For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തനിക്ക് ആലിയയോട് അൽപമെങ്കിലും ഇഷ്ടവും ബഹുമാനവും ഉണ്ടോ'; രൺബീറിന്റെ പെരുമാറ്റത്തിൽ കലിപ്പായി ആരാധകർ

  |

  ബോളിവുഡ് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ക്യൂട്ട് കപ്പിൾ എന്നാണ് ആരാധകർക്കിടയിൽ ഇവർ അറിയപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയിൽ വച്ച് വലിയ ആഘോഷമായിട്ടായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡ് ഒന്നടങ്കം ഈ താരവിവാഹത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം രണ്ടുപേരും ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അച്ഛനമ്മമാരാകാൻ പോകുന്നു എന്ന സന്തോഷ വിവരവും ഇവർ ആരാധകരുമായി പങ്കുവച്ചു. ഇപ്പോൾ പുതിയ അതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് രണ്ടുപേരും.

  Also Read: അവസരത്തിന് പകരം സെക്സ് ചോദിച്ച നിർമാതാക്കൾ, പലരും പ്രമുഖർ; തുറന്ന് പറഞ്ഞ് നടി

  അതേസമയം, ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യത്തെ ചിത്രമായ ബ്രഹ്‌മാസ്ത്ര കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതുകൊണ്ട് ഓൺ സ്ക്രീനിലെ ഇവരുടെ കെമിസ്ട്രി കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകരും.

  അതേസമയം, ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾ മുതൽ രൺബീർ ആലിയയോടുള്ള പെരുമാറ്റത്തിന്റെ പേരിൽ തുടർച്ചയായി വിമര്ശനങ്ങൾക്ക് വിധേയനാവുകയാണ്. പ്രമോഷൻ ചടങ്ങിനിടെ ആലിയയുടെ ശരീരഭാരത്തെ കളിയാക്കിയതിനാണ് ആദ്യം താരം വിമർശനം കേട്ടത്. ഇതിന് മറ്റൊരു പ്രമോഷൻ ചടങ്ങിൽ വച്ച് രൺബീർ മാപ്പ് പറഞ്ഞിരുന്നു. തന്റെ നർമ്മ ബോധം മോശമാണ്. ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം എന്ന് പറഞ്ഞ രൺബീർ ആലിയ അത് ചിരിച്ചു തള്ളി എന്നും പറഞ്ഞിരുന്നു.

  Also Read: 'ജൻമം നൽകിയ അമ്മയെ കാണണോയെന്ന് അവളോട് ചോദിച്ചു'; ദത്തെടുത്ത മകളെ കുറിച്ച് സുസ്മിത സെൻ

  കഴിഞ്ഞ ദിവസം ആലിയയുടെയും രൺബീറിന്റെയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിൽക്കുന്നതിനിടയിൽ രൺബീറിന്റെ മുടി ശരിയാക്കാൻ ആലിയ ശ്രമിക്കുന്നതും രൺബീർ ആലിയയെ തള്ളി മാറ്റുന്നതും ആയിരുന്നു വീഡിയോയിൽ. ആലിയയെ കുറിച്ച് ഓർത്ത് വിഷമം തോന്നുന്നു. രൺബീറിന് ആലിയയോട് ഇഷ്ടമില്ല എന്നൊക്കെ ആയിരുന്നു ചിലരുടെ കമന്റുകൾ.

  അതിന് പിന്നാലെ ഇപ്പോൾ മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ആലിയയും രൺബീറും ബ്രഹ്മാസ്ത്ര സംവിധായകൻ ആയാൻ മുഖർജിയും വിമാനത്താവളത്തിലേക്ക് പോകുന്നതാണ് വീഡിയോ. വീഡിയോയിൽ രൺബീറും ആലിയയും വേറെ വേറെയായിട്ടാണ് നടക്കുന്നത്. അതിനിടെ ശ്രദ്ധിച്ചില്ലെങ്കിൽ വീഴാൻ സാധ്യത ഉള്ളിടത് അവരുടെ കൂടെയുള്ള ബോഡി ഗാർഡ് ആലിയയോട് ശ്രദ്ധിക്കാൻ പറയുന്നതും കാണാം. ഇത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

  Also Read: ഷാഹിദിനെ പരസ്യമായി ചുംബിച്ച് കരീന കപൂര്‍; കാഴ്ചക്കാരനായി സെയ്ഫ് അലി ഖാനും; പിന്നെ സംഭവിച്ചത്

  ഗർഭിണിയായ ആലിയയ്‌ക്കൊപ്പം രൺബീർ നടക്കാത്തത് എന്താണെന്നും രൺബീർ എല്ലായിടത്തും കൂടെയുണ്ടാവണ്ടേ എന്നൊക്കെയാണ് നെറ്റിസൺസിന്റെ ചോദ്യം. ആലിയയുടെ ഗർഭധാരണത്തിൽ രൺബീർ അസന്തുഷ്ടനാണെന്നും അവളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം വിചിത്രമാണെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

  രൺബീർ ആലിയയെ ഡിവോഴ്‌സ് ചെയ്യുമെന്ന് തോന്നുന്നു. താങ്കൾക്ക് ആലിയയോട് സ്നേഹമുണ്ടോ, അവൾ നിന്റെ കൊച്ചിന്റെ അമ്മയാകാൻ പോകുന്നവളാണ് കുറഞ്ഞത് ഒന്ന് കൈ പിടിച്ചൂടേ എന്നൊക്കെയാണ് പലരും വീഡിയോയിൽ രോഷം പ്രകടിപ്പിച്ച് കമന്റ് ചെയ്യുന്നത്. അതേസമയം, അവരെ ഒന്ന് വെറുതെ വിട്. എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. എല്ലാവരും കുറ്റം കണ്ടുപിടിക്കാൻ ഇറങ്ങിയിരിക്കുകയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.

  Read more about: alia bhatt
  English summary
  Netizens Once Again Slam Rambir Kapoor; This Time Weired Reasons, Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X