പ്രിയങ്കയ്ക്ക് നല്ല ഭര്‍ത്താവായിരിക്കാന്‍ സാധിക്കുമോ എന്നെനിക്ക് പേടിയുണ്ട്; തന്റെ ഭയം പങ്കുവച്ച് നിക്ക്‌

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ പ്രിയങ്ക അവിടേയും തന്റെ വിജയം ആവര്‍ത്തിച്ചു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രിയങ്കയും പോപ്പ് ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും ഏറെ ആഘോഷിച്ച വാര്‍ത്തയായിരുന്നു.

ഇന്നും പ്രിയങ്കയും നിക്കും തങ്ങളുടെ പ്രണയത്തിലൂടെ ആരാധകരുടെ മനസ് നിറയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പരസ്പരമുള്ള സ്‌നേഹം നിക്കും പ്രിയങ്കയും വിളിച്ചു പറയാറുണ്ട്. ഇയ്യടുത്ത് ജൊനാസ് ബ്രദേഴ്്‌സ് റോസ്റ്റിംഗ് പരിപാടിയില്‍ പ്രിയങ്ക നടത്തിയ റോസ്റ്റിംഗ് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയും നിക്കും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നിക്കിന്റെ വാ്ക്കുകളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

മൊമന്റ്‌സ് ബിറ്റ്‌വീന്‍ മൊമന്റ്‌സ്

കഴിഞ്ഞ ദിവസമാണ് ജൊനാസ് സഹോദരന്മാര്‍ തങ്ങളുടെ മിനി ഡോക്യുമെന്ററി സീരിസ് പ്രഖ്യാപിച്ചത്ത. മൊമന്റ്‌സ് ബിറ്റ്‌വീന്‍ മൊമന്റ്‌സ് എന്നാണ് മിനി സീരിസിന്റെ പേര്. റിമമ്പര്‍ ദിസ് ടൂറിനിടെ ചിത്രീകരിച്ച സഹോദരന്മാരുടെ ഓഫ് സ്റ്റേജ് വീഡിയോകളാണ് സീരിസില്‍ അവതരിപ്പിക്കുന്നത്. നിക്കിന്റേയും സഹോദരന്മാരായ ജോയുടേയും കെവിന്റേയും വീഡിയോകളാണ് സീരിസിലുള്ളത്. സീരിസിലെ ആദ്യത്തെ എപ്പിസോഡ് ഡിസംബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ രണ്ടാം എപ്പിസോഡിലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍. വീഡിയോയില്‍ തന്റെ ഭയങ്ങളേയും അപകര്‍ഷതാ ബോധത്തേയും കുറിച്ചാണ് നിക്ക് സംസാരിക്കുന്നത്.

നല്ലൊരു ഭര്‍ത്താവായി മാറാന്‍

തന്നെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് വീഡിയോയില്‍ നിക്ക് പറയുന്നത്. ഭാര്യയും ഗ്ലോബല്‍ ഐക്കണുമായ പ്രിയങ്ക ചോപ്രയെക്കുറിച്ചും നിക്ക് മനസ് തുറക്കുന്നുണ്ട്. പ്രിയങ്കയ്ക്ക് നല്ലൊരു ഭര്‍ത്താവായി മാറാന്‍ തനിക്ക് സാധിക്കുമോ എന്ന ഭയം ഉണ്ടെന്നാണ് നിക്ക് വീഡിയോയില്‍ പറയുന്നത്. നല്ല സഹോദരനും നല്ല മകനും ആകാന്‍ സാധിക്കുമോ എന്ന ഭയവും നിക്ക് പങ്കുവെക്കുന്നുണ്ട് വീഡിയോയില്‍. താരത്തിന്റെ വാക്കുകളിലേക്ക്.

''നല്ല ഭര്‍ത്താവും മകനും സഹോദരനും ആകാന്‍ സാധിക്കുമോ എന്നെനിക്ക് പേടിയുണ്ട്. ഈ ലോകത്തില്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്റെ കുടുംബമാണ്. അവരെ എങ്ങനെയാണ് ഞാന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതെന്നതും അവരെ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതുമാണ്. നമുക്കെല്ലാം സ്‌നേഹം നല്‍കാനും സ്വീകരിക്കാനും നമ്മളുടേതായ വഴികളുണ്ട്'' എന്നായിരുന്നു നിക്ക് പറഞ്ഞത്. നിക്കിന്റെ ആരാധകരുടെ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോ ചര്‍ച്ചയായതോടെ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയും എത്തിയിരിക്കുകയാണ്.

നിക്കിന്റെ ആശങ്കകള്‍

നിക്കിന്റെ ആശങ്കകള്‍ മനസിലാക്കുന്നുണ്ടെന്നും എന്നാല്‍ നിക്ക് അമിതമായി ഭയപ്പെടുന്നതാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിങ്ങള്‍ സ്‌നേഹനിധിയായ, കരുതലുള്ള, മനസിലാക്കാന്‍ സാധിക്കുന്ന, ദയാലുവായ മനുഷ്യനാണെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നേരത്തെ ഒരു വര്‍ഷത്തോളം നിക്കില്‍ നിന്നും അകന്ന്, ലണ്ടനില്‍ താമസിക്കേണ്ടി വന്നതിന്റെ വിഷമം പ്രിയങ്ക പങ്കുവച്ചിരുന്നു. കൊവിഡും ലോക്ക്ഡൗണും പുതിയ സീരീസായ സിറ്റാഡലിന്റെ ഷൂട്ടിംഗുമാണ് പ്രിയങ്കയെ ഒരു വര്‍ഷത്തോളം നിക്കില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

Recommended Video

Priyanka chopra's natural hair mask
പ്രിയങ്കയും നിക്കും

അതേസമയം ഈയ്യടുത്ത് പ്രിയങ്കയും നിക്കും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരില്‍ നിന്നും നിക്കിന്റെ സര്‍ നെയിം ഒഴിവാക്കിയതായിരുന്നു അഭ്യൂഹങ്ങള്‍ക്ക് കാരണം. എന്നാല്‍ അത് തീര്‍ത്തും അടിസ്ഥാന രഹിതമായ പ്രചരണം ആണെന്ന് പിന്നെ ബോധ്യപ്പെട്ടു. നിക്കും പ്രിയങ്കയും തുടര്‍ന്നും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

Read more about: priyanka chopra nick jonas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X