ഷാരൂഖിന്റെ നായികയായി നയന്‍താര; സൂപ്പര്‍താരങ്ങള്‍ ഒരുമിക്കുക ആറ്റ്‌ലി ചിത്രത്തില്‍!

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. തന്റെ സീറോ എന്ന ചിത്രത്തിന് നേരിടേണ്ടി വന്ന വലിയ പരാജയത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഒരിടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ്. ഇപ്പോള്‍ അദ്ദേഹം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖിന്റെ തിരിച്ചവരവ്. ഇതിന് പിന്നാലെ പ്രതീക്ഷയുള്ള ഒരുപാട് ചിത്രങ്ങള്‍ ഷാരൂഖിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

അത്തരത്തില്‍ ആളുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ആറ്റ്‌ലിയുടെ സിനിമ. തമിഴില്‍ വിജയിയെ നായകനാക്കി വന്‍ ഹിറ്റുകള്‍ ഒരുക്കിയ ആറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകാനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മറ്റൊരു റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. തെന്നിന്ത്യയുടെ സൂപ്പര്‍നായിക നയന്‍താരയായിരിക്കും ചിത്രത്തിലെ നായിക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ആ റിപ്പോര്‍ട്ടുകള്‍ ശരി

ഇപ്പോഴിതാ ആ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. പിങ്ക് വില്ലയാണ് വാര്‍ത്ത സ്ഥിരീകരിച്ചതായി അറിയിച്ചിരിക്കുന്നത്. ആറ്റ്‌ലിയും ഷാരൂഖും നയന്‍താരയുമായി സംസാരിച്ചുവെന്നും നയന്‍താര സമ്മതം അറിയിച്ചതായുമാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കരാര്‍ ഒപ്പിട്ടുവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

ആക്ഷന് പ്രാധാന്യം

ബോളിവുഡിലേയും തെന്നിന്ത്യന്‍ സിനിമയിലേയും രണ്ട് വലിയ താരങ്ങളേയും ഒരുമിച്ച് കൊണ്ടു വന്ന് വലിയൊരു ചിത്രമാണ് ആറ്റ്‌ലി ഒരുക്കുന്നതെന്നാണ് സൂചന. എല്ലാ അര്‍ത്ഥത്തിലും വാണിജ്യ സിനിമയായിരിക്കുമെന്നും ആക്ഷന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ്അത്തരത്തിലൊരു ചിത്രത്തില്‍ ഷാരൂഖിനെ കണ്ടിട്ട് നാളുകളായി എന്നതും ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശം പകരുന്നുണ്ട്.

പഠാന്റെ ചിത്രീകരണത്തിന് ശേഷം

പഠാന്റെ ചിത്രീകരണത്തിന് ശേഷം ആറ്റ്‌ലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതായിരിക്കും. ഇതിന് മുന്നോടിയായുള്ള നടപടികള്‍ ഇപ്പോള്‍ നടക്കുകയാണ്. ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നും സൂചനയുണ്ട്. നയന്‍താരയുടെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഷാരൂഖിന്റെ തന്നെ റെഡ് ചില്ലീസ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. ഷാരൂഖിന്റേയും നയന്‍താരയുടേയും കഥാപാത്രങ്ങള്‍ക്ക് തുല്യപ്രാധാന്യമുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ബിഗില്‍ ആണ് ആറ്റ്‌ലിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

ഷാരൂഖിന്റേതായി അണിയറയില്‍

പഠാനും ആറ്റ്‌ലി ചിത്രത്തിനും പുറമെ രാജ്കുമാര്‍ ഹിറാനിയുടെ സിനിമയും ഷാരൂഖിന്റേതായി അണിയറയിലുണ്ട്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. ചിത്രമൊരു സാമൂഹിക ആക്ഷേപഹാസ്യ സിനിമയായിരിക്കുമെന്നാണ് സൂചനകള്‍. പഠാനില്‍ ഷാരൂഖിനൊപ്പം ജോണ്‍ എബ്രഹാമും ദീപിക പദുക്കോണുമുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു.

Recommended Video

മാലിക് സെറ്റിൽ തകർപ്പൻ ഡാൻസുമായി താരങ്ങൾ. വീഡിയോ കാണാം | FilmiBeat Malayalam
രാജാറാണിയ്ക്ക് ശേഷം

രാജാറാണിയ്ക്ക് ശേഷം ആറ്റ്‌ലിയും നയന്‍താരയും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. നയന്‍താരയുടെ നെട്രിക്കന്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലീസ്. മൂക്കുത്തി അമ്മന്‍ ആണ് നയന്‍താരയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇതിനിടെ നെറ്റ്ഫ്‌ളിക്‌സിന്റെ ബാഹുബലി ബിഗിനിംഗിലൂടെ നയന്‍താര ഒടിടി അരങ്ങേറ്റം കുറിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ഞങ്ങള്‍ക്ക് പറയാനുള്ളത്

അയാം വെയ്റ്റിംഗ്!

Read more about: nayanthara shahrukh khan atlee
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X