ഐറ്റം സോങ്ങിന് ഒന്നര കോടി, 15 കോടിയുടെ വീട്, ആഢംബര കാറുകള്‍; റാണിയെ പോലെ മലൈകയുടെ ജീവിതം!

ബോളിവുഡിലെ മിന്നും താരമാണ് മലൈക അറോറ. ബിഗ് സ്‌ക്രീനിനേക്കാള്‍ മിനി സ്‌ക്രീനിലൂടെയാണ് ആരാധകര്‍ക്ക് മലൈകയെ പരിചയം. ഡാന്‍സ് ഷോ വിധി കര്‍ത്താവായി നിറഞ്ഞു നില്‍ക്കുകയാണ് മലൈക. ബോളിവുഡിലെ ഐക്കോണിക് പാട്ടുകളില്‍ ചുവടുവച്ചാണ് മലൈക താരമാകുന്നത്. ഓഫ് സ്‌ക്രീനിലും താരമാണ് മലൈക. തന്റെ ഫിറ്റ്‌നസു കൊണ്ടും ഫാഷന്‍ ചോയ്‌സു കൊണ്ടുമൊക്കെ ധാരാളം ആരാധകരെ നേടിയെടുത്തിട്ടുണ്ട് മലൈക.

ടെലിവിഷനിലൂടെയായിരുന്നു മലൈക കരിയര്‍ ആരംഭിക്കുന്നത്. എം ടിവിയിലെ അവതാരകയായിരുന്നു മലൈക. നിരവധി ഷോകളില്‍ അവതാരകയായി കയ്യടി നേടിയ ശേഷം ദില്‍സേയിലെ ഛയ്യ ഛയ്യ എന്ന പാട്ടിലൂടെ ബോളിവുഡിലെത്തി. പാട്ട് ഇന്നും ആരാധകരുള്ള ഐക്കോണിക് പാട്ടായി മാറി. ഇന്നും ഛയ്യ ഛയ്യ കേട്ടാല്‍ ഡാന്‍സ് ചെയ്യാത്തവരുണ്ടാകില്ല. മുന്നി ബദ്‌നാം അടക്കം മലൈക തന്റെ ചുവടുകളിലൂടെ തീ കോരിയിട്ട പാട്ടുകള്‍ നിരവധിയാണ്.

Malaika Arora

ഈയ്യടുത്താണ് മലൈക തന്റെ ഒടിടി എന്‍ട്രി നടത്തുന്നത്. മൂവിംഗ് ഇന്‍ വിത്ത് മലൈക എന്ന ഷോയിലൂടെയായിരുന്നു മലൈകയുടെ ഒടിടി എന്‍ട്രി. നേരത്തെ നടന്‍ അര്‍ബാസ് ഖാനെ വിവാഹം കഴിച്ചിരുന്നു മലൈക. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. എന്നാല്‍ പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിഞ്ഞു. മകന്റെ ഉത്തരവാദിത്തം ഇരുവരും പങ്കിടാനായിരുന്നു തീരുമാനം. പിന്നീടാണ് മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാകുന്നത്.

49 കാരിയായ മലൈക തന്റെ ഫിറ്റ്‌നസിലൂടെ യുവനടിമാരെ പോലും പിന്നിലാക്കും. പ്രായം ബാധിക്കാത്ത സൗന്ദര്യവും ഫിറ്റ്‌നസുമായി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട് മലൈക. ബാന്ദ്രയില്‍ 4 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിലാണ് മലൈകയുടെ താമസം. മാജിക് ബ്രിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം മലൈകയുടെ വീടിന്റെ വില 14.5 കോടിയാണ്. അര്‍ബാസുമായി പിരിഞ്ഞ ശേഷമാണ് മലൈക മകനോടൊപ്പം ഈ വീട്ടിലേക്ക് താമസം മാറുന്നത്.

ആഢംബര കാറുകളുടെ ശേഖരവുമുണ്ട് മലൈകയ്ക്ക്. ഇതില്‍ മലൈക മിക്കപ്പോഴും സഞ്ചരിക്കാറുള്ളത് റേഞ്ച് റോവര്‍ എല്‍ഡബ്യുബിയിലാണ്. 3.28 കോടിയാണ് കാറിന്റെ വില. ഇതിന് പുറണെ 18 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ്, 85 ലക്ഷത്തിന്റെ ഓഡി ക്യു7, 1.42 കോടിയുടെ ബിഎംഡബ്ല്യു 7 സീരീസ് എന്നീ വാഹനങ്ങളും മലൈകയ്ക്കുണ്ട്. അഭിനയത്തിന് പുറമെ ചില സ്റ്റാര്‍ട്ടപ്പുകളിലും മലൈക പണം നിക്ഷേപിച്ചിട്ടുണ്ട്.

ഫിറ്റ്‌നസ് ആപ്പ് ആയ സര്‍വ്വ യോഗ, ഇ-കൊമേഴ്‌സ് ബ്രാന്‍ര് ലേബല്‍ തുടങ്ങി ഫാഷന്‍ ലോകത്തടക്കം മലൈകയ്ക്ക് നിക്ഷേപമുണ്ട്. ബോളിവുഡ് താരങ്ങളായ സുസെയ്ന്‍ ഖാന്‍, ബിപാഷ ബസു എന്നിവരുമായി ചേര്‍ന്നും മലൈക ബിസിനസുകള്‍ നടത്തുന്നുണ്ട്. 2021 സ്വന്തമായി ഫുഡ് ഡെലിവറി സര്‍വ്വീസായ ന്യൂഡ് ബോള്‍സും മലൈക ആരംഭിച്ചിട്ടുണ്ട്. ഫാഷന്‍ മുതല്‍ ഫുഡ് വരെയുള്ള മേഖലയില്‍ മലൈകയ്ക്ക് ബിസിനസുണ്ടെന്ന് താരം.

Malaika Arora

നിരവധി ബ്രാന്റുകളുടെ അംബാസിഡര്‍ കൂടിയാണ് മലൈക. 70 ലക്ഷം മുതല്‍ 1.6 കോടി വരെയാണ് മലൈകയുടെ മാസ വരുമാനമായി കാണുന്നത്. ഐറ്റം സോങുകള്‍ക്കായി മലൈക വാങ്ങുന്നത് 90 ലക്ഷം മുതല്‍ 1.5 കോടി വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ടെലിവിഷന്‍ ഷോകളില്‍ ഒരു എപ്പിസോഡിന് ആറ് മുതല്‍ എട്ട് ലക്ഷം വരെയാണ് മലൈക ഈടാക്കുന്നത്. ഫാഷനില്‍ അതീവ തല്‍പരയായ മലൈകയ്ക്ക് വിലകൂടിയ ബാഗുകളുടേയും വസ്ത്രങ്ങളുടേയും വലിയൊരു ശേഖരം തന്നെയുണ്ട്.

പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ വില വരുന്ന വസ്ത്രങ്ങളും ബാഗുകളും മറ്റുമുണ്ട് മലൈകയ്ക്ക്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന റിയാലിറ്റി ഷോ വിധി കര്‍ത്താക്കളില്‍ ഒരാളാണ് മലൈക. റിപ്പോര്‍ട്ടുകള്‍ പ്രകാരം മലൈകയുടെ സമ്പത്ത് നൂറ് കോടിയോളം വരും.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X