കാലൊടിഞ്ഞു, തുള്ളി തുള്ളി സ്‌റ്റേജിലെത്തി രശ്മിക; സിമ്പതി കിട്ടാനുള്ള ചീപ്പ് ഷോയെന്ന് സോഷ്യല്‍ മീഡിയ

തെന്നിന്ത്യയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലും സാന്നിധ്യം അറിയിച്ച താരമാണ് രശ്മിക മന്ദാന. ഇന്ന് പാന്‍ ഇന്ത്യന്‍ താരമാണ് രശ്മിക മന്ദാന. വന്‍ വിജയമായി മാറിയ ആനിമലും പുഷ്പ ടുവുമൊക്കെ രശ്മിയുടെ ഫിലിമോഗ്രഫിയിലെ വലിയ നേട്ടങ്ങളാണ്. ഇപ്പോഴിതാ വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രം കൂടി രശ്മികയുടേതായി റിലീസിനെത്തുകയാണ്. ഛാവയാണ് രശ്മികയുടെ പുതിയ സിനിമ.

വിക്കി കൗശല്‍ നായകനായി എത്തുന്ന വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ഛാവ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. ഇപ്പോഴിതാ പരിപാടിയില്‍ നിന്നുള്ള രശ്മികയുടെ വീഡിയോ വൈറലായി മാറുകയാണ്. പരുക്കേറ്റ കാലുമായാണ് പരിപാടിയ്ക്കായി രശ്മി എത്തിയത്.

Rashmika

കാലിലെ പരുക്ക് കാരണം രശ്മിയ്ക്ക് സാധാരണ പോലെ നടക്കാന്‍ സാധിക്കില്ല. വീല്‍ ചെയറിന്റെ സഹായത്തോടെയാണ് താരം സഞ്ചരിക്കുന്നത്. പരിപാടിയ്ക്കും രശ്മികയെത്തിയത് വീല്‍ ചെയറിലാണ്. വൈറലായി മാറുന്ന വീഡിയോയില്‍ രശ്മിക സ്‌റ്റേജിലേക്ക് കയറി വരുന്നതാണ്. കാലിലെ പരുക്ക് കാരണം രശ്മികയ്ക്ക് നടക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ താരം ഒറ്റക്കാലില്‍ തുള്ളിത്തുള്ളിയാണ് സ്‌റ്റേജിലേക്ക് എത്തുന്നത്. ഇതോടെ വിക്കി കൗശല്‍ രശ്മികയെ കൈ പിടിച്ച് സ്റ്റേജിലേക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പരുക്കുണ്ടായിട്ടും പരിപാടിയ്ക്ക് എത്തിയതിന് രശ്മികയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്തിനാണ് വീല്‍ ചെയര്‍ ഉപയോഗിക്കാതെ തുള്ളിത്തുള്ളി സ്‌റ്റേജിലേക്ക് കയറി വന്ന് നാടകം കൡക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

രശ്മികയുടേത് വെറും നാടകമാണെന്നും ആളുകളുടെ സിമ്പതി പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ നാടകമാണെന്നാണ് സോഷ്യല്‍ മീഡിയ താരത്തെ പരിഹസിക്കുന്നത്. റാമ്പ് ഉണ്ടായിട്ടും രശ്മിക വീല്‍ ചെയര്‍ ഉപയോഗിക്കാതിരുന്നത് ആളുകള്‍ക്കിടയില്‍ തന്നെക്കുറിച്ച് ചര്‍ച്ചയുണ്ടാക്കാനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരെ ചൊരിയുന്നത്.

Rashmika

അതേസമയം താരം മനപ്പൂര്‍വ്വം ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതല്ലെന്നും റാമ്പ് ഉണ്ടായിരുന്നെങ്കിലും വീല്‍ ചെയറിന് അതിലൂടെ കടന്നു പോകാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു അതിനാലാണ് താരം സ്വയം നടന്ന് വരാന്‍ തീരുമാനിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ക്രച്ചസ് ഉപയോഗിച്ചില്ലെന്ന് വിമര്‍ശകര്‍ മറുചോദ്യം ചോദിക്കുന്നുണ്ട്. പരുക്ക് പറ്റിയ ഒരാളോട് കാണിക്കേണ്ട മിനിമ അനുകമ്പയെങ്കിലും രശ്മിക അര്‍ഹിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്.

അതേസമയം പുഷ്പ 2 വാണ് രശ്മികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയം നേടിയിരുന്നു. ഛാവയാണ് രശ്മികയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ സല്‍മാന്‍ ഖാന്റെ നായികയായി അഭിനയിക്കുന്ന സിക്കന്ദറും തീയേറ്ററുകളിലെത്തും. തെലുങ്ക് ചിത്രം ദ ഗേള്‍ഫ്രണ്ട്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന കുബേര, ഹിന്ദി ചിത്രം തമ എന്നിവയാണ് രശ്മികയുടേതായി അണിയറയിലുള്ള മറ്റ് സിനിമകള്‍.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X