ബോളിവുഡിന് വേണ്ടാത്ത സീരിയല്‍ നടി ഇന്ന് മികച്ച നടി; കാത്തിരിപ്പിനൊടുവില്‍ നിത്യ വിജയം

സിനിമാപ്രേമികള്‍ കാത്തിരുന്ന 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ മലയാളത്തിലൂടേയും മറ്റ് ഭാഷകളിലൂടേയും മലയാളികള്‍ സ്വന്തമാക്കിയിട്ടുണ്ട്. മലയാള സിനിമയായ ആട്ടം മികച്ച സിനിമയായപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും മലയാളികള്‍ക്ക് അഭിനയിക്കാം. രണ്ട് പേര്‍ക്കാണ് ഇത്തവണ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ താരവും മലയാളിയുമായി നിത്യ മേനോനും ഗുജറാത്തി താരം മാന്‍സി പരേഖിനുമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. തമിഴ് ചിത്രം തിരുചിട്രമ്പലത്തിലൂടെയാണ് നിത്യ മേനോന്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. കച്ച് എക്‌സ്പ്രസ് എന്ന ഗുജറാത്തി സിനിമയിലൂടെയായിരുന്നു മാന്‍സിയുടെ നേട്ടം. രണ്ടുപേരയും ആദ്യത്തെ ദേശീയ പുരസ്‌കാരമാണിത്.

National Awards

2022 ല്‍ പുറത്തിറങ്ങിയ തിരുചിട്രമ്പലം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമയായിരുന്നു. ധനുഷ് നായകനായ സിനിമ നൂറ് കോടി ക്ലബില്‍ ഇടം നേടിയ സിനിമ കൂടിയായിരുന്നു. മിത്രന്‍ ജവഹര്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. നേരത്തെ ആ ചിത്രത്തിലെ പ്രകടനത്തിന് നിത്യയെ തേടി ഫിലിംഫെയര്‍ ക്രിട്ടിക്‌സ് പുരസ്‌കാരം എത്തിയിരുന്നു.

അതേസമയം, മാന്‍സി പരേഖിന്റെ കച്ച് എക്‌സ്പ്രസ് 2022 ജനുവരി ആറിനായിരുന്നു ബോക്‌സ് ഓഫീസിലെത്തിയത്. രത്‌ന പതന്‍ ഷെയ്ഖ്, ദര്‍ഷീല്‍ സഫാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കച്ച് എക്‌സ്പ്രസ്. മാന്‍സി തന്നെയായിരുന്നു സിനിമയുടെ നിര്‍മ്മാതാവും.

ടെലിവിഷന്‍ താരമാണ് മാന്‍സി. സിന്ദഗി കാ രംഗ് ഗുലാല്‍, സുമിത് സഭാല്‍ ലേഗ, കസൗട്ടി സിന്ദഗി കേ, കിത്‌നി മസ്ത് ഗേ സിന്ദഗി, സാത്ത് നിബാന സാത്തിയ തുടങ്ങിയ നിരവധി ജനപ്രീയ പരമ്പരകളുടെ ഭാഗമായിരുന്നു മാന്‍സി. മിനി സ്‌ക്രീനിലെ വലിയ താരമായ മാന്‍സി തന്റെ മാതൃഭാഷയായ ഗുജറാത്തിയില്‍ അരങ്ങേറുന്നത് പക്ഷെ 2020 ല്‍ മാത്രമാണ്. ഗോല്‍കെരി ആയിരുന്നു ആദ്യ ഗുജറാത്തി സിനിമ.

National Awards

2012 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ലീലൈ ആണ് ആദ്യ സിനിമ. ഗുജറാത്തിയില്‍ ഡിയര്‍ ഫാദര്‍, കണ്‍ഗ്രാജുലേഷന്‍സ്, ഇട്ടാ കിട്ടാ, ജാംകുഡി എന്നി ഗുജറാത്തി സിനികളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് മാന്‍സി. ഉറിയാണ് ഹിന്ദിയില്‍ അഭിനയിച്ചിട്ടുള്ള സിനിമ.

മാന്‍സിയും നിത്യയും മികച്ച നടിയായപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ഋഷഭ് ഷെട്ടിയാണ്. കന്നഡ ചിത്രം കാന്താരയിലൂടെയാണ് ഋഷഭ് ഞെട്ടി ഈ നേട്ടം സ്വന്തമാക്കിയത്. ജനപ്രീയ ചിത്രത്തിനുള്ള പുരസ്‌കാരവും കാന്താരയ്ക്കായിരുന്നു. ഊഞ്ചായിയിലൂടെ സൂരജ് ബര്‍ജാത്യ മികച്ച സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. സൗദി വെള്ളക്കയാണ് മികച്ച മലയാള സിനിമ. ഈ ചിത്രത്തിലൂടെ ബോംബെ ജയശ്രീ മികച്ച ഗായികയുമായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X