For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ക്രിക്കറ്റിന് പുറത്തെ ഏറ്റവും വലിയ നേട്ടം'; കത്രീനയ്ക്ക് ഒപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് വിരാട് കോഹ്ലി!

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് കത്രീന കൈഫ്. ഇന്ന് രാജ്യത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റകള്‍ സമ്മാനിച്ചാണ് കത്രീന കൈഫ് ഇന്നത്തെ താരപദവിയിലേക്ക് എത്തുന്നത്. തന്റെ കരിയര്‍ കത്രീന തുടങ്ങുന്നത് പരാജയത്തോടെയായിരുന്നു.

  ബൂം ആയിരുന്നു ആദ്യത്തെ സിനിമ. പക്ഷെ ആ സിനിമ കനത്ത പരാജമാണ് ഏറ്റുവാങ്ങിയത്. ആദ്യ സിനിമയുടെ പരാജയത്തിന് ശേഷം വന്ന സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നമസ്‌തെ ലണ്ടന്‍ എന്ന, അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച സിനിമയാണ് കത്രീനയുടെ കരിയറില്‍ ഒരു ബ്രേക്ക് നേടിക്കൊടുക്കുന്നത്.

  Also Read: 'ആൾക്കാർക്കൊക്കെ എന്നെ കുറിച്ച് നല്ല അഭിപ്രായമുണ്ട്, ഇനിയുള്ള കാലത്തേക്ക് അത് മതി, സംതൃപ്തിയുണ്ട്'; നടി ജലജ

  ചിത്രം മികച്ച വിജയമായതോടെ കത്രീനയും താരമായി മാറുകയായിരുന്നു. പിന്നീട് ഹിറ്റ് സിനിമകളിലെ നായികയായി ബോളിവുഡിലെ മുന്‍നിരയിലേക്ക് എത്തുകയായിരുന്നു കത്രീന. ഇന്ന് തന്റെ കരിയറില്‍ വളരെ കുറച്ച് പരാജയങ്ങളുടെ മാത്രം കണക്ക് പറയാനുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് കത്രീന കൈഫ്.

  ബോളിവുഡിലെ താരകുടുംബങ്ങളുടെയൊന്നും പിന്തുണയോ പാരമ്പര്യമോ അവകാശപ്പെടാനില്ലാതെ സിനിമയിലെത്തിയ താരമാണ് കത്രീന. ലണ്ടനില്‍ നിന്നും എത്തിയ കത്രീന, ഇന്ത്യയില്‍ പുതിയൊരു ജീവിതം തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. ലോകമെമ്പാടും കത്രീനയ്ക്ക് ആരാധകരുണ്ട്.

  Also Read: 'വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്, ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്'; റോബിൻ

  കത്രീനയുടെ ആരാധകരില്‍ സാധാരണക്കാര്‍ മാത്രമല്ല താരങ്ങളുമുണ്ട്. ക്രിക്കറ്റ് താരങ്ങളിലും കത്രീനയ്ക്ക് ആരാധകരുണ്ട്. കത്രീനയോട് കടുത്ത ആരാധനയുള്ള താരമാണ് ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരമായ വിരാട് കോഹ്ലി.

  ഒരിക്കല്‍ കത്രീനയുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് വിരാട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിരാടിന്റെ വിവാഹത്തിനൊക്കെ ഏറെ മുമ്പായിരുന്നു സംഭവം.

  വീഡിയോയില്‍ വിരാട് കത്രീനയുമായുള്ള സംസാരത്തെക്കുറിച്ച് സംസാരിക്കുകയാണ്. ക്രിക്കറ്റ് ലോകത്ത് ഒരുപാട് നേട്ടങ്ങള്‍ സ്വന്തം പേരിലാക്കിയ താരമാണ് വിരാട് കോഹ്ലി.

  എന്നാല്‍ ക്രിക്കറ്റ് പുറത്ത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം കത്രീന കൈഫ് തന്നോട് സംസാരിച്ച രണ്ട് മിനുറ്റാണെന്നാണ് വീഡിയോയില്‍ വിരാട് പറയുന്നത്. ഈ വീഡിയോ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  വിരാടിന്റെ വിവാഹത്തിന് മുമ്പുള്ളതാണ് ഈ വീഡിയോ എന്നതും സോഷ്യല്‍ മീഡിയയിലെ കുത്തിപ്പൊക്ക് വിരുതര്‍ ചൂണ്ടിക്കാണിക്കുന്നത്. വിരാട് പിന്നീട് നടി അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലാവുകയായിരുന്നു.

  ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട പവര്‍ കപ്പിളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും. രണ്ടു പേരും ഈയ്യടുത്താണ് തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. വാമിക എന്നാണ് മകള്‍ക്ക് അനുഷ്‌കയും വിരാടും പേരിട്ടിരിക്കുന്നത്.

  കുഞ്ഞിനെ ഗര്‍ഭധരിച്ച കാലം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന അനുഷ്‌ക ശര്‍മ ഇപ്പോള്‍ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഈയ്യടുത്തായിരുന്നു കത്രീന കൈഫിന്റെ വിവാഹം. നടന്‍ വിക്കി കൗശിലിനെയാണ് കത്രീന വിവാഹം കഴിച്ചത്.

  ഇരുവരുടേയും പ്രണവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. സമീപകാലത്ത് ബോൡവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു കത്രീനയുടേയും വിക്കിയുടേയും.

  രാജസ്ഥാനിലെ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു വിവാഹം നടന്നത്. അതിഥികള്‍ക്കും നിയന്ത്രണമുണ്ടായിരുന്നു. ഫോട്ടോയെടുക്കാനും അനുമതിയുണ്ടായിരുന്നില്ല.

  ഇതിനിടെ കത്രീന കൈഫ് ഗര്‍ഭിണിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹ ശേഷം താരം പൊതുവേദികൡല്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് കത്രീനയോ വിക്കിയോ പ്രതികരിച്ചിരുന്നില്ല. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. സൂര്യവംശിയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  സല്‍മാന്‍ ഖാനൊപ്പം അഭിനയികുന്ന ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് കത്രീനയുടെ അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമ. പിന്നാലെ ഫോണ്‍ ബൂത്ത് എന്ന സിനിമയും അണിയറയിലുണ്ട്. കത്രീന കൈഫ്, ആലിയ ഭട്ടിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്ന സിനിമയും അണിയറയിലുണ്ട്.

  ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ഫര്‍ഹാനും സോയ അക്തറും റീമ കട്ട്ഗിയും ചേര്‍ന്നാണ്. റോഡ് മൂവിയായ ജീലേ സരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: katrina kaif
  English summary
  My Biggest Achievement Off Field, Says Virat Kohli about his two minutes with Katrina Kaif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X