For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കാതെ അമ്മയായി, മാധ്യമങ്ങളെ പേടിച്ച് വീടിന് പുറത്തിറങ്ങാതായി: നീന ഗുപ്ത

  |

  ബോളിവുഡിലെ മിന്നും താരമാണ് നീന ഗുപ്ത. ഒരുകാലത്ത് മുഖ്യധാര സിനിമയിലും സമാന്തര സിനിമകൡലുമെല്ലാം സജീവമായിരുന്നു നീന ഗുപ്ത. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും അപ്രതക്ഷ്യമായ നീന ഗുപ്ത നാളുകള്‍ക്ക് ശേഷം ശക്തമായി തിരികെ വരികയായിരുന്നു. തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് സംസാരിക്കുന്ന, തന്റെ അഭിനയം കൊണ്ട് കയ്യടി നേടുന്ന ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമാണ്.

  Also Read: ഞങ്ങളെ കളയിക്കാന്‍ വിളിച്ചതാണോ? നിത്യ ദാസിനോട് കയര്‍ത്ത് ബാല; കാഴ്ചക്കാരിയായി എലിസബത്ത്!

  തന്റെ ജീവിതത്തില്‍ എന്നും ഉറച്ച തീരുമാനങ്ങളെടുത്തിരുന്ന വ്യക്തിയാണ് നീന ഗുപ്ത. വിവാഹം കഴിക്കാതെ കുഞ്ഞിന് ജന്മം നല്‍കുകയും വളര്‍ത്തുകയും ചെയ്ത് നാട്ടിലെ സദാചാര ബോധത്തെ നീന ഗുപ്ത വെല്ലുവിളിച്ചിട്ടുണ്ട്. തന്റെ 49-ാം വയസില്‍ വിവാഹം കഴിച്ച് വീണ്ടും സ്റ്റീരിയോടൈപ്പുകളെ മറിച്ചിടുന്നുണ്ട് നീന ഗുപ്ത. വിവേക് മെഹ്‌റയാണ് താരത്തിന്റെ ഭര്‍ത്താവ്.

  നീനയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള നീനയുടെ പ്രണയം വലിയ വാര്‍ത്തയായിരുന്നു ഒരുകാലത്ത്. എന്നാല്‍ ഇരുവരും വിവാഹം കഴിച്ചിരുന്നില്ല. തന്റെ 30-ാം വയസിലാണ് മകള്‍ മസാബയ്ക്ക് നീന ജന്മം നല്‍കുന്നത്. അന്ന് അഭിനേത്രിയും ഫാഷന്‍ ഡിസൈനറുമൊക്കെയാണ് മസാബ.

  Also Read: ആൾക്ക് ഭയങ്കര നാണമാണ്, എന്റൊപ്പം ഫോട്ടോ എടുക്കാൻ പോലും മടിയാണ്; ഭർത്താവിനെ കുറിച്ച് ഉർവ്വശി പറഞ്ഞത്

  ''ഞാനൊരു റിബല്‍ ഒന്നുമല്ല. ഞാനൊരു എലിയാണ്. ഞാന്‍ അണ്‍കണ്‍വെന്‍ഷലല്ല. ഞാനായിരിക്കും ഏറ്റവും പരമ്പരാഗതവാദി. എനിക്ക് വിവാഹേതര ബന്ധത്തിലൊരു കുട്ടിയുണ്ടായി എന്നതിന്റെ പേരില്‍, ഇന്ത്യയിലും പുറത്തുമൊക്കെ ഒരുപാട് സ്ത്രീകള്‍ ചെയ്യുന്നതാണ്, മീഡിയ എന്നെ ധീരയാക്കി. എന്റെ മരണ ശേഷം വാര്‍ത്ത വരിക, സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ച നീന ഗുപ്ത മരിച്ച് പോയി എന്നായിരിക്കും. പക്ഷെ അങ്ങനെയല്ല'' എന്നാണ് ബ്രൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നീന ഗുപ്ത പറയുന്നത്.

  മകളുടെ ജനന സമയത്ത് തനിക്ക് നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് നീന ഗുപ്ത പറയുന്നത്. അമ്മയായത് താന്‍ ആസ്വദിക്കുമ്പോഴും സമൂഹത്തിന്റെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നുവെന്നാണ് നീന ഗുപ്ത പറയുന്നത്. മാധ്യമങ്ങള്‍ തന്റെ ജീവിതം ദുര്‍ഘടമാക്കിയെന്നും നീന ഗുപ്ത ഓര്‍ക്കുന്നുണ്ട്.

  ''ഒരേസമയം ഒരുപാട് സന്തോഷവും ഒരുപാട് സങ്കടവുമുണ്ടായിരുന്നുവെന്നത് വിചിത്രമാണ്. മസാബ വന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ എന്റെ ജീവിതം വിഷമം പിടിച്ചതാക്കി മാറ്റി'' എന്നാണ് നീന ഗുപ്ത പറയുന്നത്. മാധ്യമങ്ങള്‍ തന്റെ ജീവിതം പ്രശ്‌നഭരിതമാക്കിയെന്നും ഇതോടെ താന്‍ വീട്ടില്‍ തന്നെ അടച്ചിരിക്കാന്‍ തുടങ്ങിയെന്നും പുറത്ത് പോകാതായെന്നും നീന ഗുപ്ത പറയുന്നുണ്ട്.

  ''ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നു. പുറത്ത് പോകാതെ എന്റെ കുഞ്ഞിനൊപ്പം ഇരുന്നു. എന്റെ കണ്ണുകള്‍ മൂടി വച്ചത് പോലെയായിരുന്നു. മോശം ആളുകള്‍ ഇല്ലേയില്ല എന്ന് സ്വയം പറഞ്ഞു. നല്ല ആളുകളെ മാത്രമേ കാണുവെന്നായി'' നീന ഓര്‍ക്കുന്നു. മകള്‍ക്ക് തന്റെ സര്‍ നെയിമാണ് നീന നല്‍കിയത്. അമ്മയെ പോലെ തന്നെ നിലപാടുള്ളവളായാണ് മസാബയും വളര്‍ന്നത്. അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറായി മാറുകയായിരുന്നു മസാബ.

  വളര്‍ന്ന ശേഷം തന്റെ അച്ഛന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സുമായി നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് മസാബ. ഇടയ്ക്ക് അച്ഛനും മകളും കണ്ടുമുട്ടാറുമുണ്ട്. പിന്നാലെ അമ്മയുടെ പാതയിലൂടെ അഭിനയത്തിലേക്കും മസാബ എത്തി. നെറ്റ്ഫ്‌ളിക്‌സിന്റെ സീരീസായ മസാബ മസാബയിലൂടെയാണ് താരപുത്രി അരങ്ങേറുന്നത്. സ്വന്തം ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മസാബ സീരീസൊരുക്കിയത്. സീരീസിലും മസാബയുടെ അമ്മയായി എത്തിയത് നീന തന്നെയായിരുന്നു. അമ്മയും മകളും തമ്മിലുള്ള ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും കയ്യടി നേടിയിരുന്നു.

  അഭിനയ ജീവിതത്തില്‍ മുന്നേറുകയാണ് നീന ഗുപ്ത. ഊഞ്ചായ് ആണ് നീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അമിതാഭ് ബച്ചന്‍, ബൊമന്‍ ഇറാനി, അനുപം ഖേര്‍ എന്നിവരായിരുന്നു സീരീസിലെ മറ്റ് പ്രധാന താരങ്ങള്‍.

  Read more about: neena gupta
  English summary
  Neena Gupta Says After Having Child Out Of Wedlock She Stopped Going Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X