'എന്തൊരു ദുരന്തം ആണ്! എന്തുകൊണ്ടാണ് ഇവർ ഇങ്ങനെയെന്ന് മനസിലാകുന്നില്ല'; ഐശ്വര്യയെ വിമർശിച്ച് ആരാധകർ!
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ മിസ് വേള്‍ഡ് പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. അന്ന് മുതല്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് സൗന്ദര്യം എന്നാല്‍ ഐശ്വര്യ റായ് ആണ്. സൗന്ദര്യം കൊണ്ട് ഒരാൾക്ക് എത്തിപ്പിടിക്കാൻ പറ്റുന്ന നേട്ടങ്ങളും ഖ്യാതിയുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട് താരം. ഐശ്വര്യ റായിയെ ഒരു വിസ്മയമായാണ് സിനിമാ ലോകവും ആരാധകരും കാണുന്നത്.
ദൈവത്തിന്റെ മനോഹര സൃഷ്ടികളിലൊന്നായി ഐശ്വര്യയെ ആരാധകർ വാഴ്ത്തുന്നവർ നിരവധിയാണ്. ഇന്ത്യൻ സിനിമയിലെ മറ്റൊരു നായികയും അഴകിന്റെ പേരിൽ ഇത്രയും ആഘോഷിക്കപ്പെട്ടിട്ടുണ്ടാവില്ല. ഇന്നും ഒരു പെണ്‍കുട്ടി അണിഞ്ഞൊരുങ്ങി വന്നാല്‍ ആദ്യം പറയുക ഐശ്വര്യയെ പോലെയുണ്ടല്ലോ എന്നായിരിക്കും. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഐശ്വര്യയോളം ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നടിയില്ലെന്ന് തന്നെ വേണം പറയാൻ.
എന്നാൽ അടുത്തകാലത്തായി ലുക്കിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലുമൊക്കെ ഒരുപാട് വിമർശനങ്ങൾ കേൾക്കുന്ന താരമായി മാറിയിരിക്കുകയാണ് ഐശ്വര്യ. മകൾ ആരാധ്യയുടെ ജനനത്തിന് ശേഷം പലപ്പോഴായി ഐശ്വര്യയ്ക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒപ്പം തന്നെ വലിയ രീതിയിൽ ബോഡി ഷെയ്‌മിങ്ങും താരത്തിന് നേരെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വസ്ത്രധാരണ രീതിക്കും മറ്റുമാണ് ഐശ്വര്യ കൂടുതൽ വിമർശനങ്ങൾ കേൾക്കുന്നത്.
കഴിഞ്ഞ ദിവസം അഭിഷേക് ബച്ചനും മകൾ ആരാധ്യക്കും ഒപ്പം മുംബൈ വിമാനത്താവളത്തിൽ പ്രത്യക്ഷപ്പെട്ട ഐശ്വര്യ റായുടെ ലുക്കാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഐശ്വര്യയുടെ ഡ്രസ്സിംഗ് സെൻസിനെ ചോദ്യം ചെയ്തുകൊണ്ടാണ് ആരാധകരുടെ കമന്റുകൾ. പതിവ് പോലെ കറുത്ത ഫുൾ സ്ലീവ് വസ്ത്രത്തിലാണ് ഐശ്വര്യയെ കാണുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

'എനിക്ക് ഐശ്വര്യയെ ഇഷ്ടമാണ്, പക്ഷേ അവരുടെ ഈ രീതിയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് മനസിലാകുന്നില്ല,' എന്നാണ് ഒരാൾ വീഡിയോക്ക് താഴെ കുറിച്ചത്. ദുരന്തം എന്നാണ് ഒരാൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. ഐശ്വര്യയുടെ ഡ്രസ്സിംഗ് സെൻസ് വളരെ മോശമാണെന്നും ചിലർ കുറിച്ചു. ഐശ്വര്യയെ അടുത്തകാലത്തായി വളരെ ദുഖിതയായാണ് കാണുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്.
അതേസമയം ഐശ്വര്യയുടെ പുതുയ ഹെയർസ്റ്റൈൽ ചൂണ്ടിക്കാട്ടിയും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ഹെയർ സ്റ്റൈലിൽ വലിയ മാറ്റമൊന്നും ഇല്ലെങ്കിലും മുടിയുടെ നിറം മറിയതിനെ കുറിച്ചാണ് ആരാധകർ പറയുന്നത്. അതേസമയം മകളുടെ കൈപിടിക്കുന്നു എന്ന സ്ഥിരം വിമർശനങ്ങൾ ഇപ്രാവശ്യം ഇല്ല. അമ്മയുടെ കൈപിടിക്കാതെയാണ് ആരാധ്യ നടക്കുന്നത്. അടുത്തിടെ ആരാധ്യ കൈപിടിക്കാൻ നോക്കുമ്പോൾ മനഃപൂർവം പിടിക്കാതിരിക്കാൻ ശ്രമിക്കുന്ന ഐശ്വര്യയുടെ വീഡിയോ പുറത്തുവന്നിരുന്നു.

മകളുടെ കൈപിടിച്ച് നടക്കേണ്ട സമയമൊക്കെ കഴിഞ്ഞു. അവൾ വലിയ കുട്ടിയായി. അതിനെ ഒറ്റയ്ക്ക് നടക്കാൻ അനുവദിക്കൂ എന്നിങ്ങനെയുള്ള കമന്റുകൾക്ക് പിന്നാലെ ആയിരുന്നു ഇത്. അതേസമയം ആരാധ്യയുടെ ഹെയർ സ്റ്റെൽ ഇപ്പോഴും മാറ്റത്തതിൽ വിമർശനമുണ്ട്. പതിനൊന്ന് വർഷമായിട്ടും മുടി മുന്നിൽ നെറ്റിയിൽ നിന്ന് മാറി കണ്ടിട്ടില്ല എന്നൊക്കെയാണ് ആരാധകർ കുറിക്കുന്നത്.
2007 ഏപ്രിലിലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. 2011 നവംബറിലാണ് ഇവർക്ക് മകൾ ആരാധ്യ ജനിക്കുന്നത്. പിന്നീട് കുറച്ചുകാലം സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു ഐശ്വര്യ. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് ഐശ്വര്യ പിന്നീട് അഭിനയിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. മികച്ച പ്രകടനമാണ് ഐശ്വര്യ ചിത്രത്തിൽ കാഴ്ചവച്ചത്.


Click it and Unblock the Notifications