അയാള്‍ എന്നേയും കൂട്ടി സെമിത്തേരിയിലേക്ക് നടന്നു; മണ്ണില്‍ കുഴിച്ച് മനുഷ്യന്റെ എല്ലെടുത്ത് തിന്നാന്‍ തന്നു!

റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് നര്‍ഗിസ് ഫഖ്രി. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ നര്‍ഗിസിന് സാധിച്ചു. ബോളിവുഡില്‍ വേരുകളൊന്നുമില്ലാതെയാണ് നര്‍ഗിസ് അഭിനേത്രിയാകാന്‍ എത്തുന്നത്. ജനിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്തായിരുന്നു. വിദേശത്തു നിന്നും അഭിനേത്രിയാവുക എന്ന മോഹവുമായി ഇന്ത്യയിലേക്ക് വന്നപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് മനസ് തുറക്കുകയാണ് നര്‍ഗിസ്.

ന്യൂയോര്‍ക്കിലാണ് നര്‍ഗിസ് വളര്‍ന്നത്. പന്നീട് യുറോപ്പിലേക്ക് മാറി. തുടര്‍ന്നാണ് താരം സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കും അവിടെ നിന്നും ഇന്ത്യയിലേക്കും എത്തുന്നത്. ഇന്ത്യയില്‍ ആദ്യകാലത്ത് താമസിച്ചിരുന്ന അപ്പാര്‍ട്ടമെന്റില്‍ വച്ചുണ്ടായ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളാണ് നര്‍ഗിസ് പങ്കുവെക്കുന്നത്. മാഷബിള്‍ മിഡില്‍ ഈസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് നര്‍ഗിസ് മനസ് തുറന്നത്.

Nargis Fakhri

സെമിത്തേരിയോട് ചേര്‍ന്ന അപ്പാര്‍ട്ട്‌മെന്റിലായിരുന്നു നര്‍ഗിസ് ഇന്ത്യയില്‍ വന്നപ്പോള്‍ താമസിച്ചിരുന്നത്. എന്നാല്‍ അവിടെ വച്ചുണ്ടായ സംഭവങ്ങള്‍ മൂലം താന്‍ താമസം മാറ്റുകയായിരുന്നുവെന്നാണ് നര്‍ഗിസ് പറയുന്നത്. ''എനിക്കൊരു അപ്പാര്‍ട്ട്‌മെന്റ് കിട്ടി.ഹില്‍ റോഡിലായിരുന്നു. സെമിത്തേരിയ്ക്ക് അടുത്ത്. മൂന്ന് ദിവസം മാത്രമാണ് ഞാനവിടെ താമസിച്ചത്'' എന്നാണ് നര്‍ഗിസ് പറയുന്നത്.

''ഞാന്‍ അസാധാരണ സ്വപ്‌നങ്ങളാണ് കണ്ടിരുന്നത്. രാത്രി മൂന്ന് മണിയ്ക്ക് ഞെട്ടി എഴുന്നേല്‍ക്കുമായിരുന്നു. വല്ലാതെ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. ഭയപ്പെടുത്തുന്ന സ്വപ്‌നമാണ് കണ്ടിരുന്നത്. പ്രേതത്തെ പോലൊരാളെയാണ് കണ്ടത്. ആറടി അഞ്ചിഞ്ച് പൊക്കമുള്ള വിറളി വെളുത്ത ഒരാള്‍. അയാള്‍ എന്നെ സെമിത്തേരിയിലേക്ക് കൂട്ടി കൊണ്ടു പോയി. അവിടെ വച്ച് അയാള്‍ തന്റെ കൈ കൊണ്ട് മണ്ണ് കുഴിച്ച് അതില്‍ നിന്നും മനുഷ്യരുടെ എല്ല് എടുക്കും. അതിലെ ഇറച്ചി അയാള്‍ കടിച്ചു തിന്നും. എന്നിട്ട് എന്നോടും കുറച്ച് കഴിക്കാന്‍ പറയും. നാല് ദിവസം അടുപ്പിച്ച് ഞാനീ സ്വപ്‌നം കണ്ടു'' എന്നാണ് നര്‍ഗിസ് പറയുന്നു.

Nargis Fakhri

അതോടെ താന്‍ അവിടെ നിന്നും താമസം മാറി ഡല്‍ഹിയിലെത്തി എന്നാണ് നര്‍ഗിസ് പറയുന്നത്. തന്റെ സാധനങ്ങള്‍ എടുക്കാന്‍ പോയവര്‍ താന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ അലമാരയില്‍ ആറ് ചത്ത പക്ഷിക്കുഞ്ഞുങ്ങളെ കണ്ടുവെന്നും താരം പറയുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് ഒരു ധാരണയും ഇല്ലെന്നാണ് താരം പറയുന്നത്. മാത്രമവുമല്ല, താന്‍ അവിടെ താമസിച്ചിരുന്നപ്പോള്‍ തന്റെ മാല മോഷണം പോയതായും നര്‍ഗിസ് പറയുന്നു.

റോക്ക് സ്റ്റാറിലൂടെയാണ് നര്‍ഗിസ് അരങ്ങേറുന്നത്. പിന്നീട് മദ്രാസ് കഫെ, മേം തേരാ ഹീറോ, അസര്‍, ഹൗസ്ഫുള്‍ 3 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ ഇംഗ്ലീഷിലും തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശിവ് ശാസ്ത്രി ബാല്‍ബോവ ആണ് നര്‍ഗിസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹരി ഹര വീല മല്ലു ആണ് പുതിയ സിനിമ. ഇതിലൂടെ തെലുങ്കിലുമെത്തുകയാണ് നര്‍ഗിസ്. ടോര്‍ബാസിലൂടെ നെറ്റ്ഫ്‌ളിക്‌സിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംഗീത വീഡിയോകളിലും നർഗിസ് എത്തിയിട്ടുണ്ട്.

More from Filmibeat

Read more about: nargis fakhri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X