അവസാന നിമിഷം ഉപേക്ഷിച്ച വിവാഹം, വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള പ്രണയം; ജീവിതം പറഞ്ഞ് നീന ഗുപ്ത

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം നീന ഗുപ്തിയുടെ ആത്മകഥയുടെ പ്രകാശനം നടന്നത്. ബോളിവുഡ് താരം കരീന കപൂറാണ് പുസ്തകം പ്രകാശനം ചെയ്തത്. സച്ച് കഹൂന്‍ തോ എന്നാണ് പുസ്തകത്തിന്റെ പേര്. ഇതിന്റെ ഭാഗമായി കരീനയും നീനയും തമ്മിലുള്ള ഇന്ററാക്ഷന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏകാന്തതയെ കുറിച്ചും കരീനയുമായി നീന ഗുപ്ത ചര്‍ച്ച ചെയ്യുകയുണ്ടായി.

ഗ്ലാമറസായി ഇനിയ; തരംഗമായി പുത്തന്‍ ഫോട്ടോഷൂട്ട്

തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം താന്‍ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നതെന്നാണ് കരീനയോട് നീന പറഞ്ഞത്. ചെറിയ ചില ബന്ധങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും നീന ഗുപ്ത പറഞ്ഞു. പിന്നീട് നീന ഗുപ്ത വിവേക് മെഹ്‌റയെ വിവാഹം കഴിക്കുകയുണ്ടായി. നേരത്തെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള നീനയുടെ പ്രണയം വലിയ വാര്‍ത്തയായിരുന്നു. ഇതേക്കുറിച്ചും നീന മനസ് തുറക്കുന്നുണ്ട്.

ഞാന്‍ ഒറ്റയ്ക്കായിരുന്നു

സത്യത്തില്‍, പുസ്തകം എഴുതുമ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. എന്റെ നല്ല പ്രായത്തില്‍ മുഴുവന്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഒരു കാമുകനോ ഭര്‍ത്താവോ ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ ഇവിടേക്ക് വരികയും ചെറിയ ചില ബന്ധങ്ങളുണ്ടായെങ്കിലും ഒന്നും സ്ഥിരമായിരുന്നില്ല. അടിസ്ഥാനപരമായി ഞാന്‍ ഏകയായിരുന്നു. എന്നായിരുന്നു നീനയുടെ പ്രതികരണം. വിവിയന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെതായ ജീവിതമുണ്ടായിരുന്നു. ഞങ്ങള്‍ വല്ലപ്പോഴുമേ കണ്ടിരുന്നുള്ളൂവെന്നും നീന പറയുന്നു.

വിവാഹം

നീനയ്ക്കും വിവിയന്‍ റിച്ചാര്‍ഡ്‌സിനും ഒരു മകളുണ്ട്. ഇന്ന് ബോളിവുഡിലെ വലിയ ഫാഷന്‍ ഡിസൈനറായ മസബ ഗുപ്ത. അമ്മയും മകളും ഒരുമിച്ച് നെറ്റ്ഫ്‌ളിക്‌സ് സീരിസില്‍ എത്തിയിരുന്നു. മസബയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു മസബ മസബ എന്ന സീരീസ് തയ്യാറക്കിയത്. അതേസമയം താന്‍ മറ്റൊരു വ്യക്തിയുമായി വിവാഹത്തിന് തയ്യാറെടുത്തിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം ആ വിവാഹം നടക്കാതെ പോവുകയായിരുന്നുവെന്നും നീന ഗുപ്ത വെളിപ്പെടുത്തി.

എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്

ഇന്നും എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. അങ്ങനെ സംഭവിച്ചു. എനിക്കെന്ത് ചെയ്യാനാകും. ഞാന്‍ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അയാളെ വിവാഹം കഴിക്കാന്‍ എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അയാളുടെ അച്ഛനോടും അമ്മയോടും എനിക്ക് വലിയ ബഹുമാനമായിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. അയാള്‍ ഇത് വായിക്കും. അയാളിന്ന് വിവാഹിതനാണ്. കുട്ടികളുമുണ്ട് നീന ഗുപ്ത പറയുന്നു. വിവാഹത്തിന് വേണ്ടി വസ്ത്രം എടുത്തുകൊണ്ടിരിക്കെയായിരുന്നു ആ വിവാഹം ഉപേക്ഷിക്കാനുള്ള തീരുമാനത്തെ കുറിച്ച് നീന അറിയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ചെറിയ അസൂയ

അതേസമയം സാധാരണ ജീവിതം നയിക്കുന്നവരെ കാണുമ്പോള്‍ തനിക്ക് ചെറിയ അസൂയ തോന്നാറുണ്ടെന്നും നീന തുറന്നു പറഞ്ഞു. ആളുകള്‍ പറയുന്നുണ്ട് ഞാന്‍ എന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ജീവിച്ചതെന്ന്. സത്യത്തില്‍ ഞാന്‍ ഒരിക്കലും അങ്ങനെയല്ല ജീവിച്ചത്. എനിക്ക് തെറ്റ് പറ്റിയപ്പോള്‍ അത് അംഗീകരിക്കുകയും മുന്നോട്ട് പോവുകയുമായിരുന്നു. എനിക്കൊരു സാധാരണ, ഭര്‍ത്താവും മക്കളും ബന്ധുക്കളുമുള്ള, ജീവിതമായിരുന്നു വേണ്ടിയിരുന്നത്. മറ്റുള്ളവരെ കാണുമ്പോള്‍ എനിക്ക് ചെറിയ അസൂയ തോന്നും. ഞാന്‍ ആരേയും കുറ്റം പറഞ്ഞില്ല, എനിക്ക് വേണ്ടിയിരുന്നത് കിട്ടിയില്ലെന്ന് പറഞ്ഞ് മദ്യപയായതുമില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X