'ബ്രഡും ബട്ടറും ഉണ്ടാക്കി തന്ന് നവാസ് സര്‍പ്രൈസ് ചെയ്തു, അന്നത് ആര്‍ഭാടം'; ദുരിതകാലം ഓര്‍ത്ത് ഭാര്യ!

ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് നവാസുദ്ദീന്‍ സിദ്ധീഖി. സിനിമയിലെ താരകുടുംബങ്ങളുടെ വേരുകളൊന്നും അവകാശപ്പെടാനില്ലാതെ കടന്നു വന്ന താരമാണ് നവാസുദ്ദീന്‍ സിദ്ധീഖി.

അതുകൊണ്ട് തന്നെ താരത്തിന് ഏറെനാളുകള്‍ കഷ്ടപ്പെടേണ്ടി വന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിലൂടെ തുടങ്ങി, ഒരു ഡയലോഗ് പറഞ്ഞും ഒരു സീനില്‍ അഭിനയിച്ചുമൊക്കെയാണ് നവാസ് തന്റേതായൊരു ഇടം കണ്ടെത്തുന്നത്.

കഷ്ടതകള്‍ നിറഞ്ഞ ഭൂതകാലത്തു നിന്നും ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായും, രാജ്യാന്തര ശ്രദ്ധ നേടിയ താരമായും നവാസ് വളര്‍ന്നു. കരിയറില്‍ വിജയങ്ങള്‍ തേടിയെത്തുമ്പോഴേക്കും പക്ഷെ നവാസിന്റെ വ്യക്തിജീവിതം പ്രശ്‌നഭരിതമായി മാറിയിരുന്നു.

nawazuddin siddiqui

നാവസുദ്ദീന്റെ വിവാഹ ജീവിതം സമീപകാലത്ത് കടന്നു പോയത് അദ്ദേഹത്തിന്റെ സിനിമകളില്‍ പോലുമില്ലാത്ത നാടകീയ രംഗങ്ങളിലൂടെയാണ്. ഭാര്യയും നവാസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായി മാറി. നവാസുദ്ദീനെതിരെ കടുത്ത ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്.

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോടതിയിലെത്തി നില്‍ക്കുകയാണ്. നവാസും ഭാര്യ ആലിയയും ഇപ്പോള്‍ പിരിഞ്ഞാണ് ജീവിക്കുന്നത്. ഇതിനിടെയാണ് നവാസിന്റെ ഭാര്യ ബിഗ് ബോസിലേക്ക് എത്തുന്നത്.

ബിഗ് ബോസ് ഒടിടി സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായാണ് ആലിയ എത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഷോയിലേക്കുളള ആലിയയുടെ എന്‍ട്രി. തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ആലിയ ഷോയില്‍ വെച്ച് പറയുകയും ചെയ്തു.

ഇതിന്റെ പേരില്‍ അവതാരകനായ സല്‍മാന്‍ ഖാനില്‍ നിന്നും വിമര്‍ശനവും ആലിയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഷോയില്‍ അധികനാള്‍ തുടരാന്‍ ആലിയയ്ക്ക് സാധിച്ചില്ല. കഴിഞ്ഞ ദിവസം ആലിയ ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു.

പുറത്ത് വന്ന ശേഷം നല്‍കിയ അഭിമുഖത്തിലും ആലിയ നവാസിനെക്കുറിച്ച് സംസാരിക്കുന്നത്. തങ്ങളുടെ സാമ്പത്തിക കഷ്ടതകളുടെ കാലത്ത് നവാസ് തനിക്ക് വേണ്ടി സര്‍പ്രൈസ് ഒരുക്കിയതിനെക്കുറിച്ചാണ് ആലിയ സംസാരിക്കുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ മനസ് തുറന്നത്.

അന്ന് നവാസ് താരമായിരുന്നില്ല. ആലിയയ്ക്കും സ്വന്തമായി വരുമാനമുണ്ടായിരുന്നില്ല. വളരെ ചെറിയ, സൗകര്യങ്ങള്‍ കുറഞ്ഞൊരു വീട്ടിലായിരുന്നു നവാസും ആലിയയും കഴിഞ്ഞിരു്‌നത്. ആ വീടിന്റെ വാടക നല്‍കിയിരുന്നതും നവാസിന്റെ സഹോദരനായിരുന്നു. അന്നത്തെ കാലത്ത് തനിക്ക് സര്‍പ്രൈസ് തരാനായി നവാസ് പക്ഷെ തന്റെ അവസ്ഥകളില്‍ നിന്നു തന്നെ ഓരോ കാര്യങ്ങള്‍ ചെയ്യുമായിരുന്നു എന്നാണ് ആലിയ പറയുന്നത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നതിനാല്‍ ആ കാലമൊക്കെ നല്ല സമയമായിരുന്നു എന്നാണ് ആലിയ പറയുന്നത്.

''അദ്ദേഹം 50 രൂപം ആരില്‍ നിന്നെങ്കിലും കടം വാങ്ങി ബ്രഡും ബട്ടറും വാങ്ങും. എനിക്ക് ബ്രഡും ബട്ടറും ഒരുപാട് ഇഷ്ടമായിരുന്നു. എന്നാല്‍ അത്രയും പണം ചെലവാക്കിയെന്ന് ഞാന്‍ പരാതി പറയുമായിരുന്നു. കാരം ഞങ്ങളുടെ അന്നത്തെ അവസ്ഥയില്‍ ബ്രഡും ബട്ടറും പോലും ലക്ഷ്വറിയായിരുന്നു'' ആലിയ പറയുന്നു.

താന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ബ്രഡും ബട്ടറും ഒരുക്കി വച്ച് നവാസ് തന്നെ സര്‍പ്രൈസ് ചെയ്യുമായിരുന്നു എന്നാണ് ആലിയ പറയുന്നത്. താന്‍ വീട്ടിലെ ജോലികള്‍ ചെയ്യുന്നതില്‍ മിടുക്കിയായിരുന്നില്ലെന്നും അതിനാല്‍ ആ ജോലികള്‍ ചെയ്തിരുന്നത് നവാസ് ആയിരുന്നുവെന്നും ആലിയ പറയുന്നത്.

nawazuddin siddiqui

നേരത്തെ നവാസുമായി താന്‍ പ്രണയത്തിലായതിനെക്കുറിച്ചും ആലിയ സംസാരിക്കുന്നുണ്ട്. നവാസിന്റെ കണ്ണുകളാണ് തന്നെ പ്രണയത്തില്‍ വീഴ്ത്തിയതെന്നാണ് ആലിയ പറയുന്നത്. ഇപ്പോള്‍ താനും നവാസും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിന്റെ നിയമനടപടികള്‍ നടന്നു വരികയാണെന്നും ആലിയ പറയുന്നു.

അതേസമയം താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും ആലിയ തുറന്ന് പറയുന്നുണ്ട്. ഇറ്റലി സ്വദേശിയാണ് അയാള്‍. അദ്ദേഹം തനിക്ക് പ്രണയവും ബഹുമാനവും നല്‍കുന്നുണ്ട്. സുരക്ഷിതയാണെന്ന തോന്നലുണ്ട്. അതുകൊണ്ട് പത്തൊമ്പത് വര്‍ഷത്തിന് ശേഷം താന്‍ ഈ പ്രണയത്തിലേക്ക് കടന്നു വന്നതെന്നും താന്‍ ഇപ്പോള്‍ ഒട്ടും ഭയപ്പെടുന്നില്ലെന്നും ആലിയ പറഞ്ഞിരുന്നു.

നേരത്തെ ഭാര്യ തന്നെ മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് നവാസ് ആരോപിച്ചിരുന്നു. മക്കളെ കാണാനായി വീട്ടിലെത്തിയ നവാസിനെ ആലിയ അകത്ത് കടക്കാന്‍ അനുവാദിക്കാതെ പുറത്ത് നിര്‍ത്തിയതിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. വിദേശത്ത് പഠിക്കുകയാണ് മക്കള്‍. നവാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു ആലിയ. അതേസമയം ടിക്കു വെഡ്‌സ് ഷേരു ആണ് നവാസിന്റെ പുതിയ സിനിമ. അവ്‌നീത് കൗര്‍ ആയിരുന്നു ചിത്രത്തിലെ നായിക. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പോയി.

More from Filmibeat

Read more about: nawazuddin siddiqui
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X