ദേഷ്യത്തിന്റെ പേരിൽ പിരിഞ്ഞ ഐശ്വര്യ, പത്ത് വർഷം പ്രണയിച്ച സംഗീത! കൂടാതെ ഈ നായികമാരും; സൽമാന്റെ പ്രണയങ്ങൾ!

ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് സല്‍മാന്‍ ഖാന്‍. സിനിമാ കുടുംബത്തില്‍ നിന്നുമെത്തിയ സൽമാൻ ഇന്ത്യയിലെ തന്നെ മുൻനിര താരമായി പേരെടുക്കുകയായിരുന്നു. വലിയ ആരാധകവൃന്ദമാണ് താരത്തിനുള്ളത്.

കരിയറില്‍ നിരവധി വിവാദങ്ങളിലും പ്രശ്‌നങ്ങളിലുമെല്ലാം പെട്ടിട്ടുണ്ട് നടൻ. കേസുകളും ജയില്‍വാസവുമൊക്കെ സല്‍മാന്‍ ഖാന്റെ കരയറിൽ ഉടനീളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സല്‍മാനുള്ള ആരാധക പിന്തുണ കുറച്ചിട്ടില്ലെന്നതാണ് വാസ്തവം.

സൽമാനിപ്പോഴും അവിവാഹിതനായി തുടരുകയാണ്

അതേസമയം, ഇന്ത്യൻ സിനിമയിലെ എലിജിബിൾ ബാച്ചിലേഴ്സിൽ ഒരാളാണ് സൽമാൻ ഖാൻ. വയസ് അമ്പത്തിയഞ്ച് പിന്നിട്ടെങ്കിലും സൽമാനിപ്പോഴും അവിവാഹിതനായി തുടരുകയാണ്. എന്നാൽ പ്രണയബന്ധങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട് താരത്തിന്. ധാരാളം നടിമാർ നടന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.

അതിലെ മിക്ക ബന്ധങ്ങളും വിവാഹത്തിലേക്ക് എത്തും മുന്നേ തകരുകയും ചെയ്തിരുന്നു. ഇന്നും പല അഭ്യൂഹങ്ങളും നടന്റെ പേരിൽ ഉയരുന്നുണ്ട്. അടുത്തിടെ നടി പൂജാ ഹെഗ്‌ഡെയുമായി സൽമാൻ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഐശ്വര്യ റായും കത്രീനയും ഒക്കെ അടങ്ങുന്ന ലിസ്റ്റിലെ പുതിയ പേരാണ് പൂജയുടേത്. അങ്ങനെ സൽമാന്റെ ജീവിതത്തിലൂടെ കടന്നു പോയ നടിമാരെ അറിയാം.

ഇവർ 90 കളിൽ പ്രണയത്തിലാവുകയായിരുന്നു

സൽമാൻ ഖാന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബന്ധമാണ് നടി ഐശ്വര്യ റായുമായുള്ള ബന്ധം. ഹം ദിൽ ചുകേ സനം ഉൾപ്പെടെയുള്ള സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുള്ള ഇവർ 90 കളിൽ പ്രണയത്തിലാവുകയായിരുന്നു. സിനിമാ സീറ്റുകളിലെ സൗഹൃദമാണ് പ്രണയമായി മാറിയത്. എന്നാൽ അധികം വൈകാതെ ഇവർ പിരിഞ്ഞു.

സൽമാന്റെ ദേഷ്യമാണ് അവരുടെ ബന്ധം തകരാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. തന്നെ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ഐശ്വര്യ രംഗത്തെത്തിയിരുന്നു. 2001 ലാണ് ഇവർ ബന്ധം അവസാനിപ്പിച്ചത്.

കത്രീന സൽമാൻ ഖാനുമായി സൗഹൃദം നിലനിർത്തുന്നുണ്ട്

സൽമാനുമായി പ്രണയത്തിലായിരുന്ന മറ്റൊരു നടിയാണ് കത്രീന കൈഫ്. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇവർ കുറേക്കാലം പ്രണയത്തിലായിരുന്നു എന്നാൽ പിന്നീട് പിരിയുകയായിരുന്നു. രൺബീർ കപൂറുയുമായി പ്രണയത്തിലായതോടെയാണ് കത്രീന പിരിഞ്ഞതെന്നാണ് വിവരം. ഇപ്പോൾ വിക്കി കൗശലിനെ വിവാഹം കഴിച്ചു കഴിയുന്ന കത്രീന സൽമാൻ ഖാനുമായി സൗഹൃദം നിലനിർത്തുന്നുണ്ട്.

പത്ത് വർഷത്തിലേറെ ഇവർ പ്രണയിച്ചിരുന്നു

സൽമാന്റെ ഏറ്റവും കൂടുതൽ കാലം പ്രണയത്തിലായിരുന്ന നടിയാണ് സംഗീത ബിജ്‌ലാനി. പത്ത് വർഷത്തിലേറെ ഇവർ പ്രണയിച്ചിരുന്നു. വിവാഹത്തിനായി കാർഡുകൾ വരെ പ്രിന്റ് ചെയ്തതായി താരം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

യൂലിയ വന്തുർ ആണ് അടുത്ത പ്രണയിനി. എന്നാൽ യൂലിയയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികളിൽ സൽമാൻ ഒരിക്കലും പ്രതികരിച്ചിട്ടില്ല, പക്ഷേ ഇരുവരും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. കുടുംബ പരിപാടികളിലും സൽമാന്റെ ഫാം ഹൗസിലും പലപ്പോഴും യൂലിയ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കൂട്ടത്തിൽ ഏറ്റവും ഒടുവിൽ എത്തിയതാണ് പൂജ ഹെഗ്‌ഡെ

സോമി അലിയാണ് മറ്റൊരു കാമുകി. ഏഴ് വർഷത്തോളം നടിയുമായി പ്രണയത്തിലായിരുന്നു താരം. സൽമാൻ ഖാനെതിരെ ധാരാളം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് താരം. സൽമാൻ ഖാന്റെ ഒപ്പം ചേർത്ത് കേട്ട മറ്റൊരു പേരാണ് സറീൻ ഖാന്റേത്. പിന്നെ വന്നൊരു പേരാണ് സ്നേഹ ഉള്ളാൾ.

കൂട്ടത്തിൽ ഏറ്റവും ഒടുവിൽ എത്തിയതാണ് പൂജ ഹെഗ്‌ഡെ. കിസി കാ ഭായ് കിസി ജാൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്ന താരങ്ങൾ ഷൂട്ടിംഗിനിടെ പ്രണയത്തിലായതായി എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X