മമ്മ, വിവാഹ മോചിതയാണല്ലേ? മകളുടെ ചോദ്യത്തില്‍ ഞാന്‍ മരിച്ചു! കണ്ണീരണിഞ്ഞ് നീലം കോതാരി

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് നീലം കോതാരി. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു നീലം. വിവാഹ ശേഷമാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ വന്ന നീലം സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും സംസാരിക്കുകയാണ് നീലം കോതാരി.

ബോളിവുഡ് വൈവ്‌സിന്റെ പുതിയ എപ്പിസോഡിലായിരുന്നു താരം വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചത്. ആദ്യ ഭര്‍ത്താവ് റിഷി സേത്തിയയുമായി പിരിയാനുണ്ടായ കാരണമാണ് താരം പങ്കുവെക്കുന്നത്. നീലം പിന്നീട് സമീര്‍ സോണിയെ വിവാഹം കഴിച്ചു. 2011 ലായിരുന്നു ഈ വിവാഹം. തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മകള്‍ അറിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നീലം.

Neelam Kothari

''ഞാന്‍ ജോലി കഴിഞ്ഞ് വന്നതായിരുന്നു. അഹാനയും അവളുടെ കൂട്ടുകാരികളുമുണ്ട്. പൊതുവെ അവള്‍ ബഹളമുണ്ടാക്കുന്നതാണ് വരുമ്പോള്‍ കാണുക. പക്ഷെ ഇത്തവണ കനത്ത നിശബ്ദതയായിരുന്നു. ഞാന്‍ കയറി ചെന്നതും അഹാന എന്റെ അടുത്തേക്ക് വന്നു. മമ്മ, നിങ്ങള്‍ വിവാഹ മോചിതയായത് എന്നോട് പറഞ്ഞിട്ടില്ലല്ലോ എന്ന് ചോദിച്ചു. ഞാന്‍ മരിച്ചത് പോലായി, അടി കിട്ടിയത് പോലെയായി. എനിക്ക് വാക്കുകളില്ലായിരുന്നു'' നീലം പറയുന്നു.

''നീയിതെല്ലാം എങ്ങനെ അറിഞ്ഞുവെന്ന് ഞാന്‍ അവളോട് ചോദിച്ചു. നിങ്ങള്‍ സെലിബ്രിറ്റിയല്ലേ അതിനാല്‍ ഞാനും കൂട്ടുകാരും നിങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നോക്കുകയായിരുന്നു. ആദ്യം തന്നെ വന്നത് നിങ്ങള്‍ വിവാഹ മോചിതയാണെന്ന കാര്യമായിരുന്നു. നിങ്ങള്‍ നേരത്തെ വിവാഹം കഴിച്ചിരുന്നുവെന്നാണ് കണ്ടത്'' നീലം ഓര്‍ക്കുന്നു. തന്റെ ആദ്യത്തെ വിവാഹത്തെ മകള്‍ ഇങ്ങനെ അറിയാനായിരുന്നില്ല താന്‍ ആഗ്രഹിച്ചതെന്നാണ് നീലം പറയുന്നത്. എന്തുകൊണ്ടാണ് താന്‍ റിഷി സേത്തിയയെ ഡിവോഴ്‌സ് ചെയ്തതെന്നും നീലം പറയുന്നുണ്ട്.

Neelam Kothari

''എന്നോട് ഇന്ത്യന്‍ വേഷങ്ങള്‍ ധരിക്കാന്‍ പറഞ്ഞു, നോണ്‍ വെജ് കഴിക്കരുതെന്ന് പറഞ്ഞു. മദ്യവും നിഷേധിച്ചു. അതിനൊക്കെ ഞാന്‍ സമ്മതിക്കുകയും ചെയ്തു. പിന്നീട് എന്നോട് പേര് മാറ്റാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അതും ചെയ്തു. പലരും ചെയ്യുന്നതാണ്. പക്ഷെ എന്ഞറെ വ്യക്തിത്വം തന്നെ മാറ്റാന്‍ പറഞ്ഞു. അതിന് ഞാന്‍ തയ്യാറായിരുന്നില്ല. എന്തിനാണ് ഇതൊക്കെ അനുവദിച്ചു കൊടുക്കുന്നതെന്ന് സ്വയം ചോദിക്കുന്നൊരു ഘട്ടത്തില്‍ ഞാന്‍ എത്തി. പലപ്പോഴും സൂപ്പര്‍ മാര്‍ക്കറ്റിലോ റസ്‌റ്റോറന്റിലോ വച്ച് ആളുകള്‍ വന്ന് നിങ്ങള്‍ നടി നീലം അല്ലേ എന്ന് ചോദിക്കുമ്പോള്‍ അല്ല, ഞാന്‍ നീലമല്ല എന്ന് പറഞ്ഞിട്ടുണ്ട്'' താരം പറയുന്നു.

തന്റെ അനുഭവം പങ്കുവെക്കുമ്പോള്‍ നീലം വിതുമ്പുകയായിരുന്നു. അതേസമയം വിവാഹ മോചന ശേഷം സമീറിനെ കണ്ടെത്താന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷവും കടപ്പാടുമുണ്ടെന്നാണ് നീലം പറയുന്നത്. 2000 ലായിരുന്നു നീലം ബിസിനസുകാരനായ റിഷി സേത്തിയയെ വിവാഹം കഴിക്കുന്നത്. വളരെ കുറച്ചുകാലമെ ആ ബന്ധം നിലനിന്നുള്ളൂ. 2011 ല്‍ സമീര്‍ സോണിയെ നീലം വിവാഹം കഴിച്ചു. 2013ല്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X