'ഇവനെ എപ്പോഴാണ് ഒന്ന് ചിരിച്ചു കാണുക?'; യുവനായികമാർക്കൊപ്പം ആര്യൻ ഖാൻ; ചോദ്യങ്ങളുമായി ആരാധകർ!
ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള സ്റ്റാർ കിഡ് ആണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. സിനിമയിലേക്ക് ചുവടുവെച്ചിട്ടില്ലെങ്കിലും പലപ്പോഴും താരം വാർത്തകളിൽ നിറയാറുണ്ട്. പാപ്പരാസികൾക്കൊക്കെ ഏറെ പ്രിയങ്കരനാണ് ആര്യൻ ഖാൻ. സൗന്ദര്യം കൊണ്ട് അച്ഛൻ ഷാരൂഖ് ഖാന്റെ തനിപ്പകർപ്പായ ആര്യന് കൈനിറയെ ആരാധികമാരും ഉണ്ട്.
പലപ്പോഴും ബോളിവുഡിന്റെ ഗ്ലാമർ ലോകത്ത് നിന്ന് വിട്ടു നിൽക്കാൻ ശ്രമിക്കുന്ന ആളാണ് ആര്യൻ. എങ്കിലും ഇടയ്ക്കിടെ ആര്യന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഒരുപാട് ഗോസിപ്പുകളും താരപുത്രന്റെ പേരിൽ വരാറുണ്ട്. അടുത്തിടെയാണ് ആര്യനും ബോളിവുഡ് താരം നോറ ഫത്തേഹിയും പ്രണയത്തിലാണെന്ന ഗോസ്സിപ്പുകളൊക്കെ പുറത്തുവന്നത്.

അതിന് മുൻപ് ബോളിവുഡിലെ യുവനടിമാരിൽ ഒരാളായ അനന്യ പാണ്ഡെ ആര്യനോട് തനിക്ക് ക്രഷ് ആണെന്ന് പറഞ്ഞതും വാർത്തയായി മാറിയിരുന്നു. ബോളിവുഡിലെ മറ്റൊരു സ്റ്റാർ കിഡ് ആണ് അനന്യയും. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ഇപ്പോഴിതാ, ആര്യന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ബോളിവുഡ് താരം സൊഹൈൽ ഖാന്റെ മകൻ നിർവാൻ ഖാൻ, അർജുൻ രാംപാലിന്റെ മകൾ മഹിക രാംപാൽ എന്നിവർക്കൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ആര്യന്റെതായി പുറത്തു വന്നിരിക്കുന്നത്. ഇൻറർനെറ്റിൽ വൈറലായ ചിത്രങ്ങളിൽ, ആര്യൻ, നിർവാൻ, മഹിക എന്നിവർ ഓർഹാൻ അവത്രമണിക്കൊപ്പം പോസ് ചെയ്യുന്നതും കാണും.
ടെലിവിഷൻ അഭിനേതാക്കളായ നൈറ ബാനർജിയും റോഷ്‌നി വാലിയയും ഇതേ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ആര്യനും സുഹൃത്തുക്കളുമൊക്കെയായി നൈറ പങ്കുവച്ച റീലിൽ ആര്യനെ അഭിനന്ദിച്ചു കൊണ്ടാണ് അടിക്കുറിപ്പ്. എന്നാൽ, ആഘോഷത്തിന്റെ കാരണം എന്താണെന്ന് വ്യകതമല്ല. സാധാരാണ രീതിയിൽ സുഹൃത്തുക്കളുമായി നടത്തിയ പാർട്ടിയാണോ മറ്റേതെങ്കിലും വിശേഷമാണോ എന്നത് പോസ്റ്റുകളിൽ നിന്ന് വ്യക്തമല്ല.
ദിവസങ്ങൾക്ക് മുമ്പ്, അനന്യ പാണ്ഡെയുടെ സഹോദരി റൈസ പാണ്ഡേയ്ക്കും ട്വിങ്കിൾ ഖന്നയുടെ അനന്തരവൾ നയോമിക ശരണിനുമൊപ്പം നിർവാണും മഹികയും മറ്റൊരു പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതേസമയം, ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ആര്യന്റെ പോസിനെ സംബന്ധിച്ച ചർച്ചകളും ട്രോളുകളും വരുന്നുണ്ട്. വളരെ സീരിയസായാണ് ആര്യനെ ചിത്രങ്ങളിൽ കാണുന്നത്. ചിരിക്കില്ലേ, ഇവനെ എന്നാണ് ഒന്ന് ചിരിച്ചു കാണുക എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.
അതേസമയം, ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ മൂത്ത മകനാണ് ആര്യന്‍ ഖാന്‍. എന്നും ക്യാമറകള്‍ പിന്തുടരുന്ന താരപുത്രനാണ് ആര്യന്‍. അച്ഛന്റെ പാതയിലൂടെ ആര്യന്‍ സിനിമയിലെത്തുമെന്ന് നാളുകളായി അഭ്യൂഹങ്ങളുണ്ട് എന്നാൽ അത് ഇതുവരെ സംഭവിച്ചിട്ടില്ല. കുറച്ചു നാളുകൾക്ക് മുൻപാണ് ആര്യന്‍ ഖാനെ പോലീസ് മയക്കുമരുന്ന് കേസില്‍ പിടി കൂടുന്നത്. ഇത് വലിയ വാർത്തയായി മാറിയിരുന്നു. എന്നാല്‍ പിന്നീട് ഈ കേസില്‍ നിരപരാധിയെന്ന് കണ്ട് താരപുത്രനെ കുറ്റ വിമുക്തനാക്കുകയും ചെയ്തു.

ഇതിനിടെ ആര്യന്‍ ഖാന്‍ ഇൻഡസ്ട്രിയിലേക്ക് തന്റെ ചുവടുവെപ്പ് നടത്താൻ ഒരുങ്ങുകയാണ്. എന്നാൽ അഭിനയത്തിലൂടെ അല്ല ആര്യൻ എത്തുന്നത്. സംവിധാനത്തിലൂടെയാണ് താരപുത്രന്‍ അരങ്ങേറുന്നത്. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം സിനിമയല്ല വെബ് സീരീസ് ആണെന്നും വിവരമുണ്ട്. എന്നിരുന്നാലും താരപുത്രന്റെ അരങ്ങേറ്റത്തിനായി ബോളിവുഡ് കാത്തിരിക്കുകയാണ്. സോയ അക്തറിന്റെ ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെ ആര്യന്റെ സഹോദരി സുഹാന ഖാനും അരങ്ങേറ്റം കുറിക്കുന്നുണ്ട്.


Click it and Unblock the Notifications











