ഇതൊക്കെ വീട്ടിൽ ചെന്നിട്ട് ആയിക്കൂടെ?, പൊതുഇടത്തിൽ മകന് മുന്നിൽ കരീനയെ ചുംബിച്ച സെയ്‌ഫിനോട് സോഷ്യൽ മീഡിയ!
ബോളിവുഡിലെ സൂപ്പർ താരജോഡികളാണ് കരീന കപൂറും സെയ്‌ഫ് അലി ഖാനും. ഏറെ നാൾ സെയ്‌ഫ് പുറകെ നടന്ന ശേഷമാണ് കരീന സമ്മതം മൂളിയത്. പിന്നീട് പ്രണയത്തിലായ ഇരുവരും വർഷങ്ങളോളം പ്രണയിച്ച ശേഷം വിവാഹിതരാവുകയായിരുന്നു. സെയ്‌ഫിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. നേരത്തെ നടി അമൃത സിങിനെ വിവാഹം ചെയ്ത നടന് ആ ബന്ധത്തിൽ രണ്ടു മക്കളും ഉണ്ടായിരുന്നു.
കരീനയുടെ ആദ്യ വിവാഹമായിരുന്നു. രണ്ടു മക്കളുള്ള സെയ്‌ഫുമായി പ്രണയത്തിലായതിനെ കുറിച്ചും വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ കരീന പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2012 ൽ നടിയെ വിവാഹം കഴിച്ചു. അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. രണ്ടുപേരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

ബോളിവുഡിലെ ക്യൂട്ടെസ്റ്റ് കാപ്പിളായി അറിയപ്പെടുന്ന ഇവരുടെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, മകൻ തൈമൂറിന് ഒപ്പമുള്ള ഇവരുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
എപ്പോഴും പാപ്പരാസികൾ വിടാതെ പിന്തുടരാറുണ്ട് ഇവരെ. കഴിഞ്ഞ ദിവസം ഇവരുടെ വീടിനു മുന്നിൽ ഒരു പാപ്പരാസി ക്യാമറയിൽ ലഭിച്ചതാണ് ഇവരുടെ പുതിയ ചിത്രം. മകൻ തൈമൂറിനെ തോളത്തെടുത്ത് നിൽക്കുന്ന സെയ്‌ഫ് ഫോണിൽ ആരുമായോ സംസാരിച്ച് വരുന്ന കരീനയെ ചുംബിക്കുന്നതാണ് വീഡിയോയിൽ. അതിന് ശേഷം ഇരുവരും വീട്ടിലേക്ക് നീങ്ങുന്നതും കാണാം.

ചിത്രവും വീഡിയോയും വൈറലായതോടെ പൊതുഇടത്തിൽ മകന് മുന്നിൽ ചുംബിച്ചതിന് താരദമ്പതികൾക്ക് എതിരെ വിമർശനവമായി എത്തുകയാണ് സോഷ്യൽ മീഡിയ. അതേസമയം, താരങ്ങളുടെ സ്നേഹം കണ്ട് കയ്യടിക്കുന്നവരും നിരവധിയാണ്. സെയ്‌ഫ് കരീനയുടെ ചുണ്ടിൽ ചുംബിച്ചതാണ് ചിലർക്ക് പ്രശ്‌നമായിരിക്കുന്നത്.

വൈറലായ വീഡിയോക്കും ചിത്രത്തിനും താഴെ നിരവധി കമന്റുകളാണ് വരുന്നത്. മനോഹരമായ വീഡിയോ, ക്യൂട്ട് മൊമന്റ് എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ചിലർ കരീനയുടെയും സെയ്‌ഫിന്റെയും പാരന്റിങ് സ്റ്റൈലിനെ അഭിനന്ദിക്കുന്നുണ്ട്. ചിലരാകട്ടെ ക്യാമറക്ക് മുന്നിലെ ചുംബനം വെറും ഷോ ഓഫ് ആണെന്നാണ് കമന്റ് ചെയ്യുന്നത്.

ഇതൊക്കെ വീടിന്റെ അകത്ത് ആയിക്കൂടെ എന്തിനാണ് ഇത്ര മോഡേൺ ആവുന്നത് എന്നാണ് ഒരാളുടെ ചോദ്യം. 'അതും മകന്റെ മുന്നിൽ വെച്ച് ഇങ്ങനെ' എന്നും കമന്റ് ചെയ്യുന്നവരുണ്ട്. വീട്ടിൽ ചെന്നിട്ടും ആകാമല്ലോ. ഇത്ര ധൃതി എന്തിനാണ്. മീഡിയക്ക് മുന്നിലുള്ള നാടകമല്ലേ ഇതൊക്കെ എന്നാണ് വേറെയൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ഇവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറാറുള്ള പാപ്പരാസികൾ പകർത്തിയിട്ടുള്ളതാണ് ചിത്രം. മുൻപും പല തവണ പാപ്പരാസികൾ ഇവരുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. മകൻ തൈമൂറിനെ പാപ്പരാസികൾ വിടാതെ പിന്തുടർന്നപ്പോൾ കരീന ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം തൈമൂറിന്റെ സ്‌കൂളിൽ നടന്ന പരിപാടിയിൽ സെയ്‌ഫും കരീനയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ കരീന പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അച്ചന്മാർക്കായുള്ള ഓട്ട മത്സരത്തിൽ സെയ്‌ഫ് അലി ഖാൻ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications