അഭിഷേകിനെ പരസ്യമായി ചീത്ത പറഞ്ഞ് ഐശ്വര്യ; മരുമകള്‍ക്കും കിട്ടി കണക്കിന്! ഐശ്വര്യയുടെ മറ്റൊരു മുഖം

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇരുവരുടേയും ആരാധകരെ വേദനിപ്പിക്കുന്നതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും അഭിഷേകും പിരിഞ്ഞിരിക്കുകയാണ്. വിവാഹ മോചനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സമീപകാലത്തായി പുറത്ത് വന്ന ഓരോ വാര്‍ത്തകളും.

ഇതിനിടെ ഈയ്യടുത്ത് ആനന്ദ് അംബാനിയുടെ കല്യാണത്തില്‍ അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്താതിരുന്നതും ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു. ഐശ്വര്യ മകള്‍ ആരാധ്യയ്‌ക്കൊപ്പം വന്നപ്പോള്‍ അഭിഷേക് ബച്ചന്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊപ്പമാണ് എത്തിയത്. അമിതാഭ് ബച്ചനടക്കമുള്ള കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തപ്പോള്‍ ഐശ്വര്യയും മകളും അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.

Aishwarya Rai

എന്നാല്‍ പിന്നീട് അംബാനി കല്യാണത്തില്‍ നിന്നും പുറത്ത് വന്നൊരു വീഡിയോയില്‍ അഭിഷേകും ഐശ്വര്യയും ഒരുമിച്ചിരിക്കുന്നത് കണ്ടിരുന്നു. ഇത് ആരാധകരുടെ ആശങ്കകളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായിരുന്നു. അന്ന് ആശ്വസിച്ച ആരാധകരെ വേദനിപ്പിക്കുന്നതായിരുന്നു പിന്നീട് വന്ന പല വാര്‍ത്തകളും. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഐശ്വര്യയും അഭിഷേകും ഇപ്പോള്‍ ഒരുമിച്ചല്ല താമസിക്കുന്നത് എന്നാണ്. ഐശ്വര്യ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ വൈറലായി മാറുകയാണ്. വീഡിയോയില്‍ അഭിഷേകും ഐശ്വര്യയും അഭിഷേകിന്റെ പെങ്ങളുടെ മകള്‍ നവ്യ നവേലി നന്ദയുമാണുള്ളത്. ഐശ്വര്യ അഭിഷേകിനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതായിട്ടാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. അഭിഷേകിനോട് മാത്രമല്ല നവ്യയോടും ഐശ്വര്യ ദേഷ്യത്തിലാണ് സംസാരിക്കുന്നതെന്നാണ് വീഡിയോയില്‍ നിന്നും സോഷ്യല്‍ മീഡിയ വായിച്ചെടുക്കുന്നത്.

ഐശ്വര്യയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രൊ കബഡി ലീഗില്‍ നിന്നുളളതാണ് വീഡിയോ. അഭിഷേകിന്റെ ടീമായ പിങ്ക് പാന്തേഴ്‌സിന്റെ മത്സരത്തില്‍ നിന്നുള്ളതാണ് വീഡിയോ. ഐശ്വര്യയ്ക്കും അഭിഷേകിനും നവ്യയ്ക്കും പുറമെ അമിതാഭ് ബച്ചനും ആരാധ്യ ഭച്ചനുമെല്ലാം മത്സരം കാണാന്‍ എത്തിയിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

എന്നാല്‍ അതില്‍ അസ്വാഭാവികമായൊന്നുമില്ലെന്നും തന്റെ ടീമിന്റെ പ്രകടനത്തിലുള്ള നിരാശയാണ് ഐശ്വര്യ പ്രകടിപ്പിക്കുന്നതെന്നുമാണ് ചിലര്‍ പറയുന്നത്. ഈ വീഡിയോയിലെ സംഭവം നടക്കുന്ന സമയത്ത് ഐശ്വര്യയും അഭിഷേകും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സോഷ്യല്‍ മീഡിയ അനാവശ്യ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയുമാണെന്നും ചിലര്‍ പറയുന്നുണ്ട്.

Aishwarya Rai

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായുള്ള ഐശ്വര്യയുടെ പ്രശ്‌നങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് പിന്നീട് ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പിണക്കത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്തായാലും വാര്‍ത്തകളോട് താരങ്ങളോ ബച്ചന്‍ കുടുംബമോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം പല പൊതുവേദികളിലും ജയ ബച്ചനും ശ്വേത ബച്ചനും ഐശ്വര്യയേയും ആരാധ്യയേയും അവഗണിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് ഐശ്വര്യയും അഭിഷേകും. ഇരുവരുടേയും വിവാഹവും ദാമ്പത്യയുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ചിട്ടുള്ളതാണ്. അതിനാല്‍ ഇരുവര്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തുവെന്ന വാര്‍ത്ത ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. നാളിത്രയായിട്ടും ഐശ്വര്യയും അഭിഷേകും മൗനം വെടിയാന്‍ കൂട്ടാക്കത്തതും ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X