കണ്ടതും ഷെയ്ക്ക് ഹാന്‍ഡ് നല്‍കി മമ്മൂട്ടി, ഒന്നും മിണ്ടാതെ മോഹന്‍ലാല്‍; അനുഭവം പറഞ്ഞ് മുന്‍ഷി രഞ്ജിത്ത്

മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ പരിപാടിയാണ് മുന്‍ഷി. വര്‍ഷങ്ങളായി മുടങ്ങാതെ മുന്‍ഷി മലയാളികളെ കാണാനെത്തുന്നുണ്ട്. വെറും മൂന്ന് മിനുറ്റ് മാത്രമുള്ള പരിപാടി അവതരണ രീതി കൊണ്ട് മലയാളികള്‍ക്ക് പുതിയൊരു അനുഭവം തന്നെ നല്‍കിയ ഒന്നായിരുന്നു. വാര്‍ത്താധിഷ്ടിതമാണ് മുന്‍ഷിയൊരുക്കുന്നത്. സോഷ്യല്‍ സറ്റയര്‍ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന പരിപാടി ചിരിയും ചിന്തയും ഒരുപോലെ നല്‍കുന്നതാണ്.

മുന്‍ഷിയിലൂടെ വന്ന് പിന്നീട് സിനിമയിലും ടെലിവിഷനിലുമെല്ലാം താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. അങ്ങനെ മലയാളികള്‍ക് പരിചിതമായി മാറിയ മുഖമാണ് മുന്‍ഷി രഞ്ജിത്ത്. മുന്‍ഷിയില്‍ വിദേശത്തു പോയി വന്ന പുത്തന്‍ പണക്കാരനായിട്ടായിരുന്നു രഞ്ജിത്ത് എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കണ്ട അനുഭവം പങ്കുവെക്കുകയാണ് രഞ്ജിത്ത്.

mammootty

രഞ്ജിത്ത് മാസ്റ്റര്‍ ബിന്‍ ചാനലിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നല്ല നടന്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മമ്മൂട്ടിയാണ് എന്നെ താന്‍ പറയൂവെന്നാണ് രഞ്ജിത്ത് പറയുന്നത്. ഇതിന് പിന്നിലെ കാരണം പറയവെയാണ് ഇരുവരുടേയും കാണുകയും പരിചയപ്പെടുകയും ചെയ്തിനെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

കമ്മത്ത് ആന്റ് കമ്മത്തിന്റെ ഷൂട്ടിങ്ങ് ലോക്കെഷനില്‍ വെച്ചാണ് ആദ്യമായി മമ്മൂട്ടിയെ പരിചയപ്പെടുന്നത്. അദ്ദേഹത്തോട് തന്നെ പരിചയപ്പെടുത്തിയത് ഏഷ്യനെറ്റിന്റെ ഒരു പ്രതിനിധിയായിരുന്നു. കണ്ടപ്പോഴെ അദ്ദേഹം വളരെ മാന്യമായി തന്നോട് പെരുമാറിയെന്നാണ് രഞ്ജിത്ത് പറയുന്നത്. ആദ്യമേ ഷേയ്ക്ക് ഹാന്‍ഡ് ഒക്കെ തന്നതിന് ശേഷമാണ് അദ്ദേഹം തന്നോട് സംസാരിക്കുകയും തന്റെ പ്രോഗ്രമിന്റെ വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തത എന്നും രഞ്ജിത്ത് ഓര്‍ക്കുന്നുണ്ട്.

അദ്ദേഹത്തെ കാണാന്‍ ചെല്ലുമ്പോള്‍ തന്റെ തലയില്‍ ഷൂട്ടിങ്ങ് സെറ്റില്‍ നിന്ന് വീണ പൂക്കള്‍ ഉണ്ടായിരുന്നു. കണ്ടയുടനെ അദ്ദേഹമാണ് അത് എടുത്തുകളഞ്ഞത്. അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിച്ച അനുഭവമായിരുന്നു തനിക്കതെന്നും രഞ്ജിത്ത് പറയുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ അടുത്ത് നിന്ന് തനിക്ക് ലഭിച്ചത് നേരെ മറിച്ചായിരുന്നെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ഒരു നാള്‍ വരും ഷൂട്ടിങ്ങ് ലോക്കെഷനില്‍ വെച്ചാണ് മോഹന്‍ലാലിനെ രഞ്ജിത്ത് പരിചയപ്പെടുന്നത്.

അദ്ദേഹത്തിനടുത്ത് പരിചയപ്പെടാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം സ്‌ക്രിപ്റ്റ് എന്തോ വായിച്ചോണ്ടിരിക്കുകയായിരുന്നു. തന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തിട്ടും ഒരു നോട്ടം മാത്രമല്ലാതെ അദ്ദേഹം ഒന്നും സംസാരിക്കുകയോ പേര് പോലും ചോദിക്കുകയോ ചെയ്തില്ല എന്നാണ് രഞ്ജിത്ത് പറയുന്നത്. ആളുകള്‍ക്ക് എപ്പോഴും ഇടപെടാന്‍ നല്ലത് മമ്മൂട്ടിയാണെന്നും അദ്ദേഹം നമുക്കൊരു പരിഗണന നല്‍കുമെന്നും രഞ്ജിത്ത് പറയുന്നു.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X