പ്രശസ്തിയ്ക്ക് വേണ്ടി ആ നടനെ പ്രണയിക്കാന്‍ പറഞ്ഞു! പിആര്‍ കളികള്‍ വെളിപ്പെടുത്തി നോറ ഫത്തേഹി

പലപ്പോഴും സിനിമയുടെ ലോകം പുറമെ കാണുന്നതായിരിക്കില്ല. പ്രശസ്തിയ്ക്കും അവസരങ്ങള്‍ക്കും വേണ്ടിയും ഏതറ്റം വരെ പോകാനും ചിലർ തയ്യാറാകും. അതിനായി വിവാദങ്ങള്‍ സ്വയം സൃഷ്ടിക്കുക മുതല്‍ ഗോസിപ്പുകള്‍ പടച്ചുവിടുക വരെയുള്ള പല വേലത്തരങ്ങളും ചെയ്യാറുണ്ട്. പിആർ വർക്കുകളുടെ മികവില്‍ വാർത്തകളില്‍ നിറഞ്ഞു നില്‍ക്കാനായി പലരും ശ്രമിക്കാറുണ്ട്. ബോളിവുഡിന്റെ ആ മുഖത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി നോറ ഫത്തേഹി.

വിദേശത്തു നിന്നും വന്ന് ഇന്ത്യക്കാരുടെ പ്രിയം നേടിയെടുത്ത താരങ്ങളുടെ പട്ടികയില്‍ അവസാനത്തെയാളാണ് നോറ ഫത്തേഹി. മൊറോക്കക്കാരിയായ നോറ തന്റെ അസാധ്യ ഡാന്‍സ് പെര്‍ഫോമന്‍സിലൂടെയാണ് ബോളിവുഡിലെ താരമായി മാറുന്നത്. ഇന്ന് വാണിജ്യ സിനിമകളില്‍ നോറയുടെ ഐറ്റം ഡാന്‍സ് എന്ന് ബോളിവുഡില്‍ നിര്‍ബന്ധമാണ്. നോറയുടെ തരംഗം ബോളിവുഡും കടന്ന് ഇങ്ങ് മലയാളം വരെ എത്തുകയും ചെയ്തിട്ടുണ്ട്.

സിനിമയില്‍ തന്റെ ഡാന്‍സ് കൊണ്ട് ഇളക്കി മറിക്കുന്ന നോറ ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും കയ്യടി നേടിയിട്ടുണ്ട്. നോറ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളും വന്‍ ഓളമുയര്‍ത്താറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ ഉള്‍ക്കളികളെക്കുറിച്ചുള്ള നോറയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സൂം എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് നോറ മനസ് തുറന്നത്.

Nora Fatehi

''എന്നോട് സ്ഥിരമായി പറഞ്ഞിട്ടുള്ളത് ഡേറ്റ് ചെയ്യണം എന്നാണ്. പ്രശസ്തരായവരെ പ്രണയിക്കണം എന്ന്. പിആറിന് വേണ്ടി പ്രണയിക്കണം എന്ന്. ഞാന്‍ ആ മണ്ടത്തരങ്ങള്‍ ചെവിക്കൊണ്ടില്ല. അതില്‍ ഞാന്‍ സന്തോഷിക്കുന്നുണ്ട്. ഞാന്‍ തന്നെയാണ് എന്റെ നിയമങ്ങള്‍ ഉണ്ടാക്കുന്നത്. എന്റെ ഇഷ്ടത്തിനാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ കൂടെ ഒരു നടന്‍ ഉണ്ടാകുന്നത് കൊണ്ടല്ല ഞാന്‍ വിജയിക്കുന്നത്'' എന്നാണ് പിആര്‍ വര്‍ക്കുകളെക്കുറിച്ച് നോറയുടെ വെളിപ്പെടുത്തല്‍.

ഈ വീഡിയോ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചിലര്‍ താരത്തെ പിന്തുണച്ച് എത്തിയപ്പോള്‍ മറ്റ് ചിലര്‍ന നോറയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. നടനെ പ്രണയിച്ചില്ല, പകരം മുതലാളിയെ തന്നെ പ്രണയിച്ചു, അങ്കത് ബേദിയെ മാത്രമാണ് പ്രണയിച്ചത്, പിന്നീട് വിവാഹിതനായ ബുഷന്‍ കുമാറിനേയും ഇടയ്ക്ക് സുകേഷിനേയും പ്രണയിച്ചു എന്നൊക്കെയാണ് നോറയെ വിമര്‍ശിച്ചെത്തുന്നവരുടെ കമന്റുകള്‍.

സത്യമേവ ജയതേയിലെ ദില്‍ബര്‍ എന്ന പാട്ടിലൂടെയാണ് നോറ താരമായി മാറുന്നത്. പാട്ടും നോറയും ഡാന്‍സും വലിയ തരംഗമായി മാറി. അതോടെ നോറയുടെ ഡാന്‍സ് എന്നത് വിജയ ഫോര്‍മുലയില്‍ നിര്‍ണായക ഘടകമായി മാറുകയായിരന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ നോറ അഭിനയിച്ചു മലയാളത്തിലും നോറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് നോറ മലയാളത്തില്‍ സാന്നിധ്യം അറിയിക്കുന്നത്.

Nora Fatehi

സിനിമയ്ക്ക് പുറമെ ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും നോറ കയ്യടി നേടിയിട്ടുണ്ട്. നിരവധി സംഗീത ആല്‍ബങ്ങളിലും നോറ അഭിനയിച്ചിട്ടുണ്ട്.നോറയെ അവസാനമായി കണ്ടത് ആക്ഷന്‍ ഹീറോയിലാണ്. ആയുഷ്മാന്‍ ഖുറാന നായകനായ ചിത്രത്തില്‍ ജേഡാ നഷാ എന്ന പാട്ടിലാണ് നോറ തകര്‍ത്താടിയത്. മഡ്ഗാവ് എക്‌സ്പ്രസ് ആണ് നോറയുടെ പുതിയ സിനിമ.

More from Filmibeat

Read more about: nora fatehi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X