Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
പ്രതിഫലം കുറഞ്ഞാല്‍ സിനിമ ചെയ്യാറുണ്ടോ, തുറന്ന് പറഞ്ഞ് ആസിഫ് അലിയും ആന്റണി വര്‍ഗീസും
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ സിനിമയില്‍ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഋതുവില്‍ അല്പം നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രത്തെയായിരുന്നു ആസിഫ് അലി അവതരിപ്പിച്ചത്. എന്നിട്ട് കൂടിയും പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കാനായി.
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
ഇന്നലെവരെയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 9ന് സോണി ലീവിലൂടെയാണ് പുറത്ത് വന്നത്. ആസിഫ് അലിയെ കൂടാതെ നിമിഷ സജയന്, ആന്റണി വര്‍ഗീസ് എന്നവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ആസിഫ് അലി വെള്ളിത്തിരയില്‍ എത്തുന്നത്. സിനിമയോടുള്ള അതിര് കടന്ന ആഗ്രഹവും സ്വപ്നവുമാണ് നടനെ ഇന്നു കാണുന്ന താരപദവിലേയ്ക്ക് കൊണ്ടെത്തിച്ചത്. കൂടാതെ ആസിഫ് അലിയുടെ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ് നടന് സിനിമ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്.
ഇപ്പോഴിത സിനിമയില്‍ പ്രതിഫലം നോക്കതെ അഭിനയിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ആസിഫ് അലി. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ആസിഫ് അലിയ്ക്കൊപ്പം സംവിധായകന്
ജിസ് ജോയിയും നടന് ആന്റണി വര്‍ഗീസുമുണ്ടായിരുന്നു. ഇരുവരും സമാനമായ മറുപടി തന്നെയായിരുന്നു നല്‍കിയത്.

'ചില സമയങ്ങളില്‍ പ്രതിഫലം കുറഞ്ഞാലും സിനിമ ചെയ്യാമെന്ന് ചിന്തിക്കാറുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം'. 'ഉറപ്പായുമുണ്ട്. സിനിമയാണ് ഏറ്റവും വലുതെന്നാണ് ' മൂവരുടേയും മറുപടി.
കൂടാതെ പ്രതിസന്ധി സമയം ആയിരുന്നില്ലെങ്കില്‍ ഇന്നലെവരെ ഉറപ്പായും തിയേറ്ററുകളില്‍ തന്നെ എത്തുമായിരുന്നെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.

സിനിമയുടെ പ്രിവ്യൂവിന് ശേഷം സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ ഈ കാര്യം ഞങ്ങളോട് പറഞ്ഞു. തിയേറ്റര്‍ റിലീസായി എത്തേണ്ട ചിത്രമാണ് ഇന്നല വരെ. പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നെങ്കില്‍ ഈ ചിത്രം തിയേറ്ററില്‍ തന്നെ എത്തുമായിരുന്നു.തിയേറ്റര്‍ ഉടമകളും അറിയപ്പെടുന്ന സിനിമ വിതരണക്കാരുമാണ് ഞങ്ങളുടെ നിര്‍മ്മാതാക്കളെന്ന് ആസിഫ് അലി പറഞ്ഞ് നിര്‍ത്തി സ്ഥലത്ത നിന്ന് സംവിധായകന് ജിസ് ജോയ് തുടര്‍ന്ന് പറഞ്ഞു.
Recommended Video

ചെയ്ത മറ്റ് സിനിമ വേണ്ടവിധത്തില്‍ ഓടാതെ പോയതില്‍ ഏറെ നിരാശ തോന്നിയിട്ടുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. അവതാരകയുടെ ചോദ്യത്തിന് തന്നൊയായിരുന്നു മറുപടി. എന്നാല്‍ അങ്ങനെ നിരാശ തോന്നുന്ന വിധത്തില്‍ ചെയ്ത സിനിമകള്‍ പരാജയപ്പെട്ടിട്ടില്ല എന്നായിരുന്നു മറ്റു രണ്ടുപേരുടേയും ഉത്തരം.
സാധാരണ കണ്ടുവന്ന ജിസ് ജോയ് ചിത്രത്തില്‍ ഏറെ വ്യത്യസ്തമാണ് ഇന്നലെ വരെ. ഫില്‍ ഗുഡ് സിനിമകളുടെ തോഴനായ ജിസ് ജോയ് ഇത്തവണ ത്രില്ലറില്‍ ഒരു ഭാഗ്യപരീക്ഷണം നടത്തിയിരിക്കുതയാണ്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം തന്നെ കരുത്തുറ്റ പ്രകടനമാണ് നിമിഷയും ആന്റണി വര്‍ഗീസും കാഴ്ചവെച്ചിരിക്കുന്നത്.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ