മകളെ ഒറ്റയ്ക്ക് ഡാൻസ് ചെയ്യാൻ പോലും അനുവദിക്കാത്ത അമ്മ! ഇത് അൽപം കൂടുതലാണ്; ഐശ്വര്യയ്ക്ക് വിമർശനം!
ബോളിവുഡിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡും ആരാധകരും വലിയ രീതിയിൽ ആഘോഷിച്ചതാണ്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഐശ്വര്യക്കും അഭിഷേകിനും ആരാധകർ ഏറെയാണ്. ഇരുവരും ഒന്നിച്ചെത്തുമ്പോഴെല്ലാം ആരാധകർ അത് ആഘോഷമാകാറുണ്ട്. ഇവരെ പോലെ തന്നെ മകൾ ആരാധ്യയ്ക്കും ആരാധകർ ഏറെയാണ്.
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട സ്റ്റാർ കിഡാണ് ആരാധ്യ. അമ്മയുടെ കൈപിടിച്ച് പൊതുവേദികളിൽ എത്തുന്ന ആരാധ്യ എപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. മകള്‍ വന്നതോട് കൂടിയാണ് ഐശ്വര്യ തന്റെ കരിയറിനും ഒരു ഇടവേള കൊടുത്തത്. ലോകമെമ്പാടും അറിയപ്പെടുന്ന താര സുന്ദരിയാണെങ്കിലും ആരാധ്യയുടെ അമ്മയായി കഴിയാനാണ് ഐശ്വര്യക്ക് ഇഷ്ടം. മകളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഐശ്വര്യ ആണെന്നും, അതുകൊണ്ടാണ് തനിക്ക് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അഭിഷേക് ബച്ചൻ പറഞ്ഞിട്ടുണ്ട്.

എന്നാൽ മകളുടെ കാര്യത്തിൽ ഐശ്വര്യ നൽകുന്ന അമിത ശ്രദ്ധ പലപ്പോഴും വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ആരാധ്യയെ ചിറകിനടിയില്‍ ഒളിപ്പിച്ച് പിടിക്കുകയാണ് ഐശ്വര്യ എന്നാണ് ആരാധകർ പറയാറുള്ളത്. എയര്‍പോര്‍ട്ടിലോ പൊതു ഇടങ്ങളിലേക്ക് വരുമ്പോഴുമെല്ലാം ആരാധ്യയുടെ കൈയ്യില്‍ നിന്നും വിടാതെ ഐശ്വര്യ കൊണ്ട് നടക്കുകയാണ്. ഇതിനെതിരെയാണ് വിമർശനങ്ങൾ. ഇപ്പോഴിതാ ഐശ്വര്യയുടെയും ആരാധ്യയുടെയും പുതിയൊരു വീഡിയോക്ക് താഴെയും വിമർശനവുമായി എത്തുകയാണ് ആരാധകർ.
ഒരു സ്വകാര്യ ഇവന്റിൽ ഇരുവരും ഒന്നിച്ചു ഡാൻസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനെതിരെയാണ് വിമർശനങ്ങൾ. കറുത്ത അനാർക്കലി സ്യൂട്ടിൽ ഐശ്വര്യയും വെള്ള ഗൗൺ ധരിച്ച് ആരാധ്യയും ദീവാനെ എന്ന ചിത്രത്തിലെ കയ്മാത്ത് എന്ന ഗാനത്തിന് ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ. ഇത് വൈറലായതിനു പിന്നാലെ നിരവധി പേർ അമ്മയെയും മകളെയും അഭിനന്ദിച്ചുള്ള കമന്റുകളുമായി എത്തിയിരുന്നു.
എന്നാൽ അതിനേക്കാൾ കൂടുതൽ പേർ ഐശ്വര്യയെ വിമർശിച്ചാണ് രംഗത്തെത്തിയത്. ഒറ്റയ്ക്ക് ഡാൻസ് ചെയ്യാൻ പോലും ഐശ്വര്യ മകളെ അനുവദിക്കുന്നില്ല എന്നാണ് വിമർശനം. ഡാൻസിനിടെ ഐശ്വര്യ ആരാധ്യയെ പിടിക്കുന്നതും തോളിൽ കൈ വയ്ക്കുന്നതുമൊക്കെ കാണാം. അതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. 'മകളെ അവളുടെ കുട്ടിക്കാലം ആസ്വദിക്കാൻ ആഷ് അനുവദിക്കണം' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

ഐശ്വര്യയുടെ ഈ കെയറിങ് അല്പം കൂടുതലാണ്. എന്തിനാണ് എപ്പോഴും മകളുടെ പിന്നാലെ ഇങ്ങനെ നടക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. മകൾ എത്ര വളർന്നാലും ഐശ്വര്യ ഈ രീതി മാറ്റില്ലെന്ന് പറഞ്ഞ് കമന്റ് ചെയ്യുന്നവരെയും കാണാം. 2007ൽ വിവാഹിതരായ ഐശ്വര്യക്കും അഭിഷേകിനും 2011ലാണ് ആരാധ്യ ജനിച്ചത്. ഈയ്യടുത്താണ് ആരാധ്യ 13-ാം പിറന്നാൾ ആഘോഷിച്ചത്. അന്ന് മകളെ കുറിച്ച് ഐശ്വര്യയും അഭിഷേകും സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറലായി മാറിയിരുന്നു.
അതേ സമയം കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് ബച്ചൻ കുടുംബത്തെ സംബന്ധിച്ച് പുറത്തു വരുന്നത്. ഐശ്വര്യയും അഭിഷേകിന്റെ കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രശ്‌നം അഭിഷേകിന്റേയും ഐശ്വര്യയുടേയും ദാമ്പത്യത്തെ പോലും ബാധിച്ചു എന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ ഐശ്വര്യയും ആരാധ്യയും അമ്മയ്‌ക്കൊപ്പമാണ് താമസമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications











