ചില ദിവസം അവള്‍ മുറിയ്ക്ക് പുറത്തിറങ്ങില്ല, ഗുളിക കൊടുക്കുന്നതില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല; നീന ഗുപ്ത
ബോളിവുഡിലെ മിന്നും താരമാണ് നീന ഗുപ്ത. തന്റെ നിലപാടുകളിലൂടേയും പ്രകടനങ്ങൡലൂടേയും നീന ഗുപ്ത നിരന്തരം കയ്യടി നേടാറുണ്ട്. അഭിനേത്രിമാരെ ഒരുപ്രായം കഴിഞ്ഞാല്‍ മാറ്റി നിര്‍ത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തുകയും ഇന്നും വ്യത്യസ്തമായ റോളുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന താരമാണ് നീന ഗുപ്ത. നടിയും ഡിസൈനറുമായ മസാബ ഗുപ്തയാണ് നീനയുടെ മകള്‍. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഈ അമ്മയും മകളും.
അമ്മയും മകളും ഒരുമിച്ച് അഭിനയിക്കുന്ന സീരീസായ മസാബ മസാബ രണ്ടാം സീസണ്‍ ഈയ്യടുത്താണ് റിലീസ് ചെയ്തത്. ആദ്യ സീസണ്‍ പോലെ തന്നെ രണ്ടാം സീസണും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നീനയുടേയും ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ് മസാബ. നീനയും വിവിയനും വിവാഹം കഴിച്ചിരുന്നില്ല. മകളെ ഒറ്റയ്ക്ക് വളര്‍ത്തിയ അമ്മയായിരുന്നിട്ടും സമൂഹം പലപ്പോഴും ക്രൂരമായിട്ടായിരുന്നു നീനയോട് പെരുമാറിയത്.



Click it and Unblock the Notifications











