ചുംബനരംഗം കഴിയുന്നതോടെ മുഖം ചിമ്പാന്‍സിയെ പോലെ, സ്ലട്ട് ഷെയിം ചെയ്യാന്‍ ഫോട്ടോ തരാം: നിയ
ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് നിയ ശര്‍മ. ഓണ്‍ സ്‌ക്രീനിലെ ജനപ്രീയ നായിക ഓഫ് സ്‌ക്രീനിലും പ്രിയങ്കരിയാണ്. തന്റെ ബോള്‍ഡ് ലുക്കിലൂടെ നിയ സോഷ്യല്‍ മീഡിയയെ തീ പിടിപ്പിക്കാറുണ്ട്. ഏക് ഹസാരോം മേം, ജമായ് രാജ, നാഗിന്‍ തുടങ്ങിയ പരമ്പരകളിലൂടെയാണ് നിയ താരമായി മാറുന്നത്. പിന്നാലെ ഒടിട് പ്ലാറ്റ്‌ഫോമുകളിലേക്കും എത്തുകയായിരുന്നു.
തന്റെ ഹോട്ട് ഫാഷന്‍ ചോയ്‌സിലൂടെയും നിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പ്രണയ രംഗങ്ങള്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള നിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിയ മനസ് തുറന്നത്. സ്‌ക്രീനില്‍ കാണുന്ന ചുംബന രംഗങ്ങള്‍ തീര്‍ക്കും മെക്കാനിക്കലായിട്ടാണ് ചെയ്യുന്നതെന്നാണ് നിയ പറയുന്നത്.

പലപ്പോഴും ചുംബന രംഗങ്ങള്‍ ചെയ്ത ശേഷം തന്റെ മുഖം ചിമ്പാന്‍സിയുടേത് പോലെയാകുമെന്നാണ് താരം പറയുന്നത്. ലിപ്സ്റ്റിക് മുഖത്ത് പടര്‍ന്നാണ് മുഖം അങ്ങനെയാകുന്നത്. അതിനിടെ എന്തെങ്കിലും ഫീല്‍ ചെയ്യാനൊന്നും സമയം കിട്ടില്ലെന്നും നിയ പറയുന്നു. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താരങ്ങള്‍ കൂടുതലും ആശങ്കപ്പെടുക തങ്ങളെ കാണാന്‍ എങ്ങനെയുണ്ട് എന്നതിനെക്കുറിച്ചായിരിക്കുമെന്നും നിയ പറയുന്നു.
''തീര്‍ത്തും മെക്കാനിക്കലായ ഒന്നാണ്. ഞാന്‍ ആരെയെങ്കിലും വെബ് സീരീസിലോ മറ്റോ സ്മൂച്ച് ചെയ്താല്‍ ലിപ്സ്റ്റിക്ക് മുഴുവന്‍ എന്റെ മുഖത്തിരിക്കും. സീന്‍ കഴിയുമ്പോഴേക്കും എന്നെ കാണാന്‍ ചിമ്പാന്‍സിയെ പോലെയിരിക്കും. ആകെ കുറച്ച് സമയമായിരിക്കും കിട്ടുക ഈ സമയത്ത് ഫീല്‍ ചെയ്യാനൊന്നും പറ്റിയെന്ന് വരില്ല'' എന്നാണ് നിയ പറയുന്നത്. അതേസമയം ചുംബന രംഗങ്ങള്‍ ചെയ്യുന്നതില്‍ തനിക്കൊരിക്കലും അസ്വസ്ഥത അനുഭവപ്പെട്ടിട്ടില്ലെന്നും നിയ പറയുന്നു.
''എപ്പോഴും നമ്മളെ കാണാന്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയായിരിക്കും. വല്ലാതെ വള്‍ഗര്‍ ആയിപ്പോയോ? അതിനാല്‍ എപ്പോഴും ചിന്ത സീന്‍ എങ്ങനെ വരും എന്നതിനെക്കുറിച്ചായിരിക്കും. ഞാനൊരിക്കലും അണ്‍കംഫര്‍ട്ടബിള്‍ ആയിട്ടില്ല. ആകെ ഒന്നോ രണ്ടോ തവണയേ ചെയ്തിട്ടുള്ളൂ. ചെയ്തപ്പോള്‍ തിരികെ സീന്‍ ചെയ്യാന്‍ വരുന്നതിനായി 20 മിനുറ്റോളം തയ്യാറെടുക്കേണ്ടി വന്നു. ലിപ്സ്റ്റിക് ചുണ്ടൊഴികെ ബാക്കിയെല്ലായിടത്തും ആയിട്ടുണ്ടാകും'' എന്നും നിയ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് നിയ. തന്റെ ബോള്‍ഡ് ലുക്കിലൂടെ നിയ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. എന്നാല്‍ നിയയുടെ വസ്ത്രധാരണ രീതി പലപ്പോഴും സദാചാര ആക്രമണങ്ങള്‍ക്കും ഇട വരുത്താറുണ്ട്. ഒരിക്കല്‍ നിയ പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരെ വ്യാപക ആക്രമണം തന്നെ നടന്നിരുന്നു. ഈ സമയത്ത് നിയ നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു.

'' ഓഹോ ഇതാ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ഒരു ചിത്രം കൂടി. ഒരു പെണ്‍കുട്ടിയെ സ്ലട്ട് ഷെയിം ചെയ്യാന്‍ തയ്യാറായോ? എന്നാല്‍ നടക്കട്ടെ. ഞാന്‍ അഞ്ചെണ്ണം കൂടെ പോസ്റ്റ് ചെയ്യാം. കാരണം ശരിക്കും ഞാന്‍ അതിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. അതുകൊണ്ട് തന്നെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. തങ്ങളുടെ അര്‍ത്ഥ രഹിതമായ ജീവിതത്തില്‍ നിന്നും സമയം കണ്ടെത്തി എന്റെ വീഡിയോക്ക് നീളന്‍ കമന്റിടാന്‍ വന്നവരെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ കാരണം നിങ്ങള്‍ക്കൊരു ജോലിയായി'' എന്നായിരുന്നു നിയയുടെ മറുപടി.
നേരത്തെ വയര്‍ കുറയ്ക്കാന്‍ വേണ്ടി ഡയറ്റ് ചെയ്ത് വലഞ്ഞതിനെക്കുറിച്ചും നിയ തുറന്ന് പറഞ്ഞിരുന്നു. 'ഞാന്‍ ഭക്ഷണം കഴിക്കുന്നത് തന്നെ അങ്ങ് നിര്‍ത്തി. ഞാന്‍ ഭക്ഷണം ക്രമികരിക്കുക ആയിരുന്നില്ലെന്നാണ് നിയ പറയുന്നത്. ഞാന്‍ വിശന്ന് ഉണരുകയും വിശന്ന് തന്നെ ഉറങ്ങുകയും ചെയ്യും. ജിമ്മില്‍ പോകുന്നതും വിശന്നിട്ടാണ്. പിന്നീട് എനിക്ക് വിശപ്പ് പോലും തോന്നാതെ ആയി. കാരണം എന്റെ വിശപ്പ് തന്നെ നഷ്ടപ്പെട്ടു'' എന്നാണ് നിയ പറഞ്ഞത്.


Click it and Unblock the Notifications