twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കളിയുടെ നിയമങ്ങൾ അറിയാത്തതിനാൽ റോളുകൾ നഷ്ടപ്പെടാറുണ്ട്'-നീന ​ഗുപ്ത

    |

    അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും ബോളിവുഡിൽ ശ്രദ്ധേയയായ നടിയാണ് നീന ​ഗുപ്ത. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടക്കമുള്ള അം​ഗീകാരങ്ങൾ നീന ​ഗുപ്തയെ തേടി എത്തിയിട്ടുണ്ട്. വോ ചോക്രി എന്ന സിനിമയിലെ വിധവയായ യുവതിയായുള്ള അഭിനയമാണ് നീനയെ പുരസ്കാരത്തിന് അർഹയാക്കിയത്.

    Also Read: 'അച്ഛൻ ഒരിക്കലും എന്നെ കുറിച്ച് ചിന്തിച്ചിട്ടില്ല', ജെമിനി ​ഗണേശനെ കുറിച്ച് രേഖ പറഞ്ഞത് ഇങ്ങനെ...

    2018ൽ ബദായി ഹോ എന്ന സിനിമയിലെ മധ്യവയസ്കയായ ​ഗർഭിണിയായുള്ള നീനയുടെ പ്രകടനവും ഏറെ പുരസ്കാരങ്ങൾക്ക് കാരണമായിട്ടുണ്ട്. ​ഗാന്ധി അടക്കമുള്ള ഇന്റർനാഷണൽ സിനിമകളുടേയും ഭാ​ഗമായിട്ടുള്ള നടിയാണ് നീന ​ഗുപ്ത. 1982ൽ സാത്ത് സാത്ത് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. നിരവധി ടെലിവിഷൻ പരിപാടികളുടേയും ഭാ​ഗമായിട്ടുണ്ട് നീന ​ഗുപ്ത.

    Also Read: 'ജേഷ്ഠസഹോദരന്റെ വാത്സല്യമായിരുന്നു', ആദരാഞ്ജലി നൽകാൻ ആവുന്നില്ല-മോഹൻലാൽ

    അഭിനയ ജീവിതം

    നീന ഗുപ്ത ബോളിവുഡിൽ തന്റെ കഴിവ് തെളിയിച്ചെങ്കിലും തുടക്കത്തിൽ ബോളിവുഡിലെ കളിയുടെ നിയമങ്ങളെക്കുറിച്ച് പെരുമാറാൻ അറിയില്ലായിരുന്നുവെന്നും അതിനാൽ പല റോളുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നീന. താരം എഴുതിയ പുസ്തകത്തിലാണ് ബോളിവുഡിൽ പിടിച്ചുനിൽക്കാൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വിവരിച്ചിട്ടുള്ളത്. പലപ്പോഴും സിനിമയുടെ അണിയറപ്രവർത്തകരെ തിരികെ വിളിച്ച് അന്വേഷിക്കാതിരുന്നതിനാൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും നീന ​ഗുപ്ത പറയുന്നു. നീന തന്റെ ആത്മകഥയിൽ പ്രശസ്ത ചലച്ചിത്രകാരനായ ശേഖർ കപൂറിനെ വീണ്ടും വിളിച്ച് അന്വേഷിക്കാതിരുന്നതിനാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

    ലഭിക്കാതെ പോയ അവസരങ്ങൾ

    'സിനിമയും ഏതൊരു വ്യവസായത്തെയും പോലെയാണ്... ഗെയിമിന്റെ നിയമങ്ങൾ അറിയാതെ നിങ്ങൾക്ക് ഒരു ബിസിനസിൽ പ്രവേശിക്കാൻ കഴിയില്ല. ഞാൻ പറഞ്ഞതുപോലെ.... ശേഖർ കപൂറിനെ ഞാൻ തിരികെ വിളിക്കാൻ ശ്രമിച്ചില്ല. കാരണം അവിടുന്ന് എന്നെ വിളിക്കുമെന്ന് കരുതി ഇരുന്നു. എന്നെ ഉപദേശിക്കാൻ ആരെങ്കിലും അന്ന് ഉണ്ടായിരുന്നെങ്കിൽ ഞാൻ ആ അവസരം നഷ്ടപ്പെടുത്തുകയില്ലായിരുന്നു' നീന ​ഗുപ്ത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തൽ പറഞ്ഞു. ആ സംഭവത്തിന് ശേഷം പേരുകൾ എഴുതിവെച്ച് ഓരോരുത്തരേയായി വിളി്ച് അവസരം അന്വേഷിക്കാൻ തുടങ്ങിയെന്നും ദിവസവും പത്ത് പേരെയെങ്കിലും വിളിക്കുമായിരുന്നുവെന്നും അവരുടെ മറുപടി കൃത്യമായി ലഭിക്കുന്നത് വരെ വിളി തുടർന്നുവെന്നും നീന ​ഗുപ്ത പറയുന്നു. ജോലി ആവശ്യപ്പെട്ട് മുമ്പ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ട് വാർത്തകളിൽ ഇടം നേടിയ നടി കൂടിയാണ് നീന ​ഗുപ്ത.

    ആത്മകഥ

    കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തിനിടയിൽ ഞാൻ പ്രസാധകരുമായി രണ്ട് മൂന്ന് തവണ കരാർ ഒപ്പിട്ടിരുന്നുവെന്നും എന്നാൽ എഴുതാൻ ഇരിക്കുമ്പോൾ ഒന്നും മനസിലേക്ക് എത്താത്ത അവസ്ഥയുമാണ് ഉണ്ടായിരുന്നതെന്നും നീന ​ഗുപ്ത അടുത്തിടെ പറഞ്ഞിരുന്നു. എഴുത്ത് തുടങ്ങുമ്പോൾ തന്നെ നിർത്തേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നുവെന്നും നടി പറയുന്നു. പിന്നീട് കൊവിഡ് വന്ന സമയത്ത് മുക്തേശ്വറിലെ വീട്ടിൽ ആറ് മാസത്തോളം താമസിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്നതിനാൽ ജിവിതത്തെ കുറിച്ചും കടന്നുവന്ന വഴികളെ കുറിച്ചും ഇനി ചെയ്യാനിരിക്കുന്ന കാര്യങ്ങലെ കുറിച്ചുമെല്ലാം ആലോചിക്കുകയും ശേഷം ആത്മകഥയിലേക്ക് തിരിയുകയുമായിരുന്നുവെന്നും നീന ​ഗുപ്ത പറഞ്ഞു. അച്ഛൻ തന്നോട് ചെയ്ത തെറ്റുകൾ മറച്ചുവയ്ക്കാൻ അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും തന്റെ അച്ഛനും അമ്മയും സഹോദരനും ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് ഈ ആത്മകഥ എഴുതില്ലായിരുന്നുവെന്നും നീന ​ഗുപ്ത കൂട്ടിച്ചേർത്തു. അമ്മയുടെയും അച്ഛന്റെയും സഹോദരന്റേയും മരണത്തെക്കുറിച്ചുള്ള അധ്യായങ്ങൾ എഴുതാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും നടി സമ്മതിച്ചു. ചിലപ്പോൾ ഞാൻ ഒരു പേജ് എഴുതും അതിനുശേഷം ഒരാഴ്ചത്തേക്ക് ഞാൻ എഴുതുകയില്ല. ചില അധ്യായങ്ങൾ വളരെ സുഗമമായി എഴുതിയപ്പോൾ ഈ അധ്യായങ്ങൾ എഴുതാൻ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുവെന്നും നീന ​ഗുപത് പറയുന്നു.

    Recommended Video

    നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam
    വരാനിരിക്കുന്ന സിനിമകൾ

    പ്രമുഖ ഷോയായ പഞ്ചായത്തിന്റെ രണ്ടാം സീസണുമായി നീന ഇപ്പോൾ തിരിച്ചെത്താനൊരുങ്ങുകയാണ്. ഗുഡ്‌ബൈ, ഉഞ്ചായ് എന്നിവയുൾപ്പെടെ ഏതാനും സിനിമകളും അവരുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അടുത്തിടെ അർജുൻ കപൂർ രകുൽ പ്രീത് സിംഗ് എന്നിവർ അഭിനയിച്ച സർദാർ കാ ഗ്രാൻഡ്സണിലും നീനയെ അഭിനയിച്ചിരുന്നു. അതിൽ ഒരു പഞ്ചാബി കുടുംബത്തിന്റെ ​ഗൃഹനാഥയായിരുന്നു നീന.

    Read more about: neena gupta bollywood
    English summary
    Neena Gupta Opens Up How She Struggled Initially Due To Unaware Of Bollywood Rules
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X