For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ഉമ്മയ്ക്ക് ഒരു പുതിയ ഹാന്‍ഡ് ബാഗ്; ഭാര്യയുടെ തല്ല് കിട്ടാതിരിക്കാന്‍ ഇമ്രാന്‍ ചെയ്തത്‌

  |

  ബോളിവുഡിലെ മുന്‍ നിര താരങ്ങളില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. സിനിമാകുടുംബത്തില്‍ നിന്നും എത്തിയ ഇമ്രാന്‍ സീരിയില്‍ കിസ്സര്‍ എന്ന പേരോടെയാണ് ബോളിവുഡിലെ താരമായി മാറുന്നത്. എന്നാല്‍ ഓണ്‍ സ്‌ക്രീനിലെ ഇമ്രാനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ജീവിതത്തിലെ ഇമ്രാന്‍. സിനിമയെ വെല്ലുന്നൊരു പ്രണയ കഥയും ഇമ്രാന് പറയാനുണ്ട്. പര്‍വീണ്‍ ഷഹാനിയാണ് ഇമ്രാന്‍ ഭാര്യ. സ്‌കൂള്‍ കാലം തൊട്ടുള്ള പ്രണയമാണ് ഇമ്രാന്റേയും പര്‍വീണിന്റേയും. രസകരമായ ആ കഥ വായിക്കാം.

  സാരിയിൽ സുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ വൈറലാവുന്നു

  ഇമ്രാന്‍ സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ പര്‍വീണുമായി പ്രണയത്തിലാവുകയായിരുന്നു. 2002 ല്‍ അമ്മാവന്‍ മഹേഷ് ഭട്ടിന്റെ അസിസ്റ്റന്റ് ആയാണ് ഇമ്രാന്‍ സിനിമയിലെത്തുന്നത്. റാസ് ആയിരുന്നു സിനിമ. പിന്നീട് ഫുട്ട്പാത്ത് എന്ന സിനിമയിലെ വേഷം ചെയ്യാന്‍ മഹേഷിന്റേയും മുകേഷ് ഭട്ടിന്റേയും നിര്‍ബന്ധത്തിന് വഴങ്ങി ഇമ്രാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമ വിജയമായില്ലെങ്കിലും ഇമ്രാന്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെയാണ് മര്‍ഡര്‍ റിലീസാകുന്നത്. ഇമ്രാന്‍ കരിയറിലെ ഏറ്റവും വലിയ വിജയം. നൂറ് ദിവസത്തിലധികം ഓടിയ സിനിമയിലൂടെ സീരിയല്‍ കിസ്സര്‍ എന്ന പേരും ഇമ്രാന് ലഭിച്ചു.

  തങ്ങളുടെ കരിയറില്‍ ഇമ്രാനും പര്‍വീണും വിജയം കണ്ടു നില്‍ക്കുന്ന സമയമായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ജീവിതം ആഗ്രഹിക്കുന്നവരാണ് ഇമ്രാനും പര്‍വീണും. അതുകൊണ്ട് തന്നെ ഇരുവരും റെഡ് കാര്‍പ്പറ്റുകളിലും മറ്റും എത്താറുമില്ല. ഇരുവരുടേയും നിക്കാഹും വളരെ സ്വകാര്യമായ ചടങ്ങായിരുന്നു. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനെത്തിയിരുന്നത്. ജീവിതത്തിലെ തന്നെക്കുറിച്ച് ഇമ്രാന്‍ പറയുന്നത് ഇങ്ങനെയാണ്.

  ''ഞാന്‍ ഓഫ് സ്‌ക്രീനില്‍ തീർത്തും വ്യത്യസ്തനാണ്. ഞാന്‍ ഒട്ടും റൊമാന്റിക് അല്ല. വിവാഹ ശേഷം ഞാന്‍ പര്‍വീണിന് സമ്മാനങ്ങള്‍ നല്‍കുകയോ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കൊണ്ടു പോവുകയോ ചെയ്തിട്ടില്ല'' എന്നായിരുന്നു താരം പറഞ്ഞത്. തന്റെ ചുംബന രംഗങ്ങള്‍ ഭാര്യയ്ക്ക് ഇപ്പോള്‍ പ്രശ്‌നമല്ലെന്നാണ് ഇമ്രാന്‍ പറയുന്നത്. ഇപ്പോള്‍ കാര്യമായി ഇടിക്കാറില്ലെന്നും പക്ഷെ നേരത്തെ ബാഗ് വച്ചായിരുന്നു അടിച്ചിരുന്നതെന്നും ഇപ്പോള്‍ കൈ കൊണ്ടാണ് ഇടിക്കുന്നതെന്നുമായിരുന്നു ഇമ്രാന്‍ പറഞ്ഞത്. കാലം പര്‍വീണിനെ ശാന്തയാക്കിയെന്നാണ് ഇമ്രാന്‍ പറയുന്നത്. അതേസമയം താനും ഭാര്യം തമ്മില്‍ ഒരു ഡീലുമുണ്ടെന്നും ഇമ്രാന്‍ പറയുന്നുണ്ട്.

  താന്‍ ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്ന ഓരോ സിനിമയ്ക്കും പര്‍വീണിന് ഒരു ഹാന്‍ഡ് ബാഗ് സമ്മാനിക്കുമെന്നാണ് ഇമ്രാന്‍ പറയുന്നത്. ഇതോടെ ഇപ്പോള്‍ ഒരു അലമാര നിറയെ പര്‍വീണിന്റെ ബാഗുകളാണെന്നും താരം തമാശയായി പറയുന്നു. 2010 ഫെബ്രുവരി മൂന്നിനാണ് ഇമ്രാനും പര്‍വീണിനും മകന്‍ ജനിക്കുന്നത്. അയാന്‍ എന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. എന്നാല്‍ അയാന് നാല് വയസുള്ളപ്പോള്‍ അവന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തി. ഹൃദയം തകര്‍ത്ത ആ വാര്‍ത്ത കേട്ടതോടെ ഇമ്രാനും പര്‍വീണും തകര്‍ന്നു പോയി. പിന്നീട് സിനിമ കുറച്ച്, മകനെ നാട്ടിലും വിദേശത്തുമായി ചികിത്സിക്കുകയായിരുന്നു താരം. ഒടുവില്‍ മകന്‍ രോഗമുക്തനായി. മകന്റെ രോഗകാലത്തെക്കുറിച്ച് പലപ്പോഴും ഇമ്രാന്‍ മനസ് തുറന്നിട്ടുണ്ട്. ആരാധകരെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു താരത്തിന്റെ വാക്കുകളും വെളിപ്പെടുത്തലുകളും.

  കാവ്യ മാധവൻ ദിലീപിൻ്റേതായിട്ട് 5 വർഷം; ഒരു സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് അവരുടെ ജീവിതത്തിലെന്ന് ആരാധകർ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മലയാള ചിത്രം എസ്രയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ഇമ്രാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഡിബൂക്ക് എന്ന് ആയിരുന്നു സിനിമയുടെ പേര്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല. അമിതാഭ് ബച്ചനൊപ്പം ഇമ്രാന്‍ ആദ്യമായി അഭിനയിച്ച ചെഹരേയും ഈയ്യടുത്തായിരുന്നു പുറത്തിറങ്ങിയത്. സല്‍മാന്‍ ഖാന്‍ ചിത്രമായ ടൈഗര്‍ ത്രീയിലെ വില്ലന്‍ വേഷത്തിലാണ് ഇമ്രാന്‍ ഇനിയെത്തുക. താരത്തിന്റെ മേക്കോവര്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആലിയ ഭട്ട് ചിത്രമായ ഗംഗുബായ് കത്തിയാവാഡിയിലും ഇമ്രാനുണ്ട്.

  Read more about: emraan hashmi
  English summary
  New Handbag For Each Kissing Scene To Wife Says Emraan Hashmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X