'കല്യാണം കഴിച്ചാല്‍ സിനിമ നിര്‍ത്തം'; അറേഞ്ച് മാര്യേജ് മീറ്റിംഗ് അനുഭവം പങ്കിട്ട് നുഷ്രത്ത് ബറൂച്ച

ബോളിവുഡിലെ ജനപ്രീയ നടിമാരില്‍ ഒരാളാണ് നുഷ്രത്ത് ബറൂച്ച. ടെലിവിഷനിലൂടെയാണ് നുഷ്രത്ത് കരിയര്‍ ആരംഭിക്കുന്നത്. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. 2006 ല്‍ പുറത്തിറങ്ങിയ ജയ് സന്തോഷി മാ ആയിരുന്നു ആദ്യ സിനിമ. പ്യാര്‍ ക പഞ്ച്‌നാമ, ഡ്രീം ഗേള്‍, ചോരി തുടങ്ങിയ സിനിമകളിലൂടെയാണ് നുഷ്രത്ത് ഒരിടം കണ്ടെത്തുന്നത്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയും ഗോഡ്ഫാദര്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമില്ലാതെയാണ് നുഷ്രത്ത് ഒരിടം കണ്ടെത്തുന്നത്.

നേരത്തെ ഗായകന്‍ ഹണി സിംഗും നുഷ്രത്തും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിക്കുകയാണ് നുഷ്രത്ത്. ഇപ്പോഴിതാ തന്റെ വിവാഹം നടക്കാത്തതിനെക്കുറിച്ചും അറേഞ്ച് മാര്യേജിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നുഷ്രത്ത് ബറൂച്ച. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് നുഷ്രത്ത് മനസ് തുറന്നത്.

Nushrat Barucha

''ഞാന്‍ ഈയ്യടുത്ത് എന്റെ മുത്തശ്ശിയെ കാണാന്‍ പോയി. അവര്‍ എന്നോട് കല്യാണം കഴിക്കണമെന്ന് പറഞ്ഞു. എന്റെ പ്രായം നോക്ക്, നിന്റെ അച്ഛനും അമ്മയ്ക്കും പ്രായമാവുകയാണ്. നിന്നെ ആരാണ് നോക്കുക? കല്യാണം കഴിക്കൂവെന്ന് അവര്‍ പറഞ്ഞു. എന്റെ അച്ഛനും അത് തന്നെ പറഞ്ഞു. നിന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞ് മടുത്തുവെന്ന് പറഞ്ഞു. പക്ഷെ ഞാന്‍ കല്യാണത്തിന്റെ കാര്യത്തില്‍ വീട്ടില്‍ വഴക്കിടാറില്ല. അനുയോജ്യനായ വ്യക്തിയെ കണ്ടുമുട്ടിയാല്‍ കല്യാണം കഴിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ക്ക് എനിക്ക് പറ്റിയ ആളെ കണ്ടെത്താനായില്ല. എനിക്കും സാധിച്ചില്ല. ഇനിയെന്ത് ചെയ്യാനാണ്' എന്നാണ് നുഷ്രത്ത് പറയുന്നത്.

''എന്റെ അച്ഛനും അമ്മയും പറഞ്ഞ ഒരുപാട് പയ്യന്മാരെ ഞാന്‍ കാണാന്‍ പോയിട്ടുണ്ട്. പയ്യന്റെ ഫോട്ടോ പോലും കാണാതെ അറേഞ്ച് മാര്യേജ് മീറ്റിംഗിന് പോയിട്ടുണ്ട്. അത്തരം മീറ്റിംഗുകളില്‍ എനിക്ക് ഉള്ള ഒരേയൊരു നിബന്ധന ഭക്ഷണം ഞാന്‍ തീരുമാനിക്കും എന്നതാണ്. പയ്യനെ ഇഷ്ടമായില്ലെങ്കിലും ഭക്ഷണം ഇഷ്ടപ്പെടുമല്ലോ'' എന്നും നുഷ്രത്ത് പറയുന്നുണ്ട്.

''അറേഞ്ച് മാര്യേജിന്റെ കാര്യത്തില്‍ എനിക്ക് ഇഷ്ടമുള്ളത് എന്തെന്നാല്‍ തങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തത ഉണ്ടാകും എന്നതാണ്. വിവാഹ ശേഷം എന്നോട് സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്താന്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു'' എന്നും താരം പറയുന്നു.

Nushrat Barucha

ചോരി 2 ആണ് നുഷ്രത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആദ്യ ഭാഗത്തിന്റെ വിജയമാണ് നുഷ്രത്തിനെ രണ്ടാം ഭാഗത്തിലേക്കും എത്തിച്ചത്. നേരത്തെ നുഷ്രത്ത് നായികയായ ഡ്രീം ഗേളിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും നുഷ്രത്തിനെ മാറ്റിയിരുന്നു. പകരം അനന്യ പാണ്ഡെയാണ് നായികയായത്. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നാണ് നുഷ്രത്ത് പറഞ്ഞത്. താനൊഴികെ ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്നവരെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടെന്നാണ് നുഷ്രത്ത് ചൂണ്ടിക്കാണിക്കുന്നത്.

സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും നുഷ്രത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച നുഷ്രത്തിന്റെ ആദ്യ പരമ്പര കിറ്റി പാര്‍ട്ടിയാണ്. പിന്നാലെ സോണിയുടെ സെവന്‍ എന്ന സീരിയിലിലും അഭിനയിച്ചിരുന്നു. നിരവധി സംഗീത വീഡിയോകൡും അഭിനയിച്ചിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X