10 വയസായില്ലേ, ഇനിയെങ്കിലും ആ കൈ വിട്ടുകൂടെ? ഐശ്വര്യയെ ട്രോളി സോഷ്യല്‍ മീഡിയ

താരങ്ങളെ പോലെ തന്നെ ആരാധകരും മാധ്യമങ്ങളും പിന്തുടരുന്നവരാണ് താരങ്ങളുടെ മക്കളും. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്റേയും കരീന കപൂറിന്റേയും മകനായ തൈമുര്‍ മുതല്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃത വരെ ഇങ്ങനെ ആരാധകര്‍ സഥാ പിന്തുടരുന്ന കുട്ടികളാണ്. ഇത്തരത്തില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരപുത്രിയാണ് ആരാധ്യ. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചന്റേയും അഭിഷേക് ബച്ചന്റേയും മകളാണ് ആരാധ്യ.

തനി നാടന്‍ സുന്ദരിയായി ആതിരയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

ആരാധ്യ എവിടെപ്പോയാലും പാപ്പരാസികള്‍ പിന്നാലെ കൂടാറുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം പുറത്തിറങ്ങുമ്പോഴും ആരാധ്യയെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ആരാധ്യയും ഐശ്വര്യയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പലപ്പോഴും ആരാധ്യയോട് ഐശ്വര്യ കാണിക്കുന്ന സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണാകാറുണ്ട്. ഇത്തവണയും ഐശ്വര്യയ്‌ക്കെതിരെ ട്രോളുകള്‍ നിറയുകയാണ്.

ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രങ്ങള്‍

പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ആരാധ്യയുടെ കൈയ്യില്‍ മുറുകെ പിടിച്ചു നടക്കുന്ന ഐശ്വര്യയെ സോഷ്യല്‍ മീഡിയ ട്രോളിയിട്ടുണ്ട്. വീണ്ടും അത്തരത്തിലൊരു സംഭവമാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. മുംബൈയിലെ വിമാനത്താവളത്തില്‍ നിന്നുമുള്ള ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രങ്ങള്‍ വൈറലായതോടെയാണ് സംഭവം തുടങ്ങുന്നത്.

തിരികെ മുംബൈയില്‍

മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയായ പൊന്നിയന്‍ സെല്‍വനിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. ഇതിനായി ചെന്നൈയിലെത്തിയതായിരുന്നു ഐശ്വര്യ. കുടുംബവും ആഷിനൊപ്പമുണ്ടായിരുന്നു. തിരികെ മുംബൈയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തില്‍ നിന്നുമുള്ള ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രങ്ങള്‍ വൈറലായി മാറുകയായിരുന്നു.

കൈയ്യില്‍ മുറുകെ പിടിച്ച്

ചിത്രങ്ങളില്‍ ആരാധ്യയുടെ കൈയ്യില്‍ മുറുകെ പിടിച്ച് നടക്കുകയാണ് ഐശ്വര്യ. ഇതാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്. മകള്‍ക്ക് 10 വയസായി. ഇനി എപ്പോഴാണ് മകളുടെ കൈവിടാന്‍ ഐശ്വര്യ തയ്യാറാവുക എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതിലും നല്ലത് ഒക്കത്ത് ഇരുത്തി നടത്തുന്നതാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. കുട്ടിയ്ക്ക് അല്‍പ്പമെങ്കിലും സ്വാതന്ത്ര്യം നല്‍കുവെന്നും അവര്‍ പറയുന്നു.

നിങ്ങള്‍ എന്തും പറയൂ

നിരവധി പേരാണ് താരത്തിനെതിരെ പരിഹാസവുമായി എത്തുന്നത്. മുമ്പും മകളോടുള്ള അമിതസ്‌നേഹത്തിന്റെ പേരില്‍ ഐശ്വര്യയെ സോഷ്യല്‍ മീഡിയ പരിഹസിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇത്തരക്കാര്‍ക്കെതിരെ ഐശ്വര്യ മറുപടി നല്‍കിയിരുന്നു. നിങ്ങള്‍ എന്തും പറയൂ, അവള്‍ എന്റെ മകളാണ്. ഞാന്‍ അവളെ സ്‌നേഹിക്കും. ഞാന്‍ അവളെ സംരക്ഷിക്കുമെന്നായിരുന്നു ഐശ്വര്യ അന്ന് നല്‍കിയ മറുപടി.

പ്രതികരിക്കാന്‍  കൂട്ടാക്കാറില്ല

അവള്‍ എന്റെ മകളാണെന്നും എന്റെ ജീവിതമാണെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ഐശ്വര്യയെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പും ഇത്തരം ട്രോളുകളോട് പ്രതികരിക്കാന്‍ ഐശ്വര്യ കൂട്ടാക്കാറില്ല. അതുകൊണ്ട് ഇത്തവണയും താരം ട്രോളുകളെ അവഗണിക്കുമെന്ന കാര്യത്തില്‍ താരത്തിന്റെ ആരാധകര്‍ക്ക് സംശയമില്ല.

Recommended Video

Bigg Boss Malayalam Season 3 : ഇനി എലിമിനേഷൻ നാളുകളാണോ? | FilmiBeat Malayalam
അമ്മയുടേയും മകളുടേയും ചിത്രങ്ങള്‍

ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹം നടക്കുന്നത് 2007ലായിരുന്നു. 2011ലാണ് ഇവര്‍ക്ക് മകള്‍ ജനിക്കുന്നത്. മുമ്പും അമ്മയോടൊപ്പം ആരാധ്യ വേദികളിലും മറ്റും എത്തിയിട്ടുണ്ട്. അമ്മയുടേയും മകളുടേയും ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഏതൊരു അമ്മയേയും പോലെ തന്റെ മകളെ സ്‌കൂളില്‍ നിന്നും കൂട്ടാനും മറ്റും പോകുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ മുമ്പ് വൈറലായിരുന്നു.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യയുടെ പുതിയ ചിത്രം. വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്രഹ്‌മാണ്ട ചിത്രത്തിനായി നാളുകളായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X