ലൊക്കേഷനിലേക്ക് ഫോണ്‍ ചെയ്ത് ഷാരൂഖിനോട് ഉറങ്ങാന്‍ പറയുന്ന ഗൗരി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. സിനിമയിലെത്തുന്നതിന് മുമ്പേയുള്ള പരിചയമാണ് ഷാരൂഖിന് ഗൗരിയെ. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ 31 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ഈ ജോഡി. മൂന്ന് മക്കളാണ് ഷാരൂഖിനും ഗൗരിയ്ക്കുമുള്ളത്. അച്ഛന്റെ പാതയിലൂടെ മക്കളും സിനിമയിലേക്ക് വരാനിരിക്കുന്നു.

ഷാരൂഖ് ഖാന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ കരുത്തായി ഗൗരിയുണ്ട്. നിര്‍മ്മാതാവിന്റെ വേഷം അണിഞ്ഞാണ് സിനിമയില്‍ ഗൗരിയുടെ സാന്നിധ്യം. അതേസമയം ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് സ്വന്തമായൊരു ഇടം നേടിയെടുത്ത സംരംഭക കൂടിയാണ് ഗൗരി. കാലം ഇത്രയായിട്ടും തങ്ങള്‍ക്കിടയിലെ പ്രണയത്തെ അതുപോലെ കാത്തുസൂക്ഷിക്കുന്ന ഷാരൂഖും ഗൗരിയും ആരാധകര്‍ക്ക് മാതൃകാ ദമ്പതിമാരാണ്.

Shahrukh Khan

ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഷാരൂഖും ഗൗരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് വീഡിയോയിലുള്ളത്. ഒരു സിനിമയുടെ സെറ്റിലുള്ള ഷാരൂഖ് ഖാനെ ഫോണ്‍ ചെയ്യുകയായിരുന്നു ഗൗരി. ''ഗൗരി നീ അതൊന്നും ഓര്‍ത്തിരിക്കേണ്ട. നിനക്ക് എന്നെ ഇത്രയും വര്‍ഷമായിട്ട് അറിയാവുന്നതല്ലേ, പിന്നെന്തിന് ഇപ്പോള്‍ എന്റെ ഉറക്കത്തെ ചൊല്ലി ചര്‍ച്ച ചെയ്യാന്‍ വരുന്നു. ശാന്തയാകൂ, എനിക്ക് 44 വയസായി, ഇതെങ്കിലും എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റും. എനിക്ക് എന്നെ നോക്കാനാറിയാം'' എന്നാണ് ഷാരൂഖ് ഖാന്‍ ഗൗരിയോട് പറയുന്നത്.

തന്റെ ഭാര്യയോട് സ്‌നേഹത്തോടെ കയര്‍ക്കുന്ന ഷാരൂഖ് ഖാന്റെ അരികിലായി അടുത്ത സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹറുമുണ്ട്. ഗൗരി നുണ പറയുന്നതാണെന്ന് കരണ്‍ പറഞ്ഞതായി ഷാരൂഖ് തന്നെ ഗൗരിയോട് പറയുന്നുണ്ട്. ഷാരൂഖിന്റെ സ്വത്ത് വിവരം പോലെ എല്ലാം നുണയാണെന്നും കരണ്‍ പറയുന്നു. പിന്നാലെ ഗൗരിയോട് ഷോപ്പിംഗിന് പോകുന്നത് നിര്‍ത്തണമെന്ന് കരണ്‍ പറഞ്ഞതായും ഷാരൂഖ് ഫോണിലൂടെ പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

2010 ല്‍ പുറത്തിറങ്ങിയ ലിവിംഗ് വിത്ത് എ സൂപ്പര്‍ സ്റ്റാര്‍; ഷാരൂഖ് ഖാന്‍ എന്ന പരിപാടിയില്‍ നിന്നുമുള്ള താണ് വീഡിയോ. ഷാരൂഖ് ഖാനൊപ്പം സഞ്ചരിച്ചു കൊണ്ട് ചിത്രീകരിച്ചതായിരുന്നു വീഡിയോ. ഇത് സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ആരാധകരില്‍ ആരോ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു. അധികം വൈകാതെ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.

അതേസമയം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ,ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ പഠാന്‍ ഇതിനോടകം തന്നെ മഹാവിജയമായി മാറിയിരിക്കുകയാണ്. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും തന്നെ ചിത്രം 700 കോടിയിലധികം ലോകത്തെമ്പാടുമായി നേടിയിരിക്കുകയാണ്. റെക്കോര്‍ഡ് വേഗത്തിലാണ് ചിത്രം നൂറും ഇരുന്നുറൂമൊക്കെ കോടികള്‍ കടന്നത്. ചിത്രം അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

Shahrukh Khan

ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ സംവിധാനം സിദ്ധാർത്ഥ് ആനന്ദ് ആയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥി വേഷവും ചിത്രത്തിലുണ്ടായിരുന്നു. സ്പെെ യുണിവേഴ്സിലേക്കുള്ള തുടക്കമിട്ടാണ് പഠാന്ർ അവസാനിക്കുന്നത്.

2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. വലിയൊരു വിജയത്തിനായി ബോളിവുഡും കാത്തിരിക്കെയാണ് ഷാരൂഖ് ഖാന്‍ ചരിത്ര വിജയവുമായി തിരികെ വന്നിരിക്കുന്നത്. പിന്നാലെ തന്നെ ഈ വർഷം ഡങ്കി, ജവാന്‍ എന്നീ സിനിമകളും ഷാരൂഖ് ഖാന്റേതായി തീയേറ്ററുകളിലേക്ക് എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X