അഭിഷേക് അക്കാര്യത്തില്‍ മിടുക്കന്‍; നല്ല സൗഹൃദത്തോട് അസൂയ; അവിഹിത വാര്‍ത്തകള്‍ക്കിടെ നിമ്രത്
തന്റെ അഭിനയ മികവുകൊണ്ട് കയ്യടി നേടിയിട്ടുള്ള നടിയാണ് നിമ്രത് കൗര്‍. ലഞ്ച് ബോക്‌സ് പോലുള്ള സിനിമകളിലെ നിമ്രതിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിമ്രത് വാര്‍ത്തകളില്‍ നിറയുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ്. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളുടെ പേരിലല്ല, മറിച്ച് ഓഫ് സ്‌ക്രീനിലെ ജീവിതമാണ് നിമ്രതിനെ വാര്‍ത്താ താരമാക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം നിമ്രതും നടന്‍ അഭിഷേക് ബച്ചനും പ്രണയത്തിലാണ്. ഈ പ്രണയ ബന്ധമാണ് അഭിഷേകും ഐശ്വര്യയും പിരിയാന്‍ കാരണമായത്. അഭിഷേകും നിമ്രതും നേരത്തെ ദസ്വി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്ക് പിന്നിലെ വസ്തുത എന്തെന്ന് യാതൊരു വ്യക്തതയുമില്ല. എന്നാല്‍ ഈ ഗോസിപ്പ് മൂലം സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ആക്രമണമാണ് നിമ്രത് നേരിടുന്നത്.

അഭിഷേകും ഐശ്വര്യയും പിരിയാന്‍ കാരണക്കാരിയായി എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ നിമ്രതിനെ കടന്നാക്രമിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ അഭിഷേകിനെക്കുറിച്ചുള്ള നിമ്രതിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ കൂടെ അഭിനയിച്ചവരില്‍ ഒരാളോടൊപ്പമുള്ള അനുഭവം പങ്കുവെക്കാന്‍ പറഞ്ഞപ്പോള്‍ നിമ്രത് തിരഞ്ഞെടുത്ത പേര് അഭിഷേക് ബച്ചന്റേതായിരുന്നു. അഭിഷേക് ഭക്ഷണപ്രിയന്‍ ആണെന്നാണ് നിമ്രത് പറയുന്നത്.
ഭക്ഷണ പ്രിയനും എല്ലാവരുടേയും ഇഷ്ടം അറിഞ്ഞ് ഭക്ഷണം വിളമ്പാനും അഭിഷേകിന് അറിയാമെന്നാണ് നിമ്രത് പറയുന്നത്. ഏത് നഗരത്തില്‍ ചെന്നാലും അവിടുത്ത ഏറ്റവും നല്ല ഭക്ഷണം എന്താണെന്ന് അഭിഷേകിന് അറിയാമെന്നാണ് നിമ്രത് പറയുന്നത്. ''അദ്ദേഹം ഭക്ഷണ പ്രിയനാണ്. നല്ലൊരു ആതിഥേയനുമാണ്. ഓരോ നഗരത്തിലേയും ഏത് റസ്‌റ്റോറന്റില്‍ നിന്നും എന്ത് വാങ്ങണം എന്ന് അറിയാം. ആ അനുഭവം വളരെ രസകരമായിയിരുന്നു'' എന്നാണ് നിമ്രത് പറഞ്ഞത്.
അതേസമയം തങ്ങളെക്കുറിച്ചുള്ള പ്രണയ വാര്‍ത്തകളെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് അഭിഷേകും നിമ്രതും. നേരത്തെ വാര്‍ത്തകളെക്കുറിച്ച് നിമ്രതിനോട് ചോദിച്ചപ്പോള്‍ പറയാനുള്ളവര്‍ പലതും പറയും, എന്നാല്‍ താന്‍ കരിയറില്‍ ഫോക്കസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു പറഞ്ഞത്. സൗഹൃദത്തോടുള്ള അസൂയയെക്കുറിച്ചുള്ളൊരു പോസ്റ്റും നേരത്തെ നിമ്രത് പങ്കുവച്ചിരുന്നു. ഇത് ട്രോളുകള്‍ക്കുള്ള മറുപടിയാണെന്നാണ് കരുതപ്പെടുന്നത്.

അതേസമയം എന്താണ് അഭിഷേകും ഐശ്വര്യയും പിരിയാനുള്ള കാരണമെന്ന് വ്യക്തമല്ല. തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് മാസങ്ങളായിട്ടും അഭിഷേകും ഐശ്വര്യയും മൗനം പാലിക്കുകയാണ്. പൊതുവെ വിവാദങ്ങളോട് പ്രതികരിക്കുന്ന ശീലം ബച്ചന്‍ കുടുംബത്തിലില്ല. അത് തന്നെയാണ് അഭിഷേക് ചെയ്യുന്നതെന്നാണ് കരുതപ്പെടുന്നത്. ഐശ്വര്യ റായും വിവാദങ്ങളോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട താരജോഡി പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകരെ കടുത്ത നിരാശയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
അതേസമയം ഐ വാണ്ട് ടു ടോക്ക് ആണ് അഭിഷേക് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷൂജിത് സിര്‍ക്കാര്‍ ഒരുക്കിയ സിനിമയിലെ അഭിഷേകിന്റെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും ജോലിയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലാണ് ഐശ്വര്യ ഒടുവിലായി അഭിനയിച്ചത്.


Click it and Unblock the Notifications