വിശക്കുമ്പോള്‍ പച്ചവെള്ളം കുടിക്കും! എല്ലാവരും ഇഷ്ടമുള്ളത് തിന്നുമ്പോഴും ഞാന്‍ പട്ടിണി: നുഷ്രത്ത് ബറൂച്ച

സിനിമാ പാരമ്പര്യവും ഗോഡ്ഫാദറുമില്ലാതെ ബോളിവുഡില്‍ ഒരിടം കണ്ടെത്തുക എന്നത് പ്രയാസമാണ്. അങ്ങനെ, തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡില്‍ ഒരിടം നേടിയ നടിയാണ് നുഷ്രത്ത് ബറൂച്ച. ടെലിവിഷനില്‍ നിന്നുമാണ് നുഷ്രത്ത് ബോളിവുഡിലേക്ക് എത്തുന്നത്. ലവ് സെക്‌സ് ഓര്‍ ദോക്ക, പ്യാര്‍ ക പഞ്ച്‌നാമ , സോനു കെ ടിറ്റു കി സ്വീറ്റി, ഡ്രീം ഗേള്‍, ചോരി തുടങ്ങിയ സിനിമകളിലൂടെയാണ് നുഷ്രത്ത് താരമാകുന്നത്.

ഇപ്പോഴിതാ തന്റെ കോളേജ് കാലത്തെക്കുറിച്ചും തുടക്കകാലത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നുഷ്രത്ത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Nushrat Barucha

'ഞാന്‍ ജയ് ഹിന്ദ് കോളേജിലാണ് പഠിച്ചത്. അച്ഛന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. ബിസിനസില്‍ ചതിക്കപ്പെട്ടു. മകള്‍ക്ക് ജയ് ഹിന്ദ് കോളേജിലാണ് അഡ്മിഷന്‍ കിട്ടിയത്. അതിനാല്‍ പോയേ പറ്റു. പക്ഷെ പപ്പയുടെ പൈസ ചെലവാക്കാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞങ്ങളുടെ കയ്യില്‍ പണമില്ല. അത്തരം കാര്യങ്ങള്‍ പെണ്‍കുട്ടികളുടെ മനസില്‍ ഉറച്ചു പോകും. കോളേജില്‍ പഠിക്കുമ്പോള്‍ 90 ശതമാനം ദിവസവും എന്റെ ഒരു ദിവസത്തെ ചെലവ് എട്ട് രൂപയായിരുന്നു'' നുഷ്രത്ത് പറയുന്നു.

''ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി 231 നമ്പര്‍ ബസില്‍ കേറും. നാല് രുപയാണ് ടിക്കറ്റ്. നേരെ സാന്തക്രൂസ് സ്റ്റേഷനില്‍ ഇറങ്ങും. പപ്പ റെയില്‍വെ ടിക്കറ്റിന്റെ കാര്യത്തിലാണ് ആകെ പണം ചെലവാക്കിയിരുന്നത്. ടിക്കറ്റിന്റെ കാശ് കൊടുക്കണ്ടായിരുന്നു. സ്റ്റേഷനില്‍ ഇറങ്ങും. ട്രെയിനില്‍ കയറി ഇരിക്കും. ചര്‍ച്ച് ഗേറ്റില്‍ ഇറങ്ങും. നേരെ കോളേജിലേക്ക് നടക്കും. മുഴുവന്‍ ദിവസവും കോളേജില്‍ തന്നെ ചെലവിടും. ശേഷം വീണ്ടും അതേ ട്രെയിനില്‍ കയറി സാന്തക്രൂസ് സ്‌റ്റേഷനില്‍ വന്നിറങ്ങും. നാല് രൂപയ്ക്ക് ടിക്കറ്റെടുക്കും. വീടിന്റെ അടുത്ത് വന്നിറങ്ങും. പോകാന്‍ നാല്, വരാന്‍ നാല്'' താരം പറയുന്നു.

''കോളേജില്‍ ഫ്രീയായി കിട്ടിയിരുന്ന ഒരേയൊരു കാര്യം വെള്ളമാണ്. വാട്ടര്‍ കൂളറുണ്ടാകും. എനിക്ക് വിശപ്പ് തോന്നിയാല്‍ ഞാന്‍ വെള്ളം കുടിക്കും. അച്ഛന്‍ പണം തരത്തേയില്ല എന്നല്ല. പക്ഷെ പണം ചെലവാക്കരുത്, സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് മനസില്‍ ഉറച്ചു പോയി'' എന്നാണ് നുഷ്രത്ത് ഓര്‍ക്കുന്നത്.

''കോളേജ് കാലത്ത് പലതും നഷ്ടമായിട്ടുണ്ട്. ഒരിക്കല്‍ ബാന്ദ്രയില്‍ പുതിയൊരു റസ്റ്റോറന്റ് ഓപ്പണ്‍ ആക്കി. എന്റെ കൂട്ടുകാര്‍ 12 പേരോളം അവിടെ ലഞ്ച് കഴിക്കാന്‍ പോകാന്‍ തീരുമാനിച്ചു. ഞാന്‍ കണക്ക് കൂട്ടി, വീട്ടില്‍ നിന്നും ബാന്ദ്രയിലേക്ക് പോകാന്‍ ഓട്ടോയ്ക്ക് 60-70 രൂപയാകും. തിരിച്ച് വരാനും അത്ര തന്നെയാകും. വീട്ടിലിരുന്നാലും ബോറടിക്കും. സുഹൃത്തുക്കളെ കാണാലോ, അങ്ങനെ പോകാന്‍ തീരുമാനിച്ചു'' താരം പറയുന്നു.

Nushrat Barucha

''എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യാന്‍ പോലും എന്റെ പക്കല്‍ പണമുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ നാരങ്ങ സോഡ മാത്രം പറഞ്ഞു. പണം ഇല്ലാത്തതു കൊണ്ടല്ല, പക്ഷെ പണം ചെലവാക്കരുത് എന്ന് മനസ് പഠിച്ചു പോയിരുന്നു. സേവ് ചെയ്യണം സേവ് ചെയ്യണം എന്നായിരുന്നു ചിന്ത. സ്വന്തമായി കാശുണ്ടാകുന്നില്ല. അതിനാല്‍ പൈസ തീര്‍ത്തു കളയാനു പാടില്ല. അങ്ങനെ ഞാന്‍ അവിടെ ഒന്നും ഓര്‍ഡര്‍ ചെയ്യാതെ ഇരുന്നു. എന്റെ കൂടെയുള്ളവര്‍ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ആസ്വദിക്കുകയുമൊക്ക ചെയ്യുകയായിരുന്നു'' എന്നും നുഷ്രത്ത് ഓര്‍ക്കുന്നുണ്ട്.

എനിക്ക് വിശക്കുന്നുണ്ട് എന്ന കാര്യം ആര്‍ക്കും മനസിലായില്ല എന്നോര്‍ത്ത് ഞാന്‍ ചിരിച്ചു. അവിടെയും ഞാന്‍ വെള്ളം മാത്രമാണ് കുടിച്ചത്. തിരികെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു, ഒരു നാള്‍ ഞാന്‍ എല്ലാം നേടും. ഒന്നിനേക്കുറിച്ചും ചിന്തിക്കാതെ തന്നെ എല്ലാം നേടാന്‍ പറ്റും എന്നും നുഷ്രത്ത് പറയുന്നുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X