ജയയെ പോലെ ഐശ്വര്യ റായ് സഹിച്ചിരിക്കില്ല; വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും തടയാനും പറ്റില്ല; കാരണം

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരകുടുംബങ്ങളില്‍ ഒന്നാണ് ബച്ചന്‍ കുടുംബം. സാക്ഷാല്‍ അമിതാഭ് ബച്ചന്‍ നയിക്കുന്ന കുടുംബത്തില്‍ ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും മകള്‍ ഐശ്വര്യ റായ് ബച്ചനുമെല്ലാം ബോളിവുഡിലെ വലിയ താരങ്ങളാണ്. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ രണ്ട് നായികമാരാണ് ഐശ്വര്യ റായ് ബച്ചനും ജയ ബച്ചനും. തങ്ങളുടെ കാലത്തെ ഏറ്റവും വലിയ നായികമാര്‍. ഇന്നും സിനിമാ ലോകത്ത് ജയയ്ക്കുള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല. ഐശ്വര്യയുടെ ഇരിപ്പിടത്തിനും ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

ഒരുകാലത്തെ സൂപ്പര്‍ നായികയാണ് ജയ ബച്ചന്‍. ഷോലെ, സില്‍സില, അഭിമാന്‍, മിലി തുടങ്ങിയ സിനിമകളിലൂടെ ഒരു തലമുറയെ തന്റെ ആരാധകരാക്കി മാറ്റാന്‍ ജയയ്ക്ക് സാധിച്ചിട്ടുണ്ട്. കഭി ഖുഷി കഭി ഗം പോലുള്ള സിനിമകളിലൂടെ പിന്‍കാലത്തും തന്നെ അടയാളപ്പെടുത്താന്‍ ജയ ബച്ചന് സാധിച്ചിട്ടുണ്ട്. സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞ ജീവിത സംഭവങ്ങളില്‍ ഉലഞ്ഞു പോയ ബച്ചന്‍ കുടുംബത്തെ ചേര്‍ത്തു പിടിച്ചതും മുന്നോട്ട് നയിച്ചതുമെല്ലാം ജയയായിരുന്നു.

Aishwarya Rai

ഇന്നും ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും സമ്പന്നയായ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ജയ ബച്ചന്‍. എന്നാല്‍ ജയയേക്കാള്‍ സമ്പന്നയാണ് മരുമകള്‍ ഐശ്വര്യ റായ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയയുടെ സ്വത്തിനേക്കാള്‍ 20 ശതമാനം കൂടുതലാണ് ഐശ്വര്യയുടെ സമ്പത്ത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയ ബച്ചന്റേയും അമിതാഭ് ബച്ചന്റേയും സ്വത്തുക്കള്‍ ചേര്‍ന്നാല്‍ വില വരിക 1500 കോടിയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ജയ ബച്ചന്റേയും അമിതാഭ് ബച്ചന്റേയും മൂവബിള്‍ സ്വത്ത് 849.11 കോടിയും ഇംമൂവബിള്‍ സ്വത്ത് 729.77 കോടി രൂപയുമാണ്. ജയ ബച്ചന്റെ ബാങ്ക് ബാലന്‍സ് 101133172 രൂപയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജയ ബച്ചന്റെ പക്കലുള്ളത് 40,97 കോടിയുടെ ജ്വല്ലറിയാണെന്നും ജയയുടെ കാറിന് പത്ത് ലക്ഷത്തോളമാണ് വിലയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികയാണ് ഐശ്വര്യ റായ്. സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും താരറാണിയായി വിലസുന്ന താരം. ഇന്നും ആരാധകരുടെ മനസില്‍ ഐശ്വര്യയ്ക്കുള്ള സ്ഥാനത്തിന് ഇളക്കം സംഭവിച്ചിട്ടില്ല. ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യ പരസ്യങ്ങളിലൂടേയും സിനിമകളിലൂടേയും മറ്റുമൊക്കെയായി നേടിയത് കോടികളാണ്. നേരത്തെ പുറത്ത് വന്നൊരു റിപ്പോര്‍ട്ട് പ്രകാരം ഐശ്വര്യയുടെ സ്വത്ത് 800 കോടിയേക്കാളും കൂടുതല്‍ വരും. ഒരു സിനിമയ്ക്ക് ഐശ്വര്യ വാങ്ങുന്നത് ആറ് മുതല്‍ പത്ത് വരെ കോടി രൂപയാണ്.

ഐശ്വര്യ പരസ്യങ്ങള്‍ക്കായി വാങ്ങുന്നത് ആറ് മുതല്‍ എഴ് വരെ കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനയത്തിലൂടേയും പരസ്യത്തിലൂടേയും മാത്രമല്ല ബിസിനസിലൂടേയും ഐശ്വര്യ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാംഗ്ലൂര്‍ ആസ്ഥാനമായ പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയിലും ന്യൂട്ട്രീഷ്യന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയിലുമൊക്കെയായി ഐശ്വര്യയ്ക്ക് കോടികളുടെ നിക്ഷേപമുണ്ട്.

അതേസമയം ജയ ബച്ചനും ഐശ്വര്യയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനും തമ്മിലുള്ള ഭിന്നതയില്‍ ജയ മകള്‍ക്കൊപ്പം നില്‍ക്കുകയും മരുമകളെ എതിര്‍ക്കുകയും ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. പലപ്പോഴായി പൊതുവേദിയില്‍ ഐശ്വര്യയേയും മകള്‍ ആരാധ്യയേയും ജയയും ശ്വേതയും അവഗണിച്ചതും വാര്‍ത്തയായിരുന്നു. ഈ പ്രശ്‌നങ്ങളാണ് ഐശ്വര്യയും അഭിഷേകും അകലാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Aishwarya Rai

ബച്ചന്‍ കുടുംബം പൊതുവെ വിവാഹ മോചനത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. എന്നാല്‍ ഐശ്വര്യ അഭിഷേകുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. ഐശ്വര്യയെ യാതൊരു തരത്തിലും തടയാന്‍ അഭിഷേകിനോ ബച്ചന്‍ കുടുംബത്തിലെ മറ്റാര്‍ക്കുമോ തടയാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ജയയേക്കാളും ഒരുപാട് സമ്പന്നയാണ് ഐശ്വര്യ. അഭിഷേകിനേയും ഐശ്വര്യ പിന്നിലാക്കും. അങ്ങനെയുള്ള ഐശ്വര്യയ്ക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ ആരുടേയും പിന്തുണ ആവശ്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനിടെ അഭിഷേക് ബച്ചന് മറ്റൊരു നടിയുമായി അടുപ്പുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ നടി രേഖയുമായുള്ള ബച്ചന്‍റെ അടുപ്പം വലിയ വിവാദമായിരുന്നു. എന്നാല്‍ അന്ന് എല്ലാം സഹിച്ച് ജയ ബച്ചനൊപ്പം തന്നെ നിന്നു. വിവാഹ മോചനത്തിന് അവർ ഒരുക്കമായില്ല. പക്ഷെ അതുപോലെ സഹിച്ച് നില്‍ക്കാന്‍ ഐശ്വര്യയെ കിട്ടില്ലെന്നും ആരാധകർ പറയുന്നുണ്ട്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X