For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ആരും പഞ്ചാരയടിക്കാറില്ല, നീ ഹോട്ട് ആണെന്ന് പറഞ്ഞിട്ടില്ല; സങ്കടം പറഞ്ഞ് ദിഷ, വിഷമം മാറിയതിങ്ങനെ!

  |

  ബോളിവുഡിലെ നടിമാരില്‍ മുന്‍നിര സ്ഥാനം അലങ്കരിക്കുന്ന താരമാണ് ദിഷ പഠാനി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ദിഷയ്ക്ക സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ദിഷ. താരത്തിന്റെ വര്‍ക്ക് ഔട്ട് വീഡിയോകളും ബിക്കിനി ചിത്രങ്ങളുിമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതിസുന്ദരിയായ ദിഷയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

  Also Read: 'ഭ്രാന്ത് പിടിച്ച് അലറിക്കരയുകയായിരുന്നു'; പ്രാണവേദന കൊണ്ടു പിടഞ്ഞ ആ നിമിഷങ്ങളെക്കുറിച്ച് നടി പ്രണിത സുഭാഷ്

  എന്നാല്‍ രസകരമായൊരു വസ്തുത ഇത്ര സുന്ദരിയാണെങ്കിലും ദിഷയുടെ പിന്നാലെ ആരും തന്നെ ഇതുവരെ പഞ്ചാരയടിച്ച് നടന്നിട്ടില്ല എന്നതാണ്. ഒരിക്കല്‍ ദിഷ തന്നെയാണ് അതേക്കുറിച്ച് മനസ് തുറന്നത്. നിന്നെ കാണാന്‍ ഭംഗിയുണ്ടെന്നോ നീ ഹോട്ട് ആണെന്നോ ഒരു പുരുഷന്‍ പോലും തന്നോട് പറഞ്ഞിട്ടില്ലെന്നാണ് ദിഷ പറയുന്നത്. താരത്തിന്റെ വാക്കുകളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരിക്കല്‍ ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിഷ പഠാനി മനസ് തുറന്നത്. ''എന്റെ ജീവിതത്തിലുടനീളം, ഒരു പുരുഷന്‍ പോലും എന്റെ അടുത്ത് വന്ന് നീ ഹോട്ട് ആണെന്ന് പറഞ്ഞിട്ടില്ല. ആരും എന്നോട് പഞ്ചാരയടിക്കാറില്ല. അതിനായി ശ്രമിക്കുക പോലും ചെയ്തിട്ടില്ല. ചെറുപ്പകാലം മുതല്‍ ഇതുവരും തന്നെ എന്നോട് അങ്ങനെ സമീപിച്ചിട്ടില്ല. എനിക്കൊരു കുമ്പസാരമുണ്ട്. ചെറുപ്പത്തില്‍ ഞാനൊരു ടോം ബോയ് ആയിരുന്നു. എന്റെ അച്ഛന്‍ എന്നെ വളര്‍ത്തിയത് ആണ്‍കുട്ടികളെ പോലെയായിരുന്നു. ഒമ്പതാം ക്ലാസ് വരെ മുടി ചെറുതാക്കിയായിരുന്നു വെട്ടിയിരുന്നത്. പത്താം ക്ലാസില്‍ എത്തിയതോടെയാണ് മുടി നീട്ടുന്നത്. ഞാന്‍ അന്തര്‍മുഖയുമായിരുന്നു. സ്‌കൂളില്‍ അധികം സംസാരിക്കാത്ത, എന്നും ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന കുട്ടിയായിരുന്നു ഞാന്‍'' എന്നാണ് ദിഷ പഠാനി പറയുന്നത്.

  എന്തായാലും സിനിമയിലെത്തിയ ശേഷം ദിഷയുടെ വിഷമം മാറിയെന്ന് തന്നെ പറയാം. ഇന്ന് സിനിമയിലെ താരങ്ങളും താരങ്ങളുമെല്ലാം ഒരുപോലെ പറയുന്നതാണ് ദിഷ കാണാന്‍ സുന്ദരിയാണെന്നും ഹോട്ട് ആണെന്നുമൊക്കെ. ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ തന്നെ താന്‍ സുന്ദരിയാണെന്നും കഠിനാധ്വാനിയാണെന്നും പറഞ്ഞതിനെക്കുറിച്ചും ദിഷ മനസ് തുറക്കുന്നുണ്ട്. ''അദ്ദേഹം അങ്ങനെ പറഞ്ഞുവോ? എന്താണ് കൂടുതല്‍ ആളുകള്‍ വന്ന് എന്നെക്കുറിച്ച് അങ്ങനെ പറയാത്തത്? സല്‍മാന്‍ സാര്‍ അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ നല്ല മനസ്. അദ്ദേഹത്തിന്റെ അരികില്‍ സഹായത്തിനായി നിരവധി പേര്‍ വരുന്നതും അദ്ദേഹം അവരെ സഹായിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്'' എന്നും ദിഷ പറഞ്ഞിരുന്നു.

  തെലുങ്കിലൂടെയായിരുന്നു ദിഷയുടെ അരങ്ങേറ്റം. ലോഫര്‍ ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമയിലൂടെ ബോളിവുഡിലെത്തുകയായിരുന്നു. ചിത്രം വന്‍ വിജയമായി മാറിയതോടെ ദിഷയും താരമായി മാറുകയായിരുന്നു. തുടര്‍ന്ന് ബാഗി 2, മലംഗ്, ഭാരത് തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങൡലൂടെ കൈയ്യടി നേടുകയായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ രാധെയാണ് ദിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  നിരവധി സിനിമകളാണ് ദിഷുടേതായി പുറത്തിറങ്ങാനുള്ളത്. ഏക് വില്ലന്‍ റിട്ടേണ്‍സ്, യോദ്ധ, കിത്‌ന, പ്രൊജക്ട് കെ എന്നിവയാണ് ദിഷയുടെ അണിയറയിലുള്ള സിനിമകള്‍. ഏറെ പ്രതീക്ഷയോടെയാണ് ദിഷയെ ബോളിവുഡ് ഉറ്റു നോക്കുന്നത്. ഫിറ്റ്‌നസ് ഫ്രീക്ക് ആയ ദിഷയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ നിരന്തരം വൈറലായി മാറാറുണ്ട്. താരത്തിന്റെ ബിക്കിനി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയായ ദിഷ മ്യൂസിക് വീഡിയോകളിലും ഡാന്‍സ് നമ്പറുകളിലും അഭിനയിച്ചിട്ടുണ്ട്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇന്നലെയായിരുന്നു ദിഷയുടെ ജന്മദിനം. താരത്തിന് ആശംസകളുമായി സിനിമാ രംഗത്തു നിന്നും നിരവധി പേര്‍ എത്തിയിരുന്നു. പ്രിയതാരത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ആശംസാപ്രവാഹമായിരുന്നു. ബാഴ്‌സലോണയില്‍ വച്ചാണ് താരം തന്റെ ജന്മദിനം ആഘോഷിച്ചത്. അതേസമയം ദിഷ നടന്‍ ടൈഗര്‍ ഷ്രോഫുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള യാത്രകളുടേയും മറ്റും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ദിഷയ്ക്ക് ടൈഗറിന്റെ സഹോദരി നേര്‍ന്ന പിറന്നാള്‍ ആശംസയും ശ്രദ്ധ നേടിയിരുന്നു.

  Read more about: disha patani
  English summary
  No Man Ever Told Me Iam Hot Nor Flirted With Says Disha Patani As Her Bikini Looks Is Creating Waves
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X