പരിസരം മറന്ന് കെട്ടിപ്പിടിച്ച് തബുവും അഭിഷേകും; ഐശ്വര്യയുമായി തെറ്റാന്‍ കാരണം ഈ ബന്ധം?
ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. താരങ്ങള്‍ തമ്മിലുള്ള അടുപ്പവും പ്രണയവുമൊക്കെ കാട്ടുതീയേക്കാള്‍ വേഗത്തിലാകും ചര്‍ച്ചയായി മാറുക. എന്നാല്‍ ചിലരൊക്കെ തങ്ങളുടെ വ്യക്തിജീവിതം സ്വകാര്യമാക്കി വെക്കുന്നതില്‍ മിടുക്കരാണ്. അത്തരത്തില്‍ ഒരാളാണ് നടി തബു. താരകുടുംബത്തില്‍ നിന്നും വന്ന് തന്റേതായൊരു ഇടം കണ്ടെത്തിയ നടിയാണ് തബു. തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് തബു.
ബോളിവുഡിലെ മറ്റ് പലരേയും പോലെ തന്റെ പ്രണയ ബന്ധങ്ങളുടെ പേരില്‍ അധികം ഗോസിപ്പ് കോളങ്ങളില്‍ തബു ഇടം നേടിയിട്ടില്ല. ഇന്നും അവിവാഹിതയായി തുടരുന്ന തബുവിന്റെ വ്യക്തി ജീവിതം ഇപ്പോഴും സ്വകാര്യമായി തന്നെ തുടരുകയാണ്. ഇതിനിടെ ഇപ്പോഴിതാ തബുവിന്റെ പഴയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ചിത്രത്തില്‍ തബുവിനൊപ്പമുള്ളത് അഭിഷേക് ബച്ചനാണ്.

രാജ്യം കഴിഞ്ഞ ദിവസമാണ് ഹോളി ആഘോഷിച്ചത്. ഇതിനിടെയാണ് പഴയൊരു ഹോളി ആഘോഷത്തില്‍ നിന്നുള്ള തബുവിന്റേയും അഭിഷേക് ബച്ചന്റേയും ചിത്രം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. 2005ല്‍ നിന്നുള്ളതാണ് ചിത്രം. ചിത്രത്തില്‍ അഭിഷേക് ബച്ചനും തബുവും ഹോളിയുടെ നിറത്തില്‍ കുളിച്ച് നില്‍ക്കുകയാണ്. അഭിഷേക് തബുവിനെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചാണ് നില്‍ക്കുന്നത്. ഇതോടെ രണ്ട് പതിറ്റാണ്ട് മുമ്പുള്ള തബുവിന്റേയും അഭിഷേകിന്റേയും പ്രണയ ഗോസിപ്പുകളും വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ''അഭിഷേകും തബുവും, എനിക്ക് അങ്ങനെ ചിന്തിക്കാനേ സാധിക്കുന്നില്ല. അവരെ ഒരിക്കല്‍ പോലും ഒരു ഫ്രെയ്മില്‍ ഒരുമിച്ച് കണ്ടിട്ടില്ല'' എന്നായിരുന്നു ഒരു കമന്റ്. അതേസമയം ഒരുപക്ഷെ അഭിഷേകുമായുള്ള ബന്ധമാകാം തബുവും ഐശ്വര്യയും അകലാന്‍ കാരണമായതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.
''എന്തുകൊണ്ട് വിവാഹ ശേഷം ഐശ്വര്യ റായ് തബുവുമായി അകന്നത് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. നേരത്തെ അവര്‍ സഹോദരിമാര്‍ എന്നാണ് പരസ്പരം വിളിച്ചിരുന്നത്. സഹോദരിമാരായി ഒരു സിനിമയില്‍ അഭിനയിച്ച ശേഷം അവര്‍ ജീവിതത്തിലും അങ്ങനെയായിരുന്നു. പക്ഷെ അഭിഷേകായിരിക്കും അവര്‍ സംസാരിക്കുന്നത് നിര്‍ത്താനുള്ള കാരണം എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല'' എന്നായിരുന്നു മറ്റൊരു പ്രതികരണം.
നിരവധി പേരാണ് അഭിഷേകും തബുവും തമ്മില്‍ ഇങ്ങനൊരു ബന്ധം ഉണ്ടായിരുന്നുവോ എന്ന് അത്ഭുതത്തോടെ ചോദിക്കുന്നത്. അതേസമയം 2005 ല്‍ തബുവും അഭിഷേകും പല വേദികളിലും ഒരുമിച്ചെത്തുകയും പാര്‍ട്ടികള്‍ക്കും മറ്റും കൈ കോര്‍ത്ത് പോവുകയും ചെയ്യുന്നത് പതിവായിരുന്നു എന്നാണ് ചിലര്‍ ഓര്‍ത്തെടുക്കുന്നത്. പിന്നീട് എല്ലാം കെട്ടടങ്ങിയെന്നും അവര്‍ പറയുന്നു. അതേസമയം തങ്ങളുടെ പ്രണയത്തെക്കുറിച്ചോ സൗഹൃദത്തെക്കുറിച്ചോ തബുവും അഭിഷേകും ഒരിക്കല്‍ പോലും പരസ്യമായി സംസാരിച്ചിട്ടില്ല.

അതേസമയം 2007 ലാണ് അഭിഷേക് ബച്ചന്‍ ഐശ്വര്യ റായിയെ വിവാഹം കഴിക്കുന്നത്. ഇരുവരും ഇപ്പോഴും ഒരുമിച്ചു തന്നെയുണ്ട്. ഒരു മകളുമുണ്ട് താരദമ്പതിമാര്‍ക്ക്. ഇടയ്ക്ക് ഐശ്വര്യയും അഭിഷേകും പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം പതിയെ കെട്ടടങ്ങി. തബുവിന്റെ പേര് നേരത്തെ നടന്‍ നാഗാര്‍ജുനയോടൊപ്പം ചേര്‍ത്ത് വായിക്കപ്പെട്ടിരുന്നു. തബുവിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയ മറ്റൊരു നടന്‍ അജയ് ദേവ്ഗണ്‍ ആണ്. എന്നാല്‍ ഒരിക്കല്‍ പോലും തബു തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ല.
തബു ഇന്നും അവിവാഹിതയായി തുടരുകയാണ്. തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം പാപ്പരാസികളില്‍ നിന്നും അകലെ നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. കരിയറില്‍ ബോളിവുഡിലും തെന്നിന്ത്യയിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് തബു. ഇപ്പോഴിതാ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് തബു. ഹോളിവുഡ് സീരീസ് ഡ്യൂണ്‍ പ്രോഫസിയിലാണ് തബു അഭിനയിച്ചത്. ഭൂത് ബംഗ്ല ആണ് തബുവിന്റെ പുതിയ സിനിമ. അക്ഷയ് കുമാര്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. ദൃശ്യം 3 അടക്കം നിരവധി സിനിമകളും അണിയറയിലുണ്ട്.


Click it and Unblock the Notifications











