For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ആലിയയോട് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്, അവള്‍ എങ്ങനെയത് ചെയ്യുമെന്നറിയില്ല; മരുമകളെക്കുറിച്ച് നീതു

  |

  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് നീതു കപൂര്‍. ജുഗ് ജുഗ് ജിയോ എന്ന സിനിമയിലൂടെയാണ് നീതുവിന്റെ തിരിച്ചുവരവ്. താരത്തിന്റെ പ്രകടനം കയ്യടി നേടുകയാണ്. അതേസമയം തന്നെ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായും നീതു കയ്യടി നേടുന്നുണ്ട്. ഇപ്പോഴിതാ തന്റെ മകന്‍ രണ്‍ബീര്‍ കപൂറിനേയും മരുമകള്‍ ആലിയ ഭട്ടിനേയും കുറിച്ച് നീതു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  Also Read: '95 ദിവസങ്ങൾക്ക് ശേഷം ഞാനെന്റെ ക്വീനിനെ കണ്ടു'; മുംബൈ എയർപോട്ടിൽ ഭാര്യയെ സ്വീകരിക്കാനെത്തി റോൺ‌സൺ!

  രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും അഭിനയത്തെക്കുറിച്ചായിരുന്നു നീതു മനസ് തുറന്നത്.

  ''രണ്‍ബീറിന്റെ അഭിനയത്തെ അമ്മ എന്ന നിലയിലല്ല, പ്രേക്ഷക എന്ന നിലയിലാണ് നോക്കി കാണുന്നത്. ഞാന്‍ വിമര്‍ശിക്കാറുണ്ട്. സത്യസന്ധമായ അഭിപ്രായം അവനോട് പറയാറുണ്ട്. പക്ഷെ എന്റെ മകന്‍ നല്ലൊരു നടനാണെന്നതും സത്യമാണ്. ഇതുവരെ ഒരു മോശം പ്രകടനം പോലുമുണ്ടായിട്ടില്ല. നിശബ്ദമായിട്ട് അഭിനയിക്കുമ്പോള്‍ പോലും മനഹോരമാണ്. ഇതൊരു അമ്മ പറയുന്നതല്ല, പ്രേക്ഷകയാണ് പറയുന്നത്'' നീതു പറയുന്നു.

  ''ഞാനിത് ആലിയയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഗംഗുബായ് കഠിയാവാഡിയില്‍ അവള്‍ കാഴ്ചവച്ച പ്രകടനത്തിന് ശേഷം ഇനിയെന്ത് നാഴികക്കല്ലാണ് മറി കടക്കാനുള്ളതെന്ന് അറിയില്ല. അവള്‍ അത് ചെയ്യുമെന്നുറപ്പാണ്, പക്ഷെ എനിക്ക് അറിയില്ലൈന്ന് മാത്രം. അത് ആലിയയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. ഒരു പ്രേക്ഷക എന്ന നിലയില്‍ അവള്‍ എങ്ങനെയാണ് സ്വന്തം ബെഞ്ച് മാര്‍ക്ക് തകര്‍ക്കുന്നത് എന്ന് കാണാന്‍ ആകാംഷയുണ്ട്'' നീതു പറയുന്നു.

  തന്റെ തിരിച്ചുവരവിനെക്കുറിച്ചും നീതു വാചാലയായി. ''നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക പ്രധാനമാണ്. യുവത്വമുള്ള മനസുകള്‍, പ്രത്യേകിച്ചും അഭിനേത്രിയെന്ന നിലയില്‍ എന്റെ പരിധികള്‍ ഉയര്‍ത്തുന്നവര്‍ക്കൊപ്പം. കഥാഗതിയില്‍ പ്രധാന്യമുള്ള അമ്മ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഒരു മടിയുമില്ല. ഏത് വേഷവും ചെയ്യാന്‍ ഒരുക്കമാണ്. യൂണിഫോം അണിഞ്ഞോ, മുതിര്‍ന്ന വ്യക്തികളുടെ പ്രണയ കഥയിലോ ഒക്കെ അഭിനയിക്കാം. എന്നിലെ നടി നോക്കുന്നത് വെല്ലുവിളിയാണ്'' താരം പറയുന്നു

  ''ഇപ്പോള്‍ ഒരു സിനിമയുടെ ജോലിയിലാണ്. പക്ഷെ അതിന്റെ പ്രഖ്യാപനം നടന്നിട്ടില്ല. അതുവരെ ഒന്നും പറയാനാകില്ല. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. ഒരു വെബ് സീരീസും ചെയ്യാന്‍ സമ്മതിച്ചിച്ചിട്ടുണ്ട്. അതിന്റെ എഴുത്ത് നടക്കുകയാണ്. ഇത് രണ്ടുമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷെ ഇതിന് മുമ്പ് ഞാനൊരു വെക്കേഷന്‍ എടുക്കും. പതിയെ തിരിച്ചുവരാം.'' എന്നും നീതു പറയുന്നു.

  മകനും മരുമകള്‍ക്കുമൊപ്പം അഭിനയിക്കാനുള്ള മോഹവും നീതു പങ്കുവെക്കുന്നുണ്ട്. ''രണ്‍ബീറിനും ആലിയ്ക്കുമൊപ്പം അഭിനയിക്കാന്‍ സാധിച്ചാല്‍ അത് സ്വപ്‌നസാക്ഷാത്കാരമാകും. ഞാനത് ആഗ്രഹിക്കുന്നുണ്ട്. എന്റെ മക്കള്‍ ആണെന്നത് ശരി തന്നെ പക്ഷെ, സൂപ്പര്‍ താരങ്ങള്‍ ആണല്ലോ അവര്‍'' എന്നായിരുന്നു നീതുവിന്റെ പ്രതികരണം.


  അതേസമയം, തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ആലിയയും രണ്‍ബീറും. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരങ്ങള്‍ സന്തോഷം പങ്കിട്ടത്. ചിത്രത്തില്‍ ആലിയ ഭട്ട് ആശുപത്രി കിടക്കയില്‍ കിടക്കുന്നതും രണ്‍ബീര്‍ അരികിലായി ഇരിക്കുകയും ചെയ്യുകയാണ്. ഇരുവരും തങ്ങള്‍ക്ക് മുന്നിലെ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുകയാണ്.

  ''നമ്മളുടെ കുഞ്ഞ് വരാന്‍ പോകുന്നു...''എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ആലിയ കുറിച്ചിരിക്കുന്നത്. പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി മാറിയിരിക്കുകയാണ്. സിനിമാ ലോകവും ആരാധകരുമെല്ലാം താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. പ്രിയങ്ക ചോപ്ര, കരണ്‍ ജോഹര്‍, പരിനീതി ചോപ്ര, റിദ്ധിമ കപൂര്‍, ആലിയയുടെ അമ്മയായ നടി സോണി റാസ്ദാന്‍, ഇഷാന്‍ ഖട്ടര്‍, ടൈഗര്‍ ഷ്രോഫ്, തുടങ്ങിയ താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രണ്‍ബീറും ആലിയയും വിവാഹിതരായത്.
  കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം നടന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെയായിരുന്നു രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം നടന്നത്.

  English summary
  Neetu Kapoor About Son Ranbir Kapoor And Wife Alia Bhatt And Her Dream To Act With Them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X