മക്കളെ കാണാന്‍ അനുവദിക്കുന്നില്ല, ഭാര്യയുടെ മാനസിക പീഡനം; ഞാന്‍ ഗന്ധര്‍വ്വന്‍ താരത്തിന് സംഭവിച്ചത്
സിനിമാ ആസ്വാദകരുടെ മനസില്‍ എന്നെന്നും ഇടം ഒരുപാട് സിനിമകളൊന്നും ചെയ്യേണ്ടതില്ല. ഒരു സിനിമ കൊണ്ട് മാത്രം എന്നെന്നും ഓര്‍ത്തിരിക്കുന്ന താരങ്ങളായി മാറിയ നിരവധി പേരുണ്ട്. അത്തരത്തിലൊരു താരമാണ് നിതീഷ് ഭരദ്വാജ്. പത്മരാജന്‍ സംവിധാനം ചെയ്ത ഞാന്‍ ഗാന്ധര്‍വ്വന്‍ എന്ന ക്ലാസിക്കിലൂടെയാണ് നിതീഷ് സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടുന്നത്. ഇന്നും ഗന്ധര്‍വ്വനും ആ മുഖവും മലയാളികള്‍ മറന്നിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ നിതീഷുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. മുന്‍ ഭാര്യയ്‌ക്കെതിരെ പോലീസ് കേസുമായി എത്തിയിരിക്കുകയാണ് നിതീഷ് ഭരദ്വാജ്. തന്റെ മുന്‍ ഭാര്യയായ സ്മിത തന്നെ മാനസികാമായി പീഡിപ്പിക്കുന്നവെന്നാണ് നിതീഷിന്റെ പരാതി. മധ്യപ്രദേശ് കേഡര്‍ ഐഎസ് ഉദ്യോഗസ്ഥയാണ് സ്മിത. ഏറെ നാളായി സ്മിത തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് നിതീഷിന്റെ പരാതി.

മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനാണ് നിതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വനിലൂടെ മലയാളികള്‍ക്കും അദ്ദേഹം സുപരിചിതനാണ്. പത്മരാജന്റെ അവസാന സിനിമയായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായെങ്കിലും പിന്നീട് ആരാധകരുടെ പ്രതീ നേടിയെടുക്കുകയായിരുന്നു. ചിത്രത്തിലെ നിതീഷിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.
ഭോപ്പാല്‍ പോലീസ് കമ്മീഷണര്‍ ഹരിനാരായണാചാരി മിശ്രക്കാണ് നിതീഷ് പരാതി നല്‍കിയത്. മുന്‍ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നുമാണ് നിതീഷ് പരാതിയില്‍ പറയുന്നത്. പിന്നാലെ നിതീഷ് ഭരദ്വാജിന്റെ പരാതിയില്‍ ഭോപ്പാല്‍ പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അഡീഷണല്‍ ഡിസിപി ശാലിനി ദീക്ഷിതിനാണ് അന്വേഷണ ചുമതല.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് നീതിഷും സ്മിതയും. എന്നാല്‍ 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു.
നിതീഷും സ്മിതയും 2009 മാര്‍ച്ച് 14നാണ് വിവാഹിതരാകുന്നത്. പതിനൊന്ന് വയസുള്ള ഇരട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് നിതീഷും സ്മിതയും. എന്നാല്‍ ആ ദമ്പാത്യ ജീവിതത്തിന് നീണ്ടൊരു ആയുസുണ്ടായിരുന്നില്ല. 2022ല്‍ നിയമപരമായി വിവാഹോമോചനം നേടുകയായിരുന്നു ഇരുവരും. വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് പെണ്‍മക്കളോടൊപ്പം സ്മിത ഇന്‍ഡോറിലേക്ക് താമസം മാറ്റുകയും ചെയ്തു.

2019 സെപ്റ്റംബറിലാണ് നിതീഷ് ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തത്. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു നിതീഷ് മുമ്പൊരു അഭിമുഖത്തില്‍ പ്രതികരിച്ചത്. അതേസമയം, മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നും നിതീഷ് നേരത്തെ പറഞ്ഞിരുന്നു. താരത്തിന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് വലിയ നിരാശയാണ് അന്ന് നല്‍കിയത്.
മോനിഷ പട്ടേല്‍ ആണ് നിതീഷിന്റെ ആദ്യ ഭാര്യ. ആദ്യ വിാവഹത്തിലെ രണ്ട് കുട്ടികള്‍ അമ്മയോടൊപ്പമാണ് കഴിയുന്നത്. 1991ല്‍ വിവാഹിതരായ ഇവര്‍ 2005ലാണ് വേര്‍ പിരിയുന്നത്. പിന്നീട് 2009ല്‍ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിത ഗേറ്റിനെ വിവാഹം കഴിക്കുകയായിരുന്നു. സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നിതീഷിനെ ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് പുരാണ സീരിയലുകളിലൂടെയാണ്. 1991 ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ സംവിധാന ചെയ്തത് പി പത്മരാജന്‍ ആയിരുന്നു. സുപര്‍ണ ആനന്ദ് ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും ചിത്രം പിന്നീട് കള്‍ട്ട് ക്ലാസിക് ആയി മാറുകയായിരുന്നു. പത്മരാജന്റെ അവസാന സിനിമ കൂടിയായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍.


Click it and Unblock the Notifications











