വിവാഹ ശേഷം അണ്ഢങ്ങള്‍ ശീതീകരിച്ചു; പുരുഷന്മാര്‍ അടുത്ത് വരാന്‍ പോലും ഭയന്നു; നേഹ

ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് നേഹ പെന്‍ഡ്‌സെ. ഹിന്ദിയ്ക്ക് പുറമെ മറാത്തിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് നേഹ. അഭിനയത്തിന് പുറമെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായുമായിരുന്നു നേഹ. ബിഗ് ബോസ് സീസണ്‍ 12 ലായിരുന്നു നേഹ മത്സരാര്‍ത്ഥിയായി എത്തിയത്. 2020 ലായിരന്നു നേഹയുടെ വിവാഹം. ബിസിനസുകാരനായ ശാര്‍ദുല്‍ സിംഗ് ബയാസിനെയാണ് നേഹ വിവാഹം കഴിച്ചത്.

നേരത്തെ വിവാഹിതനായിരുന്നു ശാര്‍ദുല്‍. രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നേഹ. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നേഹ മനസ് തുറന്നത്. അമ്മയാകുന്നതിനെക്കുറിച്ചും വിവാഹ ശേഷം അണ്ഢങ്ങള്‍ ശീതീകരിച്ചതിനെക്കുറിച്ചുമൊക്കെ നേഹ സംസാരിക്കുന്നുണ്ട്.

Neha Pendse

''എനിക്ക് എന്നില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. കരുത്തയായ പെണ്‍കുട്ടിയുടെ ജീവിതമായിരുന്നു ഞാന്‍ ജീവിച്ചിരുന്നത്. എനിക്ക് മാറേണ്ടി വന്നു. ഒരു രാത്രി കൊണ്ട് വന്ന മാറ്റമല്ല. പതുക്കെയുള്ള പ്രോസസായിരുന്നു. പാന്‍ഡമിക്കും വിവാഹത്തോടുള്ള എനിക്കുള്ള താല്‍പര്യവും ഒരുമിച്ച് സംഭവിച്ചു. അങ്ങനെയാണ് അത് മനോഹരമായി നടന്നു. ദാമ്പത്യത്തില്‍ സെറ്റില്‍ ആയെന്നും ഇനി ജോലിയില്‍ ശ്രദ്ധിക്കാമെന്നും എനിക്ക് പറയാം'' എന്നാണ് നേഹ പറയുന്നത്.

''ബാഹ്യമായ മാറ്റങ്ങളുണ്ട്. പിന്നെ മറ്റൊരാളെ ജീവിതത്തിന്റെ ഭാഗമാക്കുന്നതും. എനിക്ക് തോന്നുന്നത് വിവാഹം പുരുഷനേക്കാള്‍ സ്ത്രീകള്‍ക്കാണ് പ്രധാനപ്പെട്ടത് എന്നാണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ചൊക്കെ പറയുമെങ്കില്‍ സങ്കടകരമായ വസ്തുത നമ്മള്‍ ജീവിക്കുന്നത് പുരുഷകേന്ദ്രീകൃതമായ സമൂഹത്തിലാണെന്നതാണ്. ഞാനടക്കം പണവും കാറും പേരും പ്രശസ്തിയുമെല്ലാം ഉള്ള സ്ത്രീകളെ അറിയാം. പക്ഷെ അതൊക്കെ ആരുമായാണ് പങ്കുവെക്കുക? പുരുഷനേക്കാള്‍ കല്യാണത്തിന്റെ ആവശ്യം നമുക്കാണ്. അത് വേണ്ടെന്നുണ്ടെങ്കില്‍ കല്യാണം കഴിക്കണ്ട. പക്ഷെ എനിക്ക് അത് വേണം'' എന്നും താരം പറയുന്നു.

തന്നെ ആരും നിര്‍ബന്ധിച്ചല്ല വിവാഹം കഴിപ്പിച്ചതെന്നും നേഹ പറയുന്നു. ''ഈ ഫെമിനിസ്റ്റ് സ്വഭാവം എന്നെ സഹായിക്കുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പുരുഷന്മാരെ ഞാന്‍ ദേഷ്യം പിടിപ്പിക്കുകയയാണെന്ന് തോന്നി. പ്രണയം കണ്ടെത്താന്‍ കഷ്ടപ്പെട്ടു. സുന്ദരിയാണെന്നും ഗ്ലാമറസാണെന്നും പറഞ്ഞു, പക്ഷെ ഒരാള്‍ പോലും വന്ന് പ്രണയത്തോടെ സംസാരിച്ചില്ല. സുന്ദരിയാണ്, നല്ല കുടുംബമാണ്, സമ്പാദിക്കുന്നു, സ്വയം പര്യാപ്തയാണ്. ഇതൊക്കെ കാണുമ്പോള്‍ ആണുങ്ങള്‍ അകലം പാലിക്കും. ഞാന്‍ മാറി നിന്ന് ആത്മപരിശോധന നടത്തി. എല്ലാം നേടിയിട്ടും ഞാന്‍ സന്തുഷ്ടയായിരുന്നില്ല'' നേഹ പറയുന്നു.

Neha Pendse

തന്റെ എഗ്ഗ്‌സ് ഫ്രീസ് ചെയ്തതിനെക്കുറിച്ചും നേഹ സംസാരിക്കുന്നുണ്ട്. ''ആദ്യം കരുതിയത് വെറുമൊരു ഘട്ടമാണെന്നായിരുന്നു. കുട്ടിയെന്നത് ജീവിതകാലത്തേക്കുള്ള ഉത്തരവാദിത്തമാണ്. എട്ട് മാസം ഞാന്‍ ആലോചിച്ചു. ഈ ചിന്തയല്ല എനിക്ക് ഇപ്പോള്‍ ആവശ്യമെന്ന് മനസിലായി. അങ്ങനെയാണ് ഞാന്‍ പോയി എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നത്. ഇപ്പോള്‍ കുട്ടിയുണ്ടാകുന്നതില്‍ നിന്നും എന്തോ എന്നെ തടഞ്ഞു. എന്റെ ഭര്‍ത്താവും അതിനൊപ്പം നിന്നു'' എന്നാണ് താരം പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X