍ത്തകളില്‍ ഇടം നേടിയ മറ്റൊരു താരമാണ് അസിന്‍. 2010 ല്‍ സാക്ഷി സിംഗ് റാവത്തിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ധോണി അസിനുമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ധോണിയും അസിനും ഒരു സമയത്ത് ഒരേ ബ്രാന്റിന്റെ അംബാസിഡര്‍മാരായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരസ്യ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെയും മറ്റുമാണ് ധോണിയും അസിനും തമ്മില്‍ പ്രണയത്തിലാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2010 ലെ ഐപിഎല്‍ സെമി ഫൈനലിന് മുന്നോടിയായി ധോണി അസിന്റെ വീട്ടിലെത്തിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ പിന്നീട് ആ പ്രണയ ബന്ധം തകരുകയായിരുന്നു. ധോണി പിന്നീട് സാക്ഷിയെ വിവാഹം കഴിക്കുകയായിരുന്നു.
എന്നാല്‍ 2011 ലും ധോണിയും അസിനും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ശ്രീലങ്കയില്‍ നടന്നൊരു പരിപാടിക്കിടെയാണ് ഇരുവരും ഒരുമിച്ചത്. എന്നാല്‍ താന്‍ ഇന്ത്യന്‍ നായകനെ അഭിനന്ദിക്കാന്‍ വേണ്ടി മാത്രമാണ് ചെന്നതെന്നായിരുന്നു സംഭവത്തെക്കുറിച്ച് അസിന്റെ പ്രതികരണം. എന്തായാലും അസിനും ധോണിയും ഇന്ന് ജീവിതത്തിന്റെ രണ്ട് പാതയിലൂടെ കടന്നു പോവുകയാണ്.

അസിന്‍ പിന്നീട് രാഹുല്‍ ശര്‍മയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. മൈക്രോമാക്‌സ് സ്ഥാപനകനാണ് രാഹുല്‍ ശര്‍മ. 2016 ലായിരുന്നു ഇരുവരുടേയും വിവാഹം. ഇതോടെ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. മകള്‍ക്കൊപ്പമുള്ള അസിന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

മലയാളത്തിലൂടെയായിരുന്നു അസിന്റെ അരങ്ങേറ്റം. കുഞ്ചാക്കോ ബോബന്‍ നായകനായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് തമിഴ് സിനിമയില്‍ സജീവമായി മാറുകയായിരുന്നു. തുടര്‍ന്ന് തെലുങ്കിലും ബോളിവുഡിലുമെത്തി. 2015 ല്‍ പുറത്തിറങ്ങിയ ഓള്‍ ഈസ് വെല്‍ ആണ് ഒടുവില്‍ അഭിനയിച്ച സിനിമ. ഗജിനി, റെഡി, ഹൗസ്ഫുള്‍, പോക്കിരി, തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായിരുന്നു അസിന്‍. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ ഇന്നും സംസാരിക്കുന്നുണ്ട്.


Click it and Unblock the Notifications











