കല്യാണം കഴിഞ്ഞിട്ടില്ല, മോതിരവുമില്ല! പ്രണയ വാര്‍ത്തകളോട് സുസ്മിത; മക്കള്‍ക്കൊപ്പമെന്ന് താരം

സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം ഇപ്പോള്‍ ചര്‍ച്ചാ വിഷയം ഒരു പ്രണയമാണ്. നടി സുസ്മിത സെന്നും ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയുമാണ് ആ പ്രണയ കഥയിലെ താരങ്ങള്‍. ഇന്നലെയായിരുന്നു സോഷ്യല്‍ മീഡിയയെ ഇളക്കി മറച്ചു കൊണ്ട് തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ലളിത് മോദി പുറത്ത് വിടുകയായിരുന്നു.

സുസ്മിതയോടൊപ്പവും കുടുംബത്തോടൊപ്പവുമുള്ള തന്റെ വിനോദ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ലളിത് മോദി തങ്ങള്‍ പ്രണയത്തിലാണെന്ന് അറിയിച്ചതോടെ. സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ ലളിത് മോദി ലണ്ടനിലാണ് ഇപ്പോള്‍. വാര്‍ത്ത നിമിഷങ്ങള്‍ക്കകം തന്നെ കാട്ടുതീ പോലെ പടരുകയായിരുന്നു.

 പ്രതികരണവുമായി സുസ്മിത

ഇപ്പോഴിതാ സംഭവത്തില്‍ സുസ്മിതയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. പുതിയ തുടക്കം എന്നായിരുന്നു സുസ്മിതയുമായുള്ള ജീവിതത്തെക്കുറിച്ച് നേരത്തെ ലളിത് മോദി പറഞ്ഞത്. ഇതോടെ ഇരുവരും വിവാഹിതരായെന്നും നിശ്ചയം കഴിഞ്ഞെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നാണ് ലളിത് മോദി പറയുന്നത്.

പിന്നാലെയാണ് സുസ്മിതയുടെ വിശദീകരണവുമായി എത്തിയത്. തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 'അയാം ഇന്‍ എ ഹാപ്പി പ്ലേസ്. വിവാഹം കഴിഞ്ഞിട്ടില്ല. മോതിരവുമില്ല. ഉപാധികളില്ലാതെ, സ്‌നേഹത്താല്‍ ചുറ്റപ്പെട്ട്. വേണ്ടത്ര വിശദീകരണം നല്‍കിക്കഴിഞ്ഞു. ഇനി ജീവിതത്തിലേക്ക് തിരികെ പോകൂ, ജോലി ചെയ്യു. എന്നത്തേയും പോലെ എന്റെ സന്തോഷം പങ്കിട്ടതിന് നന്ദി. ഇത് നിങ്ങളുടെ ബിസിനസല്ല. ലവ് യു ഗായ്‌സ്'' എന്നായിരുന്നു സുസ്മിതയുടെ പോസ്റ്റ്.

വിവാഹം

ഇതോടെ സുസ്മിതയും ലളിത് മോദിയും വിവാഹം കഴിച്ചെന്നും വിവാഹ നിശ്ചയം കഴിഞ്ഞെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളെ താരം തന്നെ തള്ളിയിരിക്കുകയാണ്. എന്നാല്‍ പ്രണയത്തിലല്ലെന്ന് താരം പറയുകയും ചെയ്തിട്ടില്ല. അതിനാല്‍ പ്രണയ വാര്‍ത്തകള്‍ ശരി തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നുണ്ട്.

അതേസമയം സംഭവത്തില്‍ നേരത്തെ പ്രതികരണവുമായി സുസ്മിതയുടെ സഹോദരന്‍ രാജീവ് സെന്‍ രംഗത്തെത്തിയിരുന്നു. താന്‍ ഇപ്പോള്‍ മാത്രമാണ് ഈ സംഭവത്തെക്കുറിച്ച് അറിയുന്നതെന്നായിരുന്നു രാജീവ് പറഞ്ഞത്. താന്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണെന്നും രാജീവ് പറയുന്നുണ്ട്.

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ

'ഞാന്‍ സന്തോഷത്തോടെ ആശ്ചര്യപ്പെടുന്നു. എനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്റെ സഹോദരി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ എനിക്ക് ഇപ്പോഴിതേ പറ്റി പറയാന്‍ പറ്റില്ല,' രാജീവ് സെന്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ. തനിക്ക് സഹോദരിയെ വിളിച്ച് ഇക്കാര്യം സംസാരിക്കേണ്ടതുണ്ടെന്നും രാജീവ് സെന്‍ കൂട്ടിച്ചേര്‍ത്തു.

മോഡല്‍ റൊഹ്‌മാന്‍ ഷോളുമായുള്ള പ്രണയ ബന്ധം അടുത്തിടെയാണ് സുസ്മിത അവസാനിപ്പിച്ചത്. പ്രണയം അവസാനിച്ചെങ്കിലും സ്‌നേഹം നിലനില്‍ക്കുന്നുണ്ടെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നും സുസ്മിത പിന്നീട് വ്യക്തമാക്കിയിരുന്നു. റൊഹ്‌മാനും ഇത് തന്നെയായിരുന്നു വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായതായിരുന്നു സുസ്മിതയും റെഹ്‌മാനും തമ്മിലുള്ള പ്രണയം. പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും ഇരുവരും ഒരുമിച്ച് സമയം ചെലവിടുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Recommended Video

Arya Sister Wedding: കല്യാണത്തിന് വന്ന അതിഥികളെ ആര്യ ട്രീറ്റ് ചെയ്യുന്നത് കാണേണ്ടത് തന്നെ
ലളിത് മോദി


. ''കുടുംബത്തോടും, സുന്ദരിയായ പങ്കാളി സുസ്മിത സെന്നിനുമൊപ്പമുള്ള ലോക സഞ്ചാരത്തിന് ശേഷം ലണ്ടനില്‍ മടങ്ങിയെത്തിയിരിക്കുന്നു. ഒടുവില്‍ ഒരു പുതിയ തുടക്കവും പുതിയ ജീവിതവും. ഓവര്‍ ദ മൂണ്‍'' എന്നായിരുന്നു ലളിത് മോദി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. പുതിയ തുടക്കം എന്ന ലളിത് മോദിയുടെ പരാമര്‍ശം ഇരുവരും വിവാഹിതരായോ എന്ന സംശയം ആരാധകരില്‍ ജനിപ്പിച്ചിരുന്നു. അതിനാല്‍ ഉടനെ തന്നെ അദ്ദേഹം വിശദീകരണവുമായി എത്തുകയായിരുന്നു. '' വ്യക്തതയ്ക്ക് വേണ്ടി മാത്രം, വിവാഹിതരല്ല. ഡേറ്റിംഗ് മാത്രമാണ്. ഒരുനാള്‍ അതും നടക്കും'' എന്നായിരുന്നു ലളിത് മോദി പറഞ്ഞത്.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X