For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛൻ ഒരിക്കലും എന്നെ കുറിച്ച് ചിന്തിച്ചിട്ടില്ല', ജെമിനി ​ഗണേശനെ കുറിച്ച് രേഖ പറഞ്ഞത് ഇങ്ങനെ...

  |

  ബോളിവുഡിലെ എക്കാലത്തെയും സൗന്ദര്യറാണിയാണ് നടി രേഖ. സൗന്ദര്യത്തിന്റെയും ചാരുതയുടെയും പ്രതിരൂപമായ രേഖയുടെ സൗന്ദര്യത്തിന് ഇന്നും ആരാധകരുണ്ട്. ആരാധകർക്ക് പ്രിയപ്പെട്ട താരം തെലുങ്ക് സിനിമകളിലൂടെയാണ് അഭിനയം ആരംഭിച്ചത്. ആരും പരീക്ഷക്കാത്ത കഥപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ചാണ് ബോളിവുഡ് താരറാണിമാർക്കൊപ്പം രേഖയും ഇരിപ്പിടം കണ്ടെത്തിയത്.

  Also Read: 'ജേഷ്ഠസഹോദരന്റെ വാത്സല്യമായിരുന്നു', ആദരാഞ്ജലി നൽകാൻ ആവുന്നില്ല-മോഹൻലാൽ

  ഭാനുരേഖ ​ഗണേശൻ എന്നായിരുന്നു താരത്തിന്റെ ആദ്യ പേര്. തന്റെ 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതുവരെ 180 ലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. മുൻനിര ചിത്രങ്ങളിലും സമാന്തര സിനിമകളിലും ഒരേ പോലെ മികച്ച അഭിനയം പ്രകടിപ്പിക്കാൻ രേഖക്ക് കഴിഞ്ഞു. രേഖയുടെ ബ്യൂട്ടി, ഫാഷൻ സെൻസിനെ ആരാധിക്കുന്നവർ ഇപ്പോഴുമുണ്ട്.

  Also Read: 'ചേട്ടന്റെ ആ വാക്കുകൾ അന്ന് എന്നെ വേദനിപ്പിച്ചു', തിലകനെ കുറിച്ച് നെടുമുടി വേണു പറഞ്ഞത്

  രേഖ ജനിച്ചത് ചെന്നൈയിലാണ്. തമിഴിലെ പ്രമുഖ നടനായ ജെമിനി ഗണേശന്റെ മകളാണ് രേഖ. രേഖയുടെ അമ്മ തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയാണ്. രേഖയുടെ മാതാപിതാക്കൾ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രേഖയുടെ കുട്ടിക്കാലത്ത് ജെമിനി ഗണേശൻ രേഖയെ മകളായി അംഗീകരിച്ചിരുന്നില്ല. 1970 കളിൽ ചലച്ചിത്ര രംഗത്ത് അവസരങ്ങൾ അന്വേഷിക്കുന്ന കാ‍ലത്താണ് രേഖയും ജെമിനി ​ഗണേശനുമായുള്ള ബന്ധം പുറത്തുവന്നത്. അർഹമായ പ്രശസ്തിയും ചലച്ചിത്രമേഖലയിൽ തന്റേതായ ഇടവും രേഖ കണ്ടെത്തിയത് കഠിന പ്രയത്നത്തിലൂടെയാണ്. സിനിമയിലെ തുടക്കം മാത്രമല്ല രേഖയുടെ കുട്ടിക്കാലം അടക്കം കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഒരിക്കലും നടിയാകണമെന്ന് രേഖ ആ​ഗ്രഹിച്ചിരുന്നില്ല. പിന്നീട് കുടുംബത്തിലെ കഷ്ടപ്പാടുകൾ മൂലം അവർ സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു. കഴി‍ഞ്ഞ ദിവസം 67ആം പിറന്നാൾ താരം ആഘോഷിച്ചിരുന്നു. ഇപ്പോൾ അച്ഛനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.

  രേഖ വളരെ കു‍ഞ്ഞായിരുന്നപ്പോഴാണ് ജെമിനി ​ഗണേശൻ രേഖയെയും അമ്മയേയും ഉപേക്ഷിച്ച് പോയത്. ഏകാന്തമായ ബാല്യമായിരുന്നു രേഖയുടേത്. സഹോദരങ്ങളുടെ വിദ്യാഭ്യാസം മുമ്പോട്ട് കൊണ്ടുപോകുന്നതിന് രേഖ സ്വന്തം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. എന്നിരുന്നാലും തന്റെ കുട്ടിക്കാലം അതിശയകരമായ ഒന്നാണെന്നാണ് രേഖ പറയുന്നത്. 'അച്ഛന്റേയും അമ്മയുടേയും പ്രണയത്തെ തുടർന്നുള്ള ബന്ധമായിരുന്നു. അച്ഛന് ഞങ്ങളെ ഉപേക്ഷിച്ച് എന്റെ കുട്ടിക്കാലത്ത് തന്നെ പോയി. അങ്ങനൊരു വീട്ടിൽ ഉണ്ടായിരുന്നുവോ എന്നതിനെ കുറിച്ചുള്ള ഒരു ഓർമകളും എനിക്കില്ല. അമ്മയെ കുറിച്ചോ ഞങ്ങളുടെ കുടുംബത്തെ കുറിച്ചോ അദ്ദേഹം ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. അമ്മ പറഞ്ഞ കഥകളിലൂടെയാണ് അച്ഛനെ പരിചയം' രേഖ പറയുന്നു. അച്ഛനെന്നുള്ള ലേബലിൽ ജെമിനി ​ഗണേശൻ എന്ന വ്യക്തിയേ കുറിച്ച് ഒന്നും ഓർമിക്കുന്നില്ലെന്നും അതേസമയം ഒരു നടൻ എന്ന നിലയിൽ ഏറെ ആരാധിച്ചിരുന്നുവെന്നും അമ്മയ്ക്ക് നല്ലൊരു കാമുകനായിരുന്നു അദ്ദേഹമെന്നും രേഖ പറയുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നതിൽ നിന്നും വലിയ ആരാധന ഉടലെടുത്തിരുന്നുവെന്നും രേഖ പറയുന്നു.

  അച്ഛൻ മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. ഒന്ന് അലമേലു, രണ്ടാമത്തേത് തെലുങ്കിലെ പ്രശസ്ത നടിയായ സാവിത്രിയാണ്. മൂന്നാമത്തേതാണ് രേഖയുടെ അമ്മ പുഷ്പവല്ലി. അച്ഛനെ ഒരിക്കൽ പോലും കാണാൻ സാധിച്ചിട്ടില്ലെന്നും കണ്ടിട്ടുള്ളത് അദ്ദേഹത്തിന്റെ മറ്റ് ഭാര്യമാരിൽ ജനിച്ച മക്കളെ സ്കൂളിൽ കൊണ്ടുവിടാൻ വരുമ്പോൾ മാത്രമാണെന്നും രേഖ പറയുന്നു. അപ്പോഴാണ് ഇതാണ് തന്റെ അച്ഛനെന്ന് താൻ മനസിലാക്കിയിരുന്നതെന്നും രേഖ പറയുന്നു. അദ്ദേഹവും തന്നെ കാണാനോ ശ്രദ്ധിക്കാനോ ശ്രമിച്ചിട്ടില്ലെന്നും രേഖ കൂട്ടിച്ചേർത്തു. അമ്മ പുഷ്പവല്ലി സിനിമാ അഭിനയവുമായി തിരക്കിലായിരുന്നതിനാൽ രേഖ അഴരുടെ മുത്തശ്ശിക്കും ആന്റിക്കും ഒപ്പമാണ് കൂടുതൽ സമയവും കഴിഞ്ഞിരുന്നത്. ഏറെ സ്വാധീനിച്ച ഒരു പുരുഷനെ കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോൾ ചലച്ചിത്രകാരൻ മോഹൻ സെഗാലിന്റെ പേരാണ് രേഖ പറഞ്ഞത്. അദ്ദേഹത്തെ പിതൃ തുല്യനായിട്ടാണ് കണ്ടിരുന്നതെന്നും രേഖ കൂട്ടിച്ചേർത്തു.

  നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam

  1980 കളിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച ഒരുപാട് ചിത്രങ്ങളിൽ രേഖ നായികയായി അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനുമായി യഥാർഥ ജീവിതത്തിലും ബന്ധമുണ്ടെന്ന് രേഖക്കെതിരെ ആരോപണങ്ങൾ വന്നിരുന്നു. 1981ൽ യശ് ചോപ്ര നിർമിച്ച സിൽസില എന്ന ചിത്രത്തോടെ പിന്നീട് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. രേഖയുടെ ജീവിതത്തിൽ പല പരാജയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യ കാലത്ത് 1973ൽ സംവിധായകനായ വിനോദ് മേഹ്രയുമായിട്ടയിരുന്നു ബന്ധം. ഇവർ പിന്നീട് പിരിഞ്ഞു. 1990ൽ ഡൽഹിയിലെ ഒരു വ്യവസായിയായ മുകേഷ് അഗർവാളിനെ വിവാഹം ചെയ്തെങ്കിലും ഇദ്ദേഹം 1991 ൽ ആത്മഹത്യ ചെയ്തു. ഇപ്പോൾ രേഖ മുംബൈയിലാണ് താമസം.

  English summary
  When Rekha Opens Up About Her Father Gemini Ganesan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X