ഒരു ദിവസം മൊത്തം ഞാന്‍ ആമിറിനെ ചുംബിച്ചു; എനിക്ക് ലോട്ടറി അടിച്ചത് പോലെ! നടിയുടെ വാക്കുകള്‍

ഒരുകാലത്തെ തിരക്കുളള നടിയായിരുന്നു നവ്‌നീത് നിഷാന്‍. ടെലിവിഷനില്‍ നിന്നുമാണ് നവ്‌നീത് സിനിമയിലെത്തുന്നത്. ആമിര്‍ ഖാന്‍, ജൂഹി ചൗള എന്നിവര്‍ക്കൊപ്പം ഹം ഹേന്‍ രാഹി പ്യാര്‍ കെ എന്ന ചിത്രത്തിലൂടെയാണ് നവ്‌നീത് ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. മഹേഷ് ബട്ട് ആയിരുന്നു സിനിമയുടെ സംവിധാനം. 1993 ല്‍ പുറത്തിറങ്ങിയ സിനിമ വലിയ വിജയമായി മാറുകയും ചെയ്തു. 30 വര്‍ഷം പിന്നിടുകയാണ് ഹം ഹേന്‍ രാഹി പ്യാര്‍ കെ.

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങള്‍ തുറന്ന് പറയുകയാണ് നവ്‌നീത്. സീനുകളുടെ കണ്ട്യുനിറ്റിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്ന താരമാണ് ആമിര്‍ ഖാന്‍ എന്നാണ് നവ്‌നീത് പറയുന്നത്. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്‌നീത് മനസ് തുറന്നത്. ചിത്രത്തില്‍ ദിലീപ് താഹിലിന്റെ മകള്‍ മായ ബിജ്‌ലാനി എന്ന കഥാപാത്രത്തെയാണ് നവ്‌നീത് അവതരിപ്പിച്ചത്.

Navneet Nishan

നായകനായ ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ നടക്കുന്ന പെണ്‍കുട്ടിയാണ് മായ. അതുകൊണ്ട് തന്നെ ആമിര്‍ ഖാനുമൊത്തം ധാരാളം രംഗങ്ങള്‍ നവ്‌നീതിന് അഭിനയിക്കാനുണ്ടായിരുന്നു. ഇത്തരത്തിലുള്ളൊരു രംഗത്തെക്കുറിച്ചാണ് നവ്‌നീത് മനസ് തുറക്കുന്നത്.

''ആമിര്‍ ഖാന്‍, ജൂഹി ചൗള, മഹേഷ് ഭട്ട് എന്നിവര്‍ക്കൊപ്പം സെറ്റില്‍ നില്‍ക്കാന്‍ തന്നെ എനിക്ക് പേടിയായിരുന്നു. ഞാന്‍ ആരുമല്ലായിരുന്നു. അങ്ങനെയുള്ള എന്റെ കൂടെ നില്‍ക്കുന്നത് മൂന്ന് വലിയ താരങ്ങള്‍, കൂടെ മൂന്ന് കുട്ടികളും, ഒരു കൂട്ടം മികച്ച അഭിനേതാക്കളും. ഞാനിതിവിടെയാണ് വന്നത് എന്ന ചിന്തയായിരുന്നു എനിക്ക്. എനിക്ക് എന്റെ ഭാഗ്യത്തെ വിശ്വസിക്കാനായില്ല. ഇത്ര വലിയൊരു സിനിമുടെ ഭാഗമാവുകയാണ് ഞാന്‍. എന്റെ കരിയറിന്റെ തുടക്കത്തിലെ ആവേശകരമായൊരു അനുഭമാണത്'' എന്നാണ് നവ്‌നീത് പറഞ്ഞത്.

''പിന്നീട് എഡിറ്റ് ചെയ്ത് കളഞ്ഞൊരു രസകരമായ രംഗമുണ്ടായിരുന്നു. ഞങ്ങളുടെ വിവാഹ നിശ്ചയ ശേഷം ഞാന്‍ ആമിര്‍ ഖാന്റെ വീട്ടില്‍ പോകുന്നതും അദ്ദേഹത്തിന്റെ കവിളില്‍ ഉമ്മ കൊടുക്കുന്നതുമാണ്. ഞാന്‍ ഉമ്മ വച്ചപ്പോള്‍ അദ്ദേഹത്തിന്റെ കവളില്‍ ലിപ്സ്റ്റിക്കിന്റെ പാട് വന്നു. പിന്നീട് ആമിര്‍ ആമിര്‍ ആയതിനാല്‍ പറഞ്ഞു, ഇത് കണ്ട്യുനിറ്റിയാക്കണം എന്ന്. അതിനാല്‍ ആ ദിവസം മൊത്തം ഞാന്‍ ആമിറിനെ എഴെട്ട് തവണ ഉമ്മ വച്ചു. വീട്ടില്‍ തിരികെ വന്ന ഞാന്‍ കൂട്ടുകാരോട് ഞാനിന്നത്തെ ദിവസം മൊത്തം ആമിര്‍ ഖാനെ ഉമ്മ വച്ചു, എനിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞു'' നവ്‌നീത് പറയുന്നു.

Navneet Nishan

ചിത്രത്തിലെ മറ്റൊരു രംഗത്തെക്കുറിച്ചും നവ്‌നീത് സംസാരിക്കുന്നുണ്ട്. ''മുട്ട കൊണ്ടെറിയുമ്പോള്‍ എറിയുമ്പോള്‍ വേദനിക്കും. അത് മനസിലാക്കിയ ആമിര്‍ ഖാന്‍ എറിയുന്നതിന് മുമ്പ് ഒന്ന് ഉടയ്ക്കാന്‍ പറഞ്ഞു. അങ്ങനെ ഏറ് തുടങ്ങി. പിന്നെ നിന്നതേയില്ല. ഞാന്‍ വെജിറ്റേറിയനാണ്. എനിക്ക് മുട്ടയുടെ മണം പോലും സഹിക്കാനായില്ല. തല മുതല്‍ പാദം വരെ ഞാന്‍ മുട്ടയില്‍ കുളിച്ച് നില്‍ക്കുകയാണ്. ഭാഗ്യത്തിന് വിഗ്ഗാണ് ധരിച്ചത്. ഇല്ലെങ്കില്‍ എന്റെ മുടി കുറേ ദിവസത്തേക്ക് മണത്തേനെ' എന്നും നവ്‌നീത് പറയുന്നു.

മൈ നെയിം ഈസ് ഖാന്‍, രാജ ഹിന്ദുസ്ഥാനി, സാലിം തുടങ്ങിയ സിനിമകളിലും നവ്‌നീത് അഭിനയിച്ചിട്ടുണ്ട്. റോണിത് റോയിയുടെ കൂടെ ജാന്‍ തേരെ നാം എന്ന ചിത്രത്തിലൂടെയാണ് നവ്‌നീത് ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നീട് ഹിന്ദിയിലും പഞ്ചാബിയിലും നിരവധി സിനിമകള്‍ ചെയ്തു. താര, കസൗട്ടി സിന്ദഗി കേ, ചാണക്യ തുടങ്ങിയ ഹിറ്റ് പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X