ഐശ്വര്യയുടെ മൈക്ക് തട്ടിപ്പറച്ച് കരീന; മറ്റൊരു നടിയോടുള്ള അരിശത്തിന് ഇരയായി ഐശ്വര്യ; അവര്‍ ആരാണെന്ന് മറന്നോ?
ബോളിവുഡിന്റെ താരറാണിയാണ് കരീന കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ ജനിച്ച കരീന സിനിമയിലെത്തിയത് സ്വഭാവികമായിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ റെഫ്യൂജി ആയിരുന്നു ആദ്യ സിനിമ. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്‍. അധികം വൈകാതെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി മാറാന്‍ കരീനയ്ക്ക് സാധിച്ചു. ഇന്നും തന്റെ സ്ഥാനം കരീന മറ്റാര്‍ക്കും വിട്ടു കൊടുത്തിട്ടില്ല.
ഇപ്പോഴിതാ കരീനയുടെ പഴയൊരു വീഡിയോ വൈറലായി മാറുകയാണ്. സീ സിനി അവാര്‍ഡ്‌സില്‍ നിന്നുള്ളതാണ് വീഡിയോ. വൈറലാകുന്ന വീഡിയോയില്‍ ഐശ്വര്യ റായും ഉണ്ട്. ഫ്രഷ് ഫേസ് ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്രഖ്യാപിക്കാനായി ഐശ്വര്യ വരുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കരീന കപൂറിനായിരുന്നു പുരസ്‌കാരം.

പിന്നാലെ കരീന സദസില്‍ നിന്നും വേദിയിലേക്ക് നടന്നു വരുന്നത് കാണാം. എന്നാല്‍ ഒട്ടും താല്‍പര്യമില്ലാത്ത തരത്തിലായിരുന്നു കരീനയുടെ ശരീര ഭാഷ. ഐശ്വര്യയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചതിലും അതൃപ്തി വ്യക്തമായിരുന്നു. അവാര്‍ഡ് വാങ്ങിയ ശേഷം ഐശ്വര്യയില്‍ നിന്നും മൈക്ക് തട്ടിപറിച്ചെടുക്കുന്നത് പോലെയാണ് കരീന വാങ്ങിയത്. മറുപടി പ്രസംഗത്തില്‍ അലസമായൊരു നന്ദി മാത്രമാണ് കരീന പറയുന്നത് എന്നതും ശ്രദ്ധേയമാണ്.
ഐശ്വര്യ റായിയെ പോലെ ലോകം ആരാധിക്കുന്നൊരു നായികയോട്, ബോളിവുഡിലെ നമ്പര്‍ നായികയോട് ഒരു പുതുമുഖം ഇങ്ങനെ പെരുമാറിയത് ശരിയല്ലെന്നാണ് വീഡിയോയുടെ താഴെയുള്ള കമന്റുകള്‍ പറയുന്നത്. അതേസമയം കരീനയുടെ ദേഷ്യം ഐശ്വര്യയോടായിരുന്നില്ലെന്നും ആ അവാര്‍ഡ് ഷോയില്‍ മികച്ച പുതുമുഖത്തിനുള്ള പുരസ്‌കാരം ലഭിക്കാത്തതിലുള്ള നീരസമായിരുന്നു എന്നുമാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍. അമീഷ പട്ടേലിനായിരുന്നു പുതുമുഖത്തിനുള്ള അവാര്‍ഡ് ലഭിച്ചത്.
ആ സമയമത്രയും നിയന്ത്രണം വിടാതെ ചിരിച്ചുകൊണ്ട് തന്നെ നിന്ന ഐശ്വര്യയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്. കരീനയുടെ ഓരോ നീക്കവും പെരുമാറ്റവും അഹങ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെങ്കില്‍ ഐശ്വര്യയുടെ ഭാവവും പെരുമാറ്റവുമെല്ലാം കുലീനതയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം അമീഷ പട്ടേലും കരീന കപൂറും തമ്മിലുള്ള പോര് ഒരുകാലത്ത് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. കരീന നായികയാകേണ്ടിയിരുന്ന കഹോ ന പ്യാര്‍ ഹേയിലൂടെയായിരുന്നു അമീഷ അരങ്ങേറിയത്. ഹൃത്വിക് റോഷന്റേയും അരങ്ങേറ്റ ചിത്രമായിരുന്നു അത്. ചിത്രം വലിയ വിജമായി മാറി. അതേസമയം കരീനയുടെ അരങ്ങേറ്റ ചിത്രം പരാജയമായിരുന്നു. അതിന്റെ അസൂയ കരീനയ്ക്ക് അമീഷയോടുണ്ടായിരുന്നു എന്നാണ് ഗോസിപ്പുകള്‍ പറയുന്നത്.
പരസ്യമായി തന്നെ ഇരുവരും പരസ്പരം കളിയാക്കിയിട്ടുണ്ട്. കഹോ ന പ്യാര്‍ ഹേയിലെ അമീഷയുടെ വേഷം പ്രാധാന്യമില്ലാത്തതാണെന്നും അമീഷയുടെ അഭിനയം നല്ലതായിരുന്നില്ലെന്നും കരീന നേരത്തെ പറഞ്ഞിട്ടുണ്ട്. കരീനയ്‌ക്കെതിരെ അമീഷയും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഇന്ന് അതെല്ലാം പഴയ കഥകളാണ്. അന്ന് മികച്ച പുതുമുഖത്തിന് അവാര്‍ഡ് കിട്ടാത്തതില്‍ നിരാശപ്പെട്ട കരീന ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമാണ്. വിവാഹിതയും രണ്ട് മക്കളുടെ അമ്മയായിരിക്കുമ്പോഴും നായികയായി തിളങ്ങി നില്‍ക്കുകയാണ് കരീന.


Click it and Unblock the Notifications