കാജല്‍ ഉടനെ തന്നെ അമ്മയാകണം, അതിനൊരു കാരണമുണ്ട്; ആഗ്രഹം പറഞ്ഞ് സഹോദരി
ഈ ജൂണ്‍ 19 നായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ പിറന്നാള്‍. സോഷ്യല്‍ മീഡിയയും ആരാധകരും താരങ്ങളുമെല്ലാം പ്രിയനായികയ്ക്ക് ആശംസകളുമായി എത്തി. പിറന്നാള്‍ ദിനത്തില്‍ കാജലിന്റെ സഹോദരി നിഷ അഗര്‍വാള്‍ പങ്കുവച്ചതൊരു പ്രത്യേക ആഗ്രഹമായിരുന്നു. ഇത്തിരി സ്വാര്‍ത്ഥയുള്ളൊരു ആഗ്രഹം. കാജലിനും ഗൗതം കിച്ച്‌ലുവിനും ഉടനെ തന്നെ ഒരു കുഞ്ഞ് ജനിക്കട്ടെ എന്നായിരുന്നു നിഷയുടെ ആഗ്രഹം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കാജലും ഗൗതമും വിവാഹം.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. അവള്‍ക്കൊരു കുഞ്ഞ് വേഗം തന്നെയുണ്ടാകട്ടെ എന്നാണ് എന്റെ ആഗ്രഹം. അതിന് പിന്നിലൊരു സ്വാര്‍ത്ഥ താല്‍പര്യവുമുണ്ട്. കാരണം അവര്‍ വൈകുന്തോറും എന്റെ മകന് പ്രായം കൂടും. അവനിപ്പോള്‍ മൂന്ന് വയസായി. എന്നായിരുന്നു നിഷ പറഞ്ഞത്. സഹോദരന്മാരോ സഹോദരിമാരെ ഉണ്ടാവുക എന്നത് വളരെ നല്ല കാര്യമാണെന്നും അതൊരു ഭാഗ്യമാണെന്നും നിഷ പറയുന്നു.

തന്റെ മകന് ഒരു സഹോദരനോ സഹോദരിയോ ഇല്ല. അവന്‍ എപ്പോഴും എന്നോട് ചോദിക്കുന്നത് മമ്മ എപ്പോഴാണ് എനിക്കൊരു അനിയനോ അനിയത്തിയോ വരിക എന്നാണ്. അവനോട് കാജല്‍ വല്യമ്മയോട് ചോദിക്കാനാണ് ഞാന്‍ പറയാറുള്ളതെന്നും നിഷ പറയുന്നു. തന്റെ 36-ാം ജന്മദിനമാണ് കഴിഞ്ഞ ദിവസം കാജല്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ കാജലിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള ഗൗതമിന്റെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.
സാരിയിലും മോഡേണ്‍ ലുക്കിലും തിളങ്ങി കനിഹ; ഹോട്ട് ചിത്രങ്ങള്‍
Recommended Video
അതേസമയം വിവാഹത്തിന് പിന്നാലെ കാജല്‍ അഭിനയത്തില്‍ നിന്നും പിന്മാറുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്ത ഒരു അഭിമുഖത്തില്‍ താന്‍ അഭിനയിക്കുന്നതിനോട് ഗൗതമിനും കുടുംബത്തിനും എതിര്‍പ്പില്ലെന്നും ഗൗതം വേണ്ടെന്ന് പറഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും കാജല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുള്ള സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം കാജല്‍ അഭിനയത്തില്‍ നിന്നും പിന്മാറുമെന്നും ഗൗതമിനൊപ്പം ബിസിനസില്‍ ശ്രദ്ധിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications