For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാന്‍ ചിത്രമായ ജവാനില്‍ നയന്‍താര വാങ്ങുന്നത് കോടികള്‍, പ്രതിഫലം പുറത്ത്...

  |

  ദേശം- ഭാഷാ വ്യത്യാസമില്ലാതെ തെന്നിന്ത്യന്‍ സിനിമാ ലോകം നെഞ്ചിലേറ്റുന്ന താരമാണ് നയന്‍താര. മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടി ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഭാഷ ഏതുമാകട്ടെ ലേഡിസൂപ്പര്‍സ്റ്റാര്‍ എന്ന സ്ഥാനം നയന്‍താരയ്ക്ക് സ്വന്തം.

  Also Read: ആ കുഞ്ഞിന് വിയര്‍പ്പ് ഗ്രന്ഥി ഇല്ല, ശരീരം മുഴുവന്‍ പൊള്ളി വരും, ആ വേദനപ്പിക്കുന്ന കഥ പറഞ്ഞ് ദലീമ

  ജീവിതത്തില്‍ പുതിയൊരു അധ്യായം ആരഭിച്ചത് പോലെ സിനിമയിലും പുതിയ ചുവട് വയ്പ്പ് നടത്തുകയാണ് നയന്‍താര. തെന്നിന്ത്യയുടെ ലേഡിസൂപ്പര്‍ സ്റ്റാര്‍ ബോളിവുഡില്‍ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ്. കന്നി ചിത്രം സാക്ഷാല്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനോടൊപ്പാമാണ്. ജവാന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

  Also Read: വിഷമങ്ങള്‍ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യും, സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങളെ കുറിച്ച് ബിജു പപ്പന്‍

  ജാവനായി വന്‍ തുകയാണ് നയന്‍താര ചോദിച്ചിരിക്കുന്നത്. ബോളിവുഡ് മാധ്യമാധ്യമങ്ങളാണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്ന്. അതേസമയം ഇതുവരെയായിട്ടും ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കോളിവുഡ് സൂപ്പര്‍ ഹിറ്റ സംവിധായകന്‍ അത്റ്റ്‌ലിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

  Also Read: പ്രതിഫലം കുറഞ്ഞാല്‍ സിനിമ ചെയ്യാറുണ്ടോ, തുറന്ന് പറഞ്ഞ് ആസിഫ് അലിയും ആന്റണി വര്‍ഗീസും

  പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം എട്ട് കോടി രൂപയാണ് നയന്‍താര ചിത്രത്തിനായി ചോദിച്ചിരിക്കുന്നത്രേ. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വ്യക്തമല്ല. തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് നയന്‍താര.

  അതേസമയം സിനിമ തിരക്കുകള്‍ക്ക് ചെറിയ ഇടവേള നല്‍കി കൊണ്ട് ഹണിമൂണ്‍ ആഘോഷിക്കുകയാണ് നയന്‍താര. മടങ്ങി എത്തിയാല്‍ ഉടന്‍ തന്നെ സിനിമയില്‍ സജീവമാകും. ജൂണ്‍ 9ന് ആയിരുന്നു നയന്‍താര വിഘ്‌നേഷ് ശിവന്‍ വിവാഹം.

  തെന്നിന്ത്യന്‍- ബോളിവുഡ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. നിരവധി പ്രത്യേകതയോടെയാണ് ചിത്രം എത്താന്‍ പോകുന്നത്. നയന്‍സിനെ പോലെ തന്നെ സംവിധായകന്‍ അത്റ്റിലിയുടേയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.

  ഇത് കൂടാതെ നാല് വര്‍ഷത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിന്‍ പ്രത്യക്ഷപ്പെടുന്നത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത് സീറോയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. സിനിമ വന്‍ പരാജയമായിരുന്നു. ഇതിനെ തുടര്‍ന്ന് നാല് വര്‍ഷക്കാലമായി ഷാരൂഖ് ഖാന്‍ സിനിമയി നിന്ന് മാറി നില്‍ക്കുകയാണ്. ജവാനില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  Recommended Video

  Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എസ് ആര്‍കെ എത്തുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സിനിമ കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

  ജവാന്റെ ടൈറ്റിലും ടീസറും പുറത്ത് വന്നിട്ടുണ്ട്. പുറത്ത് വന്ന ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വേറിട്ട ഗെറ്റപ്പിലാണ് നടന്‍ എത്തുന്നത്. ഷാരൂഖിന്റെ സ്റ്റൈലീഷ് രംഗങ്ങളാണ് ടീസറിലുളളത്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. ബോളിവുഡില്‍ കൂടാതെ തെന്നിന്ത്യന്‍ ഭാഷകളിലും ഒരുങ്ങുന്ന ചിത്രം 2023 ജൂണ്‍ 2 നാകും റിലീസ് ചെയ്യുക.

  ജവാനെ പോലെ തന്നെ പത്താനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന എസ് ആര്‍ കെയുടെ മറ്റൊരു ചിത്രം. ദീപിക പദുകോണാണ് നായിക. ജോണ്‍ എബ്രഹാം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2023ല്‍ ആവും ചിത്രവു റിലീസ് ചെയ്യുക.

  English summary
  Nayanthra Demanded For 8 crores for the Shah Rukh-starring movie Jawan Remuneration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X