കത്രീന കൈഫ് ഗർഭിണി തന്നെ!, പുതിയ വീഡിയോ കണ്ടുറപ്പിച്ച് ആരാധകർ; വീഡിയോ വൈറൽ

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കത്രീന കൈഫ്. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ മോഡലിങ്ങിൽ നിന്ന് ബോളിവുഡ് ലോകത്തേക്ക് എത്തിയ നടിയാണ് കത്രീന. വളരെ വേഗമായിരുന്നു കത്രീനയുടെ വളർച്ചയും. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ വമ്പൻ താരങ്ങളുടെയെല്ലാം നായികയായിട്ടുള്ള കത്രീനയ്ക്ക് ബോളിവുഡിൽ വലിയ ആരാധക വൃന്ദമാണ് ഉള്ളത്.

കഴിഞ്ഞ വർഷം അവസമാനമാണ് കത്രീന കൈഫും നടൻ വിക്കി കൗശലും വിവാഹിതരായത്. ഇന്ത്യന്‍ സിനിമാ ലോകം ആഘോഷമാക്കിയ ഒരു താര വിവാഹമായിരുന്നു ഇവരുടേത്. 2021 ഡിസംബര്‍ 9 നായിരുന്നു വിവാഹം. കോവിഡ് സാഹചര്യത്തിൽ കൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ബോളിവുഡിൽ നിന്ന് വളരെ കുറച്ചു താരങ്ങൾക്ക് മാത്രമായിരുന്നു ക്ഷണം. മാധ്യമങ്ങളെയും മാറ്റി നിർത്തിയിരുന്നു. അതീവ സുരക്ഷിതമായി രാജസ്ഥാനിലെ മധോപൂരിലെ സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ ചടങ്ങുകള്‍ നടന്നത്.

സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഏറെ ചര്‍ച്ചയായ വിവാഹമായിരുന്നു ഇവരുടേത്

സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഏറെ ചര്‍ച്ചയായ വിവാഹമായിരുന്നു ഇവരുടേത്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പോലും. ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും പ്രതികരിക്കാന്‍ താരകുടുംബങ്ങള്‍ തയ്യാറായില്ലായിരുന്നു. അവസാന നിമിഷമാണ് കല്യാണത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്.

അതേസമയം, കത്രീന- വിക്കി ദമ്പതികള്‍ കുഞ്ഞിനായി തയ്യാറെടുക്കുകയാണെന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വിവാഹശേഷം മാധ്യമങ്ങളുടെ കണ്ണിൽ നിന്നും പൊതുവേദികളിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു കത്രീന. എന്നാൽ താരം ഒരിക്കൽ എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഗർഭിണി ആണെന്ന തരത്തിലുള്ള വാർത്തകൾ വന്നത്.

കത്രീനയുടെ ഏറ്റവും പുതിയ വീഡിയോയും കണ്ട് താരം ഗർഭിണിയാണെന്ന് ഉറപ്പിക്കുകയാണ് സോഷ്യൽ മീഡിയ

ഇപ്പോഴിതാ, കത്രീനയുടെ ഏറ്റവും പുതിയ വീഡിയോയും കണ്ട് താരം ഗർഭിണിയാണെന്ന് ഉറപ്പിക്കുകയാണ് സോഷ്യൽ മീഡിയ. മുംബൈ എയർപോർട്ടിൽ നിന്ന് കത്രീന വാഹനത്തിൽ കയറുന്നതിന്റെ ഏറ്റവും പുതിയ വീഡിയോ കണ്ടാണ് ആരാധകർ താരം ഗർഭിണിയാണെന്ന് ഉറപ്പിക്കുന്നത്. താരത്തിന്റെ വസ്ത്രധാരണം തന്നെയാണ് ആരാധകരെ സംശയത്തിലാകുന്നത്.

സാധാരണ സ്റ്റൈലിഷ് വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന കത്രീന ശരീരം കാണാത്ത വിധത്തിലുള്ള അഴഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് ഇത്തവണയും വിമാനത്താവളത്തിൽ എത്തിയിരിക്കുന്നത്. ഫുൾ ഓവർ ടി ഷർട്ടും ട്രൗസേഴ്സും അണിഞ്ഞ് കൂളിങ് ഗ്ലാസും മാസ്കും ധരിച്ചാണ് കരീന പ്രത്യക്ഷപ്പെട്ടത്. വീഡിയോയിലെ കത്രീനയുടെ രൂപമൊക്കെ കണ്ട് ഗർഭിണിയാണ് ഉറപ്പിക്കുകയാണ് സോഷ്യൽ മീഡിയ.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കത്രീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേരത്തെയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

കത്രീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേരത്തെയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനാലാണ് താരം പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്റെ വയര്‍ മറച്ചുപിടിക്കാന്‍ വേണ്ടിയാണ് കത്രീന ഓവര്‍ സൈസായ വസ്ത്രം ധരിച്ചെത്തിയതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. നേരത്തെയും സമാന റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും അതിനോടൊന്നും കത്രീന പ്രതികരിച്ചിരുന്നില്ല. ഇത്തവണയും താരം പ്രതികരിച്ചിട്ടില്ല.

അതേസമയം ഉടൻ തന്നെ കോഫി വിത്ത് കരണില്‍ കത്രീന എത്തുന്നുണ്ട്. തന്റെ പുതിയ സിനിമയായ ഫോണ്‍ ഭൂത്തിലെ താങ്ങളായ സിദ്ധാന്ത് ചതുര്‍വേദി, ഇഷാന്‍ ഖട്ടര്‍ എന്നിവര്‍ക്കൊപ്പമാണ് കത്രീന കോഫി വിത്ത് കരണിലെത്തുക. വിവാഹം ശേഷം കത്രീന ആദ്യമായി എത്തുന്ന പരിപാടിയായിരിക്കും കോഫി വിത്ത് കരണ്‍. ഇതിൽ പുതിയ വാർത്തകളുടെ സത്യാവസ്ഥ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X