കിട്ടിയ അവസരം ഞാന്‍ മുതലാക്കി! ഐശ്വര്യയെക്കുറിച്ച് രണ്‍ബീര്‍; വൃത്തികെട്ടവനെന്ന് ആരാധകര്‍

ബോളിവുഡിലെ താരകുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ കപൂര്‍ സിനിമയിലെത്തുന്നത്. തന്റെ അച്ഛനുള്‍പ്പടെയുള്ള മുന്‍ഗാമികളുടെ പേരും പ്രശസ്തിയും രണ്‍ബീറിന് കരുത്തായി കൂടെയുണ്ടായിരുന്നു. ഒപ്പം അവരുടെ പേരിന് കോട്ടം വരുത്തരുതെന്ന ഉത്തരവാദിത്തവും. പ്രതീക്ഷകളൊന്നും തെറ്റിച്ചില്ല രണ്‍ബീര്‍ കപൂര്‍. നടനെന്ന നിലയിലും താരമെന്ന നിലയിലും രണ്‍ബീറിന് അധികം വൈകാതെ തന്നെ അടയാളപ്പെടുത്തനായി. ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍.

കപൂര്‍ കുടുംബത്തിലെ ഇന്നത്തെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ രണ്‍ബീറിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. താരത്തിന്റെ പ്രണയങ്ങളും പ്രണയതകര്‍ച്ചയുമൊക്കെ എന്നും ചൂടപ്പം പോലെയാണ് ഗോസിപ്പ് മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നത്. ചില്ലറ പുലിവാളുകളും രണ്‍ബീര്‍ പിടിച്ചിട്ടുണ്ട്.

Aishwarya Rai

ഒരു വശത്ത് ആരാധകര്‍ കയ്യടിക്കുമ്പോഴും മറുവശത്ത് വിവാദങ്ങളും രണ്‍ബീറിനെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. താരത്തിന്റെ ചില പ്രസ്താവനകളും പ്രവര്‍ത്തികളുമൊക്കെ വലിയ വിവാദമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ രണ്‍ബീര്‍ വീടും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് രണ്‍ബീറിനെ ഇപ്പോള്‍ തിരിഞ്ഞു കൊത്തിയിരിക്കുന്നത്. മുമ്പും സമാനമായ രീതിയില്‍ തന്റെ വാക്കുകളുടെ പേരില്‍ രണ്‍ബീര്‍ പഴി കേട്ടിട്ടുള്ളതാണ്.

ഇത്തവണ, സൂപ്പര്‍ താരം ഐശ്വര്യ റായിയുടെ കൂടെ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കവെ രണ്‍ബീര്‍ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയുടെ വിചാരണയ്ക്ക് വിധേയമായിരിക്കുന്നത്. രണ്‍ബീറും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു യേ ദില്‍ ഹേ മുഷ്‌കില്‍. അനുഷ്‌ക ശര്‍മ്മയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ ഐശ്വര്യയുടേയും രണ്‍ബീറിന്റേയും പ്രണയ രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

അതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ''നാണം വരുമായിരുന്നു. എന്റെ കൈ വിറക്കുമായിരുന്നു. ചിലപ്പോഴൊക്കെ അവരുടെ കവിളില്‍ തൊടാന്‍ ഞാന്‍ മടിച്ചു നിന്നു. നിനക്കൊന്താണ് പറ്റിയത്, ഇത് അഭിനയമല്ലേ? മര്യാദയ്ക്ക് ചെയ്യ് എന്ന് അവര്‍ തന്നെ പറഞ്ഞു. പിന്നെ ഞാന്‍ ആലോചിച്ചു, ഇതുപോലൊരു അവസരം പിന്നെ ലഭിക്കില്ല. അതുകൊണ്ട് ഞാന്‍ അവസരം മുതലാക്കി'' എന്നാണ് അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞത്.

അവസരം മുതലാക്കി എന്ന രണ്‍ബീറിന്റെ പരാമര്‍ശം കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്നത്. ''പ്രായം കൂടുന്തോറും രണ്‍ബീര്‍ വെറും വൃത്തികെട്ടൊരു നെപ്പോ കിഡ് മാത്രമാണെന്ന് തിരിച്ചറിയുകയാണ്'' എന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. തീര്‍ത്തും വൃത്തികെട്ടതും അറപ്പുളവാക്കുന്നതുമാണ് രണ്‍ബീറിന്റെ പരാമര്‍ശം. ആലിയയെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ ഇപ്പോഴെക്കും അവന്‍ ക്രൂശിക്കപ്പെട്ടിട്ടുണ്ടാകും. എന്ത് വൃത്തികെട്ട ചിന്തയാണിത്. വെറും നെപ്പോ കിഡ്, യാതൊരു വിവരവുമില്ല എന്നൊക്കെ സോഷ്യല്‍ മീഡിയ രണ്‍ബീറിനെ കടന്നാക്രമിക്കുന്നുണ്ട്. പിആര്‍ ടീം എത്രയൊക്കെ ഒതുക്കി വെക്കാന്‍ ശ്രമിച്ചാലും ഇതുപോലൊക്കെ രണ്‍ബീറിന്റെ മോശം സ്വഭാവം പുറത്ത് വന്നു കൊണ്ടിരിക്കുമെന്നും ചിലര്‍ പറയുന്നു. അതേസമയം ഈ വിമര്‍ശനങ്ങള്‍ക്കെതിരേയും നിരവധി പേര്‍ പറയുന്നുണ്ട്.

Aishwarya Rai

തീര്‍ത്തും തമാശയായി രണ്‍ബീര്‍ പറഞ്ഞ വാക്കുകള്‍, സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. രണ്‍ബീറിന്റെ വാക്കുകളില്‍ ദുരുദ്ദേശമില്ലായിരുന്നു. എന്നാലത് വ്യാഖ്യാനിച്ചവരാണ് മോശം അര്‍ത്ഥം കല്‍പ്പിച്ചു നല്‍കിയതെന്നും അവര്‍ പറയുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയിയല്‍ കൊടംപിരി കൊണ്ട ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അതേസമയം ജു ജൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലവ് രഞ്ജന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക ശ്രദ്ധ കപൂറായിരുന്നു. സന്ദീപ് വെങ റെഡ്ഡി സംവിധാനം ചെയ്യുന്ന ആനിമല്‍ ആണ് രണ്‍ബീറിന്റെ പുതിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X