പുതിയ തുടക്കം! പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി സുസ്മിത സെന്നും ലളിത് മോദിയും

ബോളിവുഡിലെ മിന്നും താരമാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയ ബോളിവുഡിലെത്തിയ സുസ്മിത എന്നും സ്വന്തം പാതയിലൂടെ മാത്രം സഞ്ചരിച്ച താരമാണ്. അഭിനയത്തില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്തുവെങ്കിലും മോഡലിംഗില്‍ സജീവമായിരുന്നു സുസ്മിത. ഈയ്യടുത്ത് താരം അഭിനയത്തിലേക്കും മടങ്ങിയെത്തിയിരുന്നു. തിരിച്ചുവരവിലും കയ്യടി നേടാന്‍ സുസ്മിതയ്ക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ സുസ്മിത തന്റെ ജീവിതത്തിലും പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സുസ്മിതയും മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ലളിത് മോദിയാണ് ഈ വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Sushmita Sen

സുസ്മിതയോടൊപ്പമുള്ള തന്റെ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ലളിത് മോദി. ''കുടുംബത്തോടും, സുന്ദരിയായ പങ്കാളി സുസ്മിത സെന്നിനുമൊപ്പമുള്ള ലോക സഞ്ചാരത്തിന് ശേഷം ലണ്ടനില്‍ മടങ്ങിയെത്തിയിരിക്കുന്നു. ഒടുവില്‍ ഒരു പുതിയ തുടക്കവും പുതിയ ജീവിതവും. ഓവര്‍ ദ മൂണ്‍'' എന്നായിരുന്നു ലളിത് മോദി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

പുതിയ തുടക്കം എന്ന ലളിത് മോദിയുടെ പരാമര്‍ശം ഇരുവരും വിവാഹിതരായോ എന്ന സംശയം ആരാധകരില്‍ ജനിപ്പിച്ചിരുന്നു. അതിനാല്‍ ഉടനെ തന്നെ അദ്ദേഹം വിശദീകരണവുമായി എത്തുകയായിരുന്നു. '' വ്യക്തതയ്ക്ക് വേണ്ടി മാത്രം, വിവാഹിതരല്ല. ഡേറ്റിംഗ് മാത്രമാണ്. ഒരുനാള്‍ അതും നടക്കും'' എന്നായിരുന്നു ലളിത് മോദി പറഞ്ഞത്.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ലളിത് മോദി 2010 ല്‍ ഇന്ത്യ വിടുകയായിരുന്നു. അന്ന് മുതല്‍ ലണ്ടനിലാണ് ലളിത് മോദി കഴിയുന്നത്. അതേസമയം ഈയ്യടുത്തായിരുന്നു സുസ്മിത തന്റെ കാമുകനുമായി പിരിയുന്നത്. 1994 ലാണ് സുസ്മിത വിശ്വസുന്ദരിയായി മാറുന്നത്. പിന്നീട് ദസ്ദക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറി. തുടര്‍ന്ന് ബിവി നമ്പര്‍ 1, മേം പ്യാര്‍ ക്യൂന്‍ കിയാ, മേം ഹൂം ന തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് സുസ്മിത.

ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് സുസ്മിതയുടെ തിരിച്ചുവന്നത്. ഹോട്ട്‌സ്റ്റാര്‍ സീരീസായ ആര്യയിലൂടെ തിരിച്ചുവന്ന സുസ്മിത കയ്യടി നേടിയിരുന്നു. സീരീസ് രണ്ട് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ്. ആര്യയുടെ സീസണ്‍ 2വിലാണ് സുസ്മിതയുടെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. അതേസമയം സിനിമയിലേക്കുള്ള സുസ്മിതയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X