ബച്ചന്റെ കൊച്ചുമകളും താര പുത്രനും തമ്മില്‍ പ്രണയമോ? ഗോസിപ്പുകളെ കുറിച്ച് നടന്റെ പ്രതികരണം
താര ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഗോസിപ്പുകള്‍. താരങ്ങളെ കുറിച്ചും അവരുടെ കുടുംബാംഗങ്ങളെ കുറിച്ചുമെല്ലാം പലതരത്തിലുമുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സ്വാഭാവികമാണ്. ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. പലപ്പോഴും താരങ്ങളുടെ മക്കളും ഇത്തരം കോളങ്ങളില്‍ നിറയാറുണ്ട്. ബോളിവുഡില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്ന ചൂടേറിയ ഗോസിപ്പുകള്‍ നവ്യ നവേലിയേയും മീസാന്‍ ജാഫ്രിയേയും കുറിച്ചാണ്.
സാക്ഷാല്‍ അമിതാഭ് ബച്ചന്റെ കൊച്ചുമകളാണ് നവ്യ. മീസാന്‍ ആകട്ടെ നടന്‍ ജാവേദ് ജാഫ്രിയുടെ മകനും. ഇരുവരും പ്രണയത്തിലാണെന്ന് നാളുകളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യമാണ്. രണ്ടു പേരും സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ തന്നെ ഈ പ്രചരണങ്ങള്‍ വളരെ പെട്ടെന്നു തന്നെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ കേള്‍ക്കുന്ന വാര്‍ത്തകളെ കുറിച്ച് ജാവേദ് ജാഫ്രി തന്നെ പ്രതികരിച്ചിരിക്കുകയാണ്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാവേദ് ജാഫ്രിയുടെ പ്രതികരണം. വിഷയുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ജാവേദ് പ്രതികരിക്കുന്നത്. നവ്യയും മീസാനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ജാവേദ് പറയുന്നത്. നവ്യയും തന്റെ മകളും സ്കൂള്‍ കാലം തൊട്ട് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
''ആളുകള്‍ക്ക് ചര്‍ച്ചയ്ക്ക് വിഷയം വേണം. നല്ല സുഹൃത്തുക്കളായിരിക്കുക എന്നതിനെ മറ്റൊരു രീതിയിലാണ് ഇന്ന് കാണുന്നത്. ഈ കുട്ടികള്‍ ഒന്നിച്ചു കളിച്ചുവളര്‍ന്നവരാണ്. എന്റെ മകളും നവ്യയും സ്കൂള്‍ കാലം തൊട്ട് അടുത്ത കുട്ടുകാരാണ്. പൊതു സുഹൃത്തുക്കളും ഉണ്ട്. സാറ അലി ഖാനും മീസാനും ഒരു സ്കൂളിലായിരുന്നു. അവരെല്ലാം വീട്ടില്‍ വരാറുണ്ട്. രാവിലെ മൂന്ന് മണിവരെയൊക്കെ വീട്ടിലുണ്ടാകാറുണ്ട്. എപ്പോഴും ഒന്നിച്ചാണെന്ന് കരുതി അവരെ കുറിച്ച് കഥകള്‍ ഉണ്ടാക്കരുത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മീസാനും നവ്യയും സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവാണ്. ഇവരുവരും പരസ്പരം കമന്റുകള്‍ ചെയ്യാറുമുണ്ട്. ഈയ്യടുത്ത് നവ്യയുടെ ചിത്രത്തിന് മീസാന്‍ നല്‍കിയ കമന്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാണ് ഈ ചിത്രമെടുത്തത് എന്നായിരുന്നു മീസാന്റെ ചോദ്യം. ഇതിന് തന്റെ പേഴ്സണല്‍ ഫോട്ടോഗ്രാഫര്‍ മീസാന്‍ ആണെന്നായിരുന്നു നവ്യ നല്‍കിയ മറുപടി.
Recommended Video
സഞ്ജയ് ലീലാ ബന്‍സാലി നിര്‍മ്മിച്ച മലാലിലൂടെയായിരുന്നു മീസാന്റെ ബോളിവുഡ് അരങ്ങേറ്റം. ഹംഗാമ ടുവാണ് പുതിയ ചിത്രം. അതേസമയം, നവ്യ അഭിനയത്തിലേക്ക് കടന്നില്ല. പകരം ബിസിനസിലാണ് നവ്യയുടെ ശ്രദ്ധ.


Click it and Unblock the Notifications